കോട്ടോനീസ്റ്റർ നമ്മുലേറിയസ്

(Cotoneaster nummularius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോട്ടോനീസ്റ്ററിന്റെ ഒരു ഇനമാണ് നമ്മുലാർ അല്ലെങ്കിൽ കോയിൻ‌വോർട്ട് കോട്ടോനീസ്റ്റർ എന്നുമറിയപ്പെടുന്ന കോട്ടോനീസ്റ്റർ നമ്മുലേറിയസ്.കുറ്റിച്ചെടി ഏഷ്യയുടെയും തെക്കുകിഴക്കൻ യൂറോപ്പിന്റെയും ഭൂരിഭാഗം പ്രദേശത്തും കാണപ്പെടുന്നു.[2][3][4][5]

കോട്ടോനീസ്റ്റർ നമ്മുലേറിയസ്
Nummular Cotoneaster flowers growing in Mount Hermon
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: Rosales
Family: Rosaceae
Genus: Cotoneaster
Species:
C. nummularius
Binomial name
Cotoneaster nummularius
Fisch. & C. A. Meyer
Synonyms[1]
  • Cotoneaster fontanesii var. nummularius (Fisch. & C. A. Mey.) Regel
  • Cotoneaster integerrimus var. nummularius (Fisch. & C. A. Mey.) Fiori
  • Cotoneaster nummularius var. typicus Koehne
  • Cotoneaster racemiflorus var. meyeri Zabel
  • Cotoneaster racemiflorus var. nummularius (Fisch. & C. A. Mey.) Dippel

വിവരണം തിരുത്തുക

പർവ്വതശിഖരങ്ങളിലെ ശൈത്യകാലത്ത് ഇലപൊഴിയും മരംപോലുള്ള ഒരു കുറ്റിച്ചെടിയാണ് കോട്ടോനീസ്റ്റർ നമ്മുലാരിയസ്. ഓവൽ ആകൃതിയിൽ മങ്ങിയ പച്ചനിറത്തിലുള്ള ഇലകളോടുകൂടിയ ശിഖരങ്ങളിൽ 3 മുതൽ 5 വരെയുള്ള കുലകളിൽ വെളുത്ത മങ്ങിയ അടിവശമുള്ള ദ്വിലിംഗപുഷ്പങ്ങൾ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയത്ത് കാണപ്പെടുന്നു. ചുവപ്പ് പോം പഴങ്ങൾക്ക് നീലകലർന്ന കറുപ്പ് നിറമായിരിക്കും. 1,400 മീറ്റർ (4,600 അടി) മുതൽ 2,000 മീറ്റർ (6,600 അടി) വരെ ഉയരത്തിൽവരെ ഇത് വളരുന്നു..[6][5][4]

വിതരണം തിരുത്തുക

ഗ്രീസ്, ക്രീറ്റ്, ലെബനൻ, സിറിയ, ഇസ്രായേൽ / പലസ്തീൻ, തുർക്കി, സൈപ്രസ്, ഇറാഖ്, യെമൻ, ഒമാൻ, സൗദി അറേബ്യ, കോക്കസസ്, ഇറാൻ, തുർക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അസർബൈജാൻ, അർമേനിയ, ഗ്രുസിയ, കോക്കസസ് പാകിസ്താൻ, നോർത്ത് വെസ്റ്റേൺ ഇന്ത്യ, ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ പ്രദേശങ്ങളിൽ ഈ ഇനം കാണപ്പെടുന്നു.[3]

ഉപയോഗങ്ങൾ തിരുത്തുക

നാടോടി വൈദ്യത്തിൽ കൊട്ടോനെസ്റ്റർ നമ്മുലേറിയസ് ഉപയോഗിക്കുന്നു. പഴങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന കഷായങ്ങൾ വിശപ്പുണ്ടാക്കുന്നതിനും ചുമയ്ക്കും ഔഷധമായി ഉപയോഗിക്കുന്നു.[7]

അവലംബം തിരുത്തുക

  1. GBIF. "Cotoneaster nummularius". gbif. Global Biodiversity Information Facility. Retrieved 21 December 2016.
  2. Fisch. & C. A. Meyer, 1835 In: Ind. Sem. Horti Petrop. 2: 34
  3. 3.0 3.1 Roskov Y.; Kunze T.; Orrell T.; Abucay L.; Paglinawan L.; Culham A.; Bailly N.; Kirk P.; Bourgoin T.; Baillargeon G.; Decock W.; De Wever A. (2014). Didžiulis V. (ed.). "Species 2000 & ITIS Catalogue of Life: 2014 Annual Checklist". Reading, UK.: Species 2000. Retrieved 21 December 2016.
  4. 4.0 4.1 "Lebanon FLORA". www.lebanon-flora.org. Faculty of Sciences - Université Saint-Joseph de Beyrouth. Retrieved 2016-12-21.
  5. 5.0 5.1 "Cotoneaster nummularius - Coinwort Cotoneaster". www.flowersofindia.net. Retrieved 2016-12-21.
  6. "Cotoneaster nummularius Fisch. & C.A.Mey. | Flora of Israel Online". Flora of Israel Online. Retrieved 2016-12-21.
  7. Arnold, N.; Baydoun, S.; Chalak, L.; Raus, Th. (2015). "A contribution to the flora and ethnobotanical knowledge of Mount Hermon, Lebanon" (PDF). Flora Mediterranea. 25: 48.