ദയാനിധി മാരൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Dayanidhi Maran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയായിരുന്നു ദയാനിധി മാരൻ‍(തമിഴ്: தயாநிதி மாறன்) (ജനനം ഡിസംബർ 5, 1966, കുംഭകോണം, തഞ്ചാവൂർ, തമിഴ്‌നാട്, ഇന്ത്യ). 1966 ഡിസംബർ 5-ന് തമിഴ്നാട്ടിലെ തഞ്ചാവൂരിലെ കുംഭകോണത്ത് ജനിച്ചു. ഡിം.എം.കെ. അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ ചൈന്നൈ സെൻട്രൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ മൂന്ന് വർഷം ഐടി - വാർത്താവിനിമയ മന്ത്രിയായി പ്രവർത്തിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രിയായ അന്തരിച്ച മുരശൊലി മാരന്റെ മകനും തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അദ്ധ്യക്ഷനുമായ കരുണാനിധിയുടെ മരുമകനുമാണ്.

ദയാനിധി മാരൻ
Member of Parliament
മണ്ഡലംChennai Central
വ്യക്തിഗത വിവരങ്ങൾ
ജനനം (1966-12-05) 5 ഡിസംബർ 1966  (57 വയസ്സ്)
Kumbakonam, Tamil Nadu, India
രാഷ്ട്രീയ കക്ഷിDMK
പങ്കാളിPriya Dayanidhi Maran
കുട്ടികൾ1 son and 1 daughter
വസതിChennai
As of September 22, 2006
ഉറവിടം: [1]

2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളുടെ[1] പശ്ചാത്തലത്തിൽ 2011 ജൂലൈ 7 - ന്[2] ഇദ്ദേഹം കേന്ദ്രമന്ത്രിസ്ഥാനം രാജി വച്ചു[3].

അവലംബം തിരുത്തുക

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 695. 2011 ജൂൺ 20. Retrieved 2013 മാർച്ച് 19. {{cite news}}: Check date values in: |accessdate= and |date= (help)
  2. "സമകാലികം" (PDF). മലയാളം വാരിക. 2013 മെയ് 24. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 07. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ദയാനിധി മാരൻ രാജി വെച്ചു". Archived from the original on 2011-07-10. Retrieved 2011-07-07.


"https://ml.wikipedia.org/w/index.php?title=ദയാനിധി_മാരൻ&oldid=3634486" എന്ന താളിൽനിന്ന് ശേഖരിച്ചത്