ചാൾസ് കെ. കാവോ

(Charles K. Kao എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയിൽ ജനിച്ച ഹോങ്കോങ്ങ്, അമേരിക്കൻ, ബ്രിട്ടീഷുകാരനായ ഒരു വൈദ്യുത-എഞ്ചിനീയറും ഭൗതികശാസ്ത്രജ്ഞനും, ഫൈബർ ഒപ്‌ടിക്‌സ് വാർത്താവിനിമയരംഗത്ത് ഉപയോഗിക്കുന്നതിന്റെ തുടക്കക്കാരനുമാണ് സർ ചാൾസ് കെ. കാവോ (Sir Charles Kuen Kao),[5] GBM,[6] KBE,[7] FRS,[8] FREng[9] (ജനനം 4 നവമ്പർ1933).  ബ്രോഡ്‌ബാന്റിന്റെ ദൈവം എന്നും ഫൈബർ ഒപ്‌ടിക്‌സിന്റെ പിതാവെന്നും, ഫൈബർ ഒപ്‌ടിക്‌സ് വാർത്താവിനിമയരീതിയുടെ പിതാവെന്നും എല്ലാം കാവോ അറിയപ്പെടുന്നു. [10][11][12][13][14][15][16][17] ഫൈബർ ഒപ്‌ടിക്സ് സങ്കേതത്തിലൂടേ വാാർത്താവിനിമയരംഗത്ത് നടത്തിയ ഗംഭീരസംഭാവനകൾക്ക് 2009 -ൽ അദ്ദേഹം ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കുവയ്ക്കുകയുണ്ടായി.[18] കാവോയ്ക്ക് ഹോങ്കോങ്ങിന്റെയും അമേരിക്കയുടേയും ബ്രിട്ടന്റെയും പൗരത്വമുണ്ട്.[10]

The Honourable

സർ ചാൾസ് കെ. കാവോ

高錕
2004 ൽ പ്രിൻസ്‌റ്റൺ സർവ്വകലാശാലയുടെ ബഹുമതിസ്വീകരിച്ചശേഷം
ജനനം (1933-11-04) 4 നവംബർ 1933  (90 വയസ്സ്)
ദേശീയതUnited States
United Kingdom
പൗരത്വംUnited States
United Kingdom[1]
കലാലയംUniversity College London (PhD 1965, issued by University of London)
University of Greenwich (BSc 1957, issued by University of London)
അറിയപ്പെടുന്നത്Fiber optics
Fiber-optic communication
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾThe Chinese University of Hong Kong
ITT Corporation
Yale University
Standard Telephones and Cables
ഡോക്ടർ ബിരുദ ഉപദേശകൻHarold Barlow
ചാൾസ് കെ. കാവോ
Traditional Chinese高錕
Simplified Chinese高锟

ആദ്യകാലജീവിതം തിരുത്തുക

1933 -ൽ ഷാങ്‌ഹായിൽ ആണ് അദ്ദേഹം ജനിച്ചത്. ഒരു അധ്യാപകന്റെ കീഴിൽ കാവോയും സഹോദരനും വീട്ടിൽത്തന്നെയിരുന്ന് ചൈനീസ് ക്ലാസിക്സ് പഠിച്ചു.[19]  ഷാങ്‌ഹായിലെ ഒരു അന്താരാഷ്ട്രവിദ്യാലയത്തിൽ അദ്ദേഹം ഇംഗ്ലീഷും ഫ്രഞ്ചും പഠിച്ചു.[20] 1948 -ൽ ഹോങ്ങ്‌കോങ്ങിലേക്ക് അദ്ദേഹത്തിന്റെ കുടുംബം താമസം മാറ്റി[21] 1952 -ൽ അവിടത്തെ സെന്റ്.ജോസഫ് സ്കൂളിൽ അദ്ദേഹം തന്റെ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇന്നത്തെ ഗ്രീൻവിച്ച് സർവ്വകലാശാലയായ വൂൾവിച്ച് പോളിടെക്നിക്കിൽ നിന്നും അദ്ദേഹം ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ശാസ്ത്രബിരുദം കരസ്ഥമാക്കി.[22]

