കാട്ടുപതുങ്ങൻ
കേരളത്തിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കാട്ടുപതുങ്ങൻ (ശാസ്ത്രീയനാമം: Cratilla lineata). ഏഷ്യയിലെ മിക്കരാജ്യങ്ങളിലും ഇവയെ കാണാറുണ്ട്. മൂന്ന് ഉപവർഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്[2][1][3][4][5][6].
കാട്ടുപതുങ്ങൻ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. lineata
|
Binomial name | |
Cratilla lineata (Brauer, 1878)
|
ഉപവർഗങ്ങൾ
തിരുത്തുക- Cratilla lineata assidua Lieftinck, 1953
- Cratilla lineata calverti Foerster, 1903
- Cratilla lineata lineata Brauer, 1878
വിവരണം
തിരുത്തുകമഞ്ഞ നിറത്തിൽ, ഉരസ്സിൽ തിളങ്ങുന്ന പച്ച വരകളുള്ള ഒരു തുമ്പിയാണ്കാട്ടുപതുങ്ങൻ. ഉദരത്തിന് ഏകദേശം 31 -32 മില്ലീമീറ്റർ വലിപ്പമുണ്ടായിരിയ്ക്കും. കണ്ണുകളുടെ മുകൾ ഭാഗം ഇരുണ്ട ചുവപ്പുകലർന്ന തവിട്ടു നിറത്തിലും, താഴ്ഭാഗം മങ്ങിയ നീല നിറത്തിലും കാണപ്പെടുന്നു.മഞ്ഞനിറത്തിലുള്ള ഉരസ്സിൽ തിരശ്ചീനമായി തിളങ്ങുന്ന പച്ച നിറത്തിലുള്ള വരകൾ കാണാം. കറുത്ത നിറത്തിലുള്ള കാലുകളുടെ പിൻഭാഗം മഞ്ഞ നിറത്തിലാണ്. സുതാര്യമായ ചിറകുകളുടെ അഗ്ര ഭാഗത്ത് പലപ്പോഴും തവിട്ടു നിറം വ്യാപിച്ചു കാണാം. ചിറകിലെ പൊട്ടിന് മഞ്ഞ കലർന്ന വെള്ള നിറമാണ്. കറുത്ത ഉദരത്തിൽ മഞ്ഞ വരകളുണ്ട്. ആൺതുമ്പികളും പെൺതുമ്പികളും കാഴ്ച്ചയിൽ വ്യത്യാസമില്ല [7][8][4]. എങ്കിലും പൊതുവെ പെൺതുമ്പികളുടെ ശരീരത്തിന് വലിപ്പം കൂടുതലും, നിറങ്ങൾ മങ്ങിയും കാണപ്പെടുന്നു [7].
ആവാസവ്യവസ്ഥ
തിരുത്തുകകേരളത്തിലെ കാടുകളിൽ വളരെ സാധാരണമാണ് ഈ തുമ്പി. ചെറിയ വെള്ളക്കെട്ടുകളിലും കുളങ്ങളിലുമാണ് ഇതിനെ സാധാരണയായി കാണുന്നത്. വനപാതയിൽ മഴയത്തുണ്ടാവുന്ന താത്കാലിക ചെളിക്കുണ്ടുകൾക്കരികിലെല്ലാം ഇവയെ കാണാം. ഉണക്കച്ചില്ലകളിലും ചെറിയ മരക്കുറ്റികളിലുമാണ് ഇവ വിശ്രമിക്കുന്നത്. സദാ ജലാശയത്തിന് അഭിമുഖമായി ഇരിക്കാൻ ഇഷ്ടപ്പെടുന്ന ആൺതുമ്പികൾ തങ്ങളുടെ അധീനപ്രദേശത്തേക്ക് വരുന്ന മറ്റു തുമ്പികളെ ആക്രമിക്കാറുണ്ട് [7]. കാട്ടരുവികളോട് ചേർന്ന് കാണുന്ന ചതുപ്പുകളിലാണ് ഇവ സാധാരണയായി മുട്ടയിടുന്നത് [8].
-
Cratilla lineata - from Chalavara, Palakkad
-
Cratilla lineata female - from Periyar
-
Cratilla lineata - from Aralam, Kannur
-
Cratilla lineata from Kadavoor
-
Cratilla lineata from Kadavoor
-
Cratilla lineata male from kadavoor
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Cratilla lineata". IUCN Red List of Threatened Species. 2009. IUCN: e.T167160A6310114. 2011. Retrieved 12 February 2017.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ Odonata: Catalogue of the Odonata of the World. Tol J. van , 2008-08-01
- ↑ "Cratilla lineata Brauer, 1878". India Biodiversity Portal. Retrieved 2017-02-12.
- ↑ 4.0 4.1 C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 286–288.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 431.
- ↑ "Cratilla lineata Brauer, 1878". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-12.
- ↑ 7.0 7.1 7.2 Kiran, C.G. & Raju, D.V (2013). Dragonflies & Damselflies of Kerala. Kottayam: Tropical Institute of Ecological Sciences. p. 105.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ 8.0 8.1 Subramanian, K.A (2009). Dragonflies of India – A Field Guide. New Delhi: Vigyan Prasar, Department of Science and Technology, Govt. of India.