ബിഹാറി ഭാഷകൾ

(Bihari languages എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബിഹാറിലും അടുത്തുള്ള പ്രദേശങ്ങളിലും സംസാരിക്കുന്ന കിഴക്കൻ ഇൻഡിക് ഭാഷകളുൾപ്പെട്ട ഭാഷാ ഉപകുടുംബത്തെയാണ് ബിഹാറി ഭാഷകൾ എന്ന് വിവക്ഷിക്കുന്നത്. അംഗിക, ബജ്ജിക, ഭോജ്പൂരി, മഗാഹി, മൈഥിലി എന്നീ ഭാഷകൾ നേപ്പാളിലും സംസാരിക്കപ്പെടുന്നുണ്ട് (നേപ്പാളിലെ 21%-ൽ കൂടുതൽ ആൾക്കാരും ഈ ഭാഷകളാണ് സംസാരിക്കുന്നത്). ധാരാളം ആൾക്കാർ ഈ ഭാഷകൾ സംസാരിക്കുന്നുണ്ടെങ്കിലും മൈഥിലി ഒഴികെയുള്ള ഭാഷകൾക്ക് ഭരണഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഭരണഘടനയുടെ 92-ആം ഭേദഗതി പ്രകാരം 2003-ൽ മൈഥിലി അംഗീകരിക്കപ്പെട്ടിരുന്നു.[1] ബിഹാറിൽ ഹിന്ദിയാണ് വിദ്യാഭ്യാസത്തിനും ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. [2] 1961-ലെ സെൻസസിൽ ഈ ഭാഷകളെയെല്ലാം ഹിന്ദിയുടെ കീഴിൽ പെടുത്തുകയായിരുന്നു. ഇത് ഭാഷകൾ അന്യം നിന്നുപോകുന്ന അവസ്ഥയിലേയ്ക്ക് നയിക്കാൻ സാദ്ധ്യതയുണ്ട്. [3] നളന്ദ ഓപ്പൺ യൂണിവേഴ്സിറ്റി ബിഹാറി ഭാഷകളിൽ (മഗാഹി, ഭോജ്പൂരി, മൈഥിലി) വിവിധ പഠനപദ്ധതികൾ നടത്തിവരുന്നുണ്ട്.[4] സ്വാതന്ത്ര്യത്തിനു ശേഷം 1950-ലെ ബിഹാറി ഒഫീഷ്യൽ ലാംഗ്വേജസ് ആക്റ്റ് പ്രകാരം ഹിന്ദിയ്ക്ക് ഏക ഔദ്യോഗിക ഭാഷ എന്ന സ്ഥാനം നൽകപ്പെടുകയായിരുന്നു. [5] 1981-ൽ ഉർദുവിന് ഔദ്യോഗികഭാഷാപദവി ലഭിച്ചപ്പോൾ ഹിന്ദിക്ക് ഏക ഔദ്യോഗിക ഭാഷ എന്ന പദവി നഷ്ടമായി. .

ബിഹാറി
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
ബിഹാർ
ഭാഷാ കുടുംബങ്ങൾഇൻഡോ-യൂറോപ്യൻ
വകഭേദങ്ങൾ
ISO 639-1bh
ISO 639-2 / 5bih

ഇവയും കാണുക തിരുത്തുക

 
1. മൈഥിലി (ബജ്ജിക, അംഗിക എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്)
2. മഗാഹി (പതാനിയ ഭാഷാഭേദവും ഉൾപ്പെടുത്തിയിട്ടുണ്ട്)
3. ഭോജ്പുരി (ഛപാരിയ ഭാഷാഭേദവും ഉൾപ്പെടുത്തിയിട്ടുണ്ട്)

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

അവലംബങ്ങളും അടിക്കുറിപ്പുകളും തിരുത്തുക

  1. ^ National Portal of India : Government : Constitution of India
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-26. Retrieved 2013-04-04.
  3. Verma, Mahandra K. "Language Endangerment and Indian languages : An exploration and a critique". Linguistic Structure and Language Dynamics in South Asia. {{cite conference}}: Cite has empty unknown parameter: |coauthors= (help); Unknown parameter |booktitle= ignored (