പിന്നെ ഗവേഷണത്തിൽ ഏർപ്പെട്ട കാവോ 1965 -ൽ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിൽ നിന്നും പ്രൊഫസ്സർ ഹാരോൾഡ് ബാർലോയുടെ കീഴിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ PhD കരസ്ഥമാക്കി. George Hockham മിന്റെയും Alec Reeves -ന്റെയും ഒപ്പം ജോലി ചെയ്ത ഇക്കാലത്താണ് തന്റെ ഗവേഷണത്തിന്റെയും എഞ്ചിനീയറിംഗ് ജോലികളുടെയും മികവ് അദ്ദേഹം പുറത്തെടുത്തുതുടങ്ങിയത്.[23]

കാവോ 1970 -ൽ ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്ങ്‌കോങ്ങിൽ (CUHK) ചേരുകയും അവിടെ ഇലക്ട്രോണിക്സ് വിഭാഗം ആരംഭിക്കുകയും ചെയ്തു, അതു പിന്നീട് ഇലക്ട്രോണിക് എഞ്ചിനീയറിംഗ് വിഭാഗമായി മാറുകയുണ്ടായി. അവിടെ ഇലക്ട്രോണിക്സിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് അധ്യാപകനായ അദ്ദേഹം തന്നെയാണ് ആ വിഭാഗങ്ങൾ അവിടെ സ്ഥാപിച്ചതും. പിന്നീട് അമേരിക്കയിലെ വിർജീനിയയിലെ ITT Corporation -നിലേക്കു പോയ അദ്ദേഹം അവിടെ മുഖ്യശാസ്ത്രജ്ഞനും എഞ്ചിനീയറിംഗ് ഡിറക്ടറുമായിത്തീർന്നു. 1982 -ൽ അതിന്റെ ചീഫ് എക്സിക്യൂട്ടിവ് സയന്റിസ്റ്റ് ആയ കാവോ കണക്ടിക്കട്ടിലെ അതിന്റെ മുഖ്യകാര്യാലയത്തിൽ സ്ഥിരമായി നിയമിതനായി.[14] ഇതോടൊപ്പം തന്നെ കാവോ യേൽ സർവ്വകലാശാലയിലും 1985 -ൽ ഒരു വർഷം ജർമനിയിലും ഗവേഷണത്തിൽ ഏർപ്പെട്ടു.

1987 മുതൽ 1996 വരെ കാവോ ഹോങ്കോങ്ങിലെ ചൈനീസ് സർവ്വകലാശാലയിലെ വൈസ് ചാൻസലർ ആയിരുന്നു.[24] 1996 -ൽ അവിടുന്നും വിരമിച്ച കാവോ പീന്നീട് ആറുമാസം ലണ്ടൻ ഇമ്പീരിയൽ കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ ചെലവഴിച്ചു, പിന്നീട് 1997 മുതൽ 2002 വരെ അവിടെ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിരുന്നു. തെക്കേഷ്യയിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രസിഡണ്ടായി കാവോ 1993-94 കാലത്ത് പ്രവർത്തിച്ചിരുന്നു.[25]

2004 മുതൽ അൽഷിമേഴ്‌സ് രോഗത്തിന്റെ ശല്യമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ആൾക്കാരെ തിരിച്ചറിയാനോ അവരുടെ വിവരങ്ങൾ ഓർമ്മിക്കാനോ വിഷമമുണ്ടായില്ല.[26] അദ്ദേഹത്തിന്റെ പിതാവിനും അതേ രോഗമുണ്ടായിരുന്നു. 2008 മുതൽ കാവോ തന്റെ മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ ജീവിക്കാനായി കാലിഫോർണിയയിലേക്കു താമസം മാറ്റി.[10]

