ചിക്നി ചമേലി

(Chikni Chameli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2012 ജനുവരി 26-ന് പുറത്തിറങ്ങിയ അഗ്നീപഥ് എന്ന ഹിന്ദി ചലച്ചിത്രത്തിലെ ഒരു പ്രശസ്തമായ ഗാനമാണ് ചിക്നി ചമേലി. കരൺ ജോഹർ നിർമ്മിച്ച ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കരൺ മൽഹോത്രയാണ്[1]. 2011 ഡിസംബർ 15-നാണ് ഗാനം പുറത്തിറക്കിയത്. കത്രീന കൈഫാണ് ഗാനരംഗത്തെ നയിക്കുന്നത്. ഋത്വിക് റോഷൻ, സഞ്ജയ് ദത്ത് എന്നിവരും ഈ ഗാനരംഗത്തുണ്ട്. ശ്രേയ ഘോഷാലാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിന്റെ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് ഗണേഷ് ആചാര്യയാണ്[2].

"ചിക്നി ചമേലി"
കത്രീന കൈഫ്‌ as featured in the song
Item number പാടിയത് ശ്രേയ ഘോഷാൽ
from the album അഗ്നീപഥ്
ഭാഷHindi
Genreബോളിവുഡ് Item number
ധൈർഘ്യം5:03
ലേബൽസോണി മ്യൂസിക്

കാഴ്ച്ചപ്പാട് തിരുത്തുക

"നടരംഗ്" എന്ന മറാഠി ചലച്ചിത്രത്തിലെ "കോമ്പ്ഡി പലാലി" എന്ന ഗാനത്തിന്റെ ഹിന്ദി ഭാഷയിലേക്കുള്ള മൊഴിമാറ്റമാണ് ചിക്നി ചമേലി[3]. പ്രശസ്ത സംഗീത സംവിധായകരായ അജയ്-അതുൽ ആണ് ഈ ഗാനത്തെ മറാഠിയിൽ നിന്നും ഹിന്ദിയിലേക്ക് കൊണ്ടുവന്നത്. വളരെ പെട്ടെന്നുതന്നെ ഈ ഗാനം ജനപ്രീതിയാർജ്ജിച്ചു[4]. "ഷീലാ കി ജവാനീ" എന്ന ഗാനത്തിന് ശേഷം ഐറ്റം വേഷം അവതരിപ്പിക്കുന്ന കത്രീന കൈഫിന്റെ രണ്ടാമത്തെ ഗാനമാണിത്.

വിമർശനം തിരുത്തുക

ഡൽഹി മാനഭംഗക്കേസിന്റെ പശ്ചാത്തലത്തിൽ ചിക്നി-ചമേലി എന്ന ഗാനം വിമർശനവിധേയമായിരുന്നു. ദേശീയ ടെലിവിഷനിൽ ചിക്നി-ചമേലി പോലൊരു ഗാനരംഗം പ്രദർശിപ്പിക്കുന്നത് ഒരു സെൻട്രൽ ബോഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം എതിർക്കുകയുണ്ടായി.[5]

അവലംബം തിരുത്തുക

  1. "Official Video of Chikni Chameli on Youtube".
  2. "Chikni Chameli sets Kombdi's popularity soaring". Times of India. Archived from the original on 2013-09-24. Retrieved 2012-05-19.
  3. "Chikni Chameli Katrina recreates Kombdi Palali magic!". glamsham.com. Archived from the original on 2012-02-15. Retrieved 2012-05-19.
  4. "Katrina's Chikni Chameli goes viral on Youtube". Hindustan Times. Archived from the original on 2012-03-14. Retrieved 2012-05-19.
  5. "റ്റു കട്ട് ഓർ നോട്ട് റ്റു". ദി ഹിന്ദു. 2 ഏപ്രിൽ 2013. Retrieved 2 മെയ് 2013. {{cite news}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിക്നി_ചമേലി&oldid=3786416" എന്ന താളിൽനിന്ന് ശേഖരിച്ചത്