ചെങ്കാലി പാൽത്തുമ്പി

(Copera vittata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാൽത്തുമ്പി കുടുംബത്തിൽ ഉള്ള വളരെ നീണ്ടു നേർത്ത ശരീരമുള്ള ഒരിനം സൂചിത്തുമ്പിയാണ് ചെങ്കാലി പാൽത്തുമ്പി - Blue Bush Dart. (ശാസ്ത്രീയനാമം:-Copera vittata).[2][1][3]ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളായ ബ്രൂണൈ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, നേപ്പാൾ, മ്യാന്മാർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലന്റ്, വിയറ്റ്നാം എന്നിവിടങ്ങൾ ഇവയുടെ സഹജമായ വാസമേഖലകളാണ്.[1]

ചെങ്കാലി പാൽത്തുമ്പി
Davidraju C.vittata.jpg
ആൺതുമ്പി
Copera species 05399.jpg
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. vittata
ശാസ്ത്രീയ നാമം
Copera vittata
(Selys, 1863)
പര്യായങ്ങൾ
  • Psilocnemis vittata Selys, 1863
  • Psilocnemis serapica Hagen in Selys, 1863
  • Psilocnemis atomaria Selys, 1886
  • Psilocnemis acutimargo Krüger, 1898

വിവരണംതിരുത്തുക

മഞ്ഞക്കാലി പാൽത്തുമ്പിയോട് വളരെ സാമ്യമുള്ള ഒരിനമാണിത്. ഇവയുടെ കാലുകൾക്ക് മഞ്ഞ കലർന്ന ചുവപ്പു നിറമാണ്. ഉരസ്സിന്റെ മുകൾ ഭാഗം കറുപ്പു നിറത്തിലും വശങ്ങളിൽ ചോക്ലേറ്റ് നിറവുമാണ്. ഉരസ്സിൽ നീല വരകളും വാലിന്റെ അറ്റത്തായി വെള്ള പൊട്ടും കാണപ്പെടുന്നു.[1][1][4][5][6][7]

മഞ്ഞക്കാലി പാൽത്തുമ്പിയിൽനിന്നും ഇതിനെ വേർതിരിക്കുന്നത് കുറുവാലുകളുടെ വലിപ്പവും രൂപവും നോക്കിയാണ്. ആൺതുമ്പിയുടെ മുകളിലത്തെ കുറുവാലുകൾക്ക് ഉദരത്തിലെ പത്താം ഖണ്‌ഡത്തിന്റെ അത്രയുംതന്നെ നീളമുണ്ടാകും. താഴത്തെ കുറുവാലുകൾക്കാകട്ടെ ഇവയുടെ ഇരട്ടിനീളവും. എന്നാൽ മഞ്ഞക്കാലി പാൽത്തുമ്പിയുടെ മുകളിലത്തെ കുറുവാലുകൾക്ക് ഉദരത്തിലെ പത്താം ഖണ്‌ഡത്തിന്റെ പകുതി നീളമേ ഉണ്ടാകൂ. താഴത്തെ കുറുവാലുകൾക്കാകട്ടെ ഇവയുടെ നാലിരട്ടിയെങ്ങിലും നീളമുണ്ടാകും.[4]

ചിത്രശാലതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 Subramanian, K.A. (2010). "Copera vittata". IUCN Red List of Threatened Species. 2010: e.T167387A6339890. ശേഖരിച്ചത് 2017-03-12.CS1 maint: uses authors parameter (link)
  2. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-03-09.
  3. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
  4. 4.0 4.1 C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "CCopera vittata Selys, 1863". India Biodiversity Portal. ശേഖരിച്ചത് 2017-03-12.
  7. "Copera vittata Selys, 1863". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-12.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെങ്കാലി_പാൽത്തുമ്പി&oldid=3239844" എന്ന താളിൽനിന്ന് ശേഖരിച്ചത്