മൺപാത്രനിർമ്മാണം അദ്ദേഹത്തിന്റെ ഹോബിയാണ്.[27]

2009 ഒക്ടോബർ 6 -ന് ഒപ്റ്റിക്‌സ് ഫൈബർ വാർത്താവിനിമയരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് കാവോയ്ക്ക് ഭൗതികശാസ്ത്രത്തിലുള്ള നോബൽ സമ്മാനവും ലഭിച്ചു.[28] ഇത്രയും വലിയ ഒരു ബഹുമതി തനിക്ക് ഒരിക്കലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കാവോ പറഞ്ഞു.[17][29] സമ്മാനത്തിന്റെ നികുതിയൊടുക്കിയതിനുശേഷമുള്ള പണം അദ്ദേഹത്തിന്റെ ചികിൽസയ്ക്കായി ഉപയോഗിക്കുമെന്ന് കാവോയുടെ ഭാര്യ പറയുകയുണ്ടായി.[30]

അവലംബം തിരുത്തുക

  1. 1.0 1.1 The Nobel Prize in Physics 2009 – Press Release. Nobel Foundation. October 6, 2009. Retrieved October 8, 2009.
  2. "List of Fellows". Archived from the original on 2016-06-08. Retrieved 2016-10-03.
  3. "Fellows of the Royal Society". London: Royal Society. Archived from the original on 2015-03-16.
  4. Headline Daily (October 7, 2009). 高錕獲諾貝爾獎 國人驕傲 (in Chinese (Hong Kong)). Headline Daily. Archived from the original on 2009-10-11. Retrieved October 7, 2009.
  5. Charles K. Kao was elected in 1990 as a member of National Academy of Engineering in Electronics, Communication & Information Systems Engineering for pioneering and sustained accomplishments towards the theoretical and practical realization of optical fiber communication systems.
  6. "306 people to receive honours"[പ്രവർത്തിക്കാത്ത കണ്ണി].
  7. "2010 Queen's Birthday Honours List" (pdf).
  8. "- Royal Society". 
  9. "The Fellowship – List of Fellows" Archived 2011-06-12 at the Wayback Machine..
  10. 10.0 10.1 10.2 Mesher, Kelsey (October 15, 2009).
  11. dpa (October 6, 2009).
  12. Record control number (RCN):31331 (October 7, 2009).
  13. Bob Brown (Network World) (October 7, 2009).
  14. 14.0 14.1 "The father of optical fiber – Prof. Archived 2009-09-23 at the Wayback Machine.
  15. Erickson, Jim; Chung, Yulanda (December 10, 1999).
  16. "Prof.
  17. 17.0 17.1 Editor: Zhang Pengfei (October 7, 2009).
  18. The Nobel Prize in Physics 2009.
  19. 范彦萍 (October 8, 2009).
  20. 陶家骏 (June 1, 2008).
  21. Ifeng.com: 香港特首曾荫权祝贺高锟荣获诺贝尔物理学奖
  22. "meantimealumni Spring 2005" (PDF).
  23. Lisa Mumbach (October 20, 2009).
  24. "CUHK Handbook" (PDF). Archived from the original (PDF) on 2008-12-09. Retrieved 2016-10-03.
  25. "President of ASAIHL".
  26. Ifeng.com: 港媒年初传高锟患老年痴呆症 妻称老人家记性差
  27. QQ.com News 记者探访"光纤之父"高锟:顽皮慈爱的笑 Archived 2011-07-18 at the Wayback Machine.
  28. "Physics 2009".
  29. Ian Sample, science correspondent (October 6, 2009).
  30. "○九教育大事(二) 高錕獲遲來的諾獎" Archived 2010-01-07 at Archive.is.
"https://ml.wikipedia.org/w/index.php?title=ചാൾസ്_കെ._കാവോ&oldid=3845017" എന്ന താളിൽനിന്ന് ശേഖരിച്ചത്