ചേട്ടായീസ്

മലയാള ചലച്ചിത്രം
(Chettayees എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സച്ചിയുടെ തിരക്കഥയിൽ ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചേട്ടായീസ്. നടന്മാരായ ബിജു മേനോൻ, സുരേഷ് കൃഷ്ണ, ഛായാഗ്രാഹകൻ പി. സുകുമാർ, ഷാജൂൺ കാര്യാൽ, സച്ചി എന്നിവർ ചേർന്ന് തുടങ്ങിയ തക്കാളി ഫിലിംസ് എന്ന ബാനറിന്റെ പ്രഥമ നിർമ്മാണസംരംഭമാണിത്.

ചേട്ടായീസ്
പോസ്റ്റർ
സംവിധാനംഷാജൂൺ കാര്യാൽ
നിർമ്മാണം
രചനസച്ചി
അഭിനേതാക്കൾ
  • ലാൽ
  • ബിജു മേനോൻ
  • സുരേഷ് കൃഷ്ണ
  • പി. സുകുമാർ
  • സുനിൽ ബാബു
  • മിയ
സംഗീതംദീപക് ദേവ്
ഗാനരചനരാജീവ് നായർ
ഛായാഗ്രഹണംവിനോദ് ഇല്ലമ്പള്ളി
ചിത്രസംയോജനംബിജിത് ബാല
സ്റ്റുഡിയോതക്കാളി ഫിലിംസ്
വിതരണംകാസ് കലാസംഘം & മഞ്ജുനാഥ
റിലീസിങ് തീയതി2012 നവംബർ 30
രാജ്യംഇന്ത്യ
ഭാഷമലയാളം

അഞ്ച് സുഹൃത്തുക്കളുടെ പുതുവത്സരാഘോഷവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലാൽ, ബിജു മേനോൻ, സുരേഷ് കൃഷ്ണ, പി. സുകുമാർ, സുനിൽ ബാബു, മിയ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് രാജീവ് നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്. ഗാനങ്ങൾ മ്യൂസിക് 247 വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഏറനോട്ടമിതെന്തിനു"  ലാൽ, ബിജു മേനോൻ 4:19

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചേട്ടായീസ്&oldid=2286930" എന്ന താളിൽനിന്ന് ശേഖരിച്ചത്