ചെന്നൈ മൊഫുസിൽ ബസ് ടെർമിനസ്‌

(Chennai Mofussil Bus Terminus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോയമ്പേട് ബസ് സ്റ്റാന്റ്‌ എന്ന്‌ പൊതുവേ അറിയപ്പെടുന്ന ചെന്നൈ മൊഫുസിൽ ബസ് ടെർമിനസ്‌ ചെന്നൈ യിൽ കോയമ്പേട് പ്രദേശത്ത് സ്ഥിതിചെയ്യുന്നു.37 ഏക്കർ വിസ്തൃതിയുള്ള ചെന്നൈ മൊഫുസിൽ ബസ് ടെർമിനസ് 2002 നവംബർ 18-ാം തിയതി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉദ്ഘാടനം ചെയ്തു.[1]

ചെന്നൈ മൊഫുസിൽ ബസ് ടെർമിനസ്‌
കോയമ്പേടിലുള്ള ചെന്നൈ മൊഫുസിൽ ബസ് ടെർമിനസ്‌
ചെന്നൈ മൊഫുസിൽ ബസ് ടെർമിനസ് (സി.എം.ബി.ടി) മുൻഭാഗം
General information
Locationഇന്നർ റിങ്ങ് റോഡ്, കോയമ്പേട്, ചെന്നൈ
Coordinates13°04′03″N 80°12′20″E / 13.06745°N 80.20566°E / 13.06745; 80.20566
Platforms6
Connectionsകോയമ്പേട് മെട്രോ സ്‌റ്റേഷൻ (നിർമ്മാണം പുരോഗമിക്കുന്നു)
Construction
Parkingഉണ്ട്‌
Bicycle facilitiesഉണ്ട്‌
Accessibleഉണ്ട്‌
History
Opened2002

പ്രതിദിനം 2000 ബസ്സുകൾ വന്നു പോകുന്ന കോയമ്പേട് ബസ് സ്റ്റാന്റ് വഴി ദിവസവും 2 ലക്ഷം യാത്രക്കാരാണ് കടന്നു പോകുന്നത്. ഐ.എസ്.ഓ. 9001:2000 സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബസ് സ്റ്റാന്റ് എന്ന പ്രത്യേകതയും കോയമ്പേട് ബസ് സ്റ്റാന്റിനുണ്ട്.[2]

കോയമ്പേട് പച്ചക്കറി ചന്തയുടെ അരുകിൽ സ്ഥിതി ചെയ്യുന്ന ചെന്നൈ മൊഫുസിൽ ബസ് ടെർമിനസിന്റെ പിൻ ഭാഗത്തായി ചെന്നൈ മെട്രോയുടെ വാഗൺ വർക്ക് ഷോപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

സേവനങ്ങൾ

തിരുത്തുക
 
തമിഴ്‌നാട്ടിലെ എല്ലാ പ്രദേശങ്ങളിലേക്കും, കേരളം, കർണ്ണാടകം, ആന്ധ്ര പ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്കുമുള്ള ബസ്സുകൾ ഇവിടെ നിന്നും പുറപ്പെടുന്നു.

തിരക്കേറിയ ബസ് സ്റ്റാന്റിൽ വച്ച് കൂട്ടം തെറ്റിപ്പോകുന്ന കുട്ടികളേയും വൃദ്ധരേയും സഹായിക്കാനായുള്ള പ്രത്യേക നിരീക്ഷണ കേന്ദ്രം 2009 ജൂൺ മുതൽ പ്രവർത്തനമാരംഭിച്ചു. കൂടുതൽ സുരക്ഷാ സജ്ജീകരണങ്ങൾ ആവിഷ്‌കരിച്ചു വരുന്നു.

  1. സി.എം.ബി.ടി. ഉദ്ഘാടനം
  2. "ഐ.എസ്.ഓ. 9001 2000 സർട്ടിഫിക്കറ്റ് ലഭിച്ച ഏഷ്യയിലെ ഏറ്റവും വലിയ ബസ് സ്റ്റാന്റ്‌". Archived from the original on 2006-07-05. Retrieved 2012-10-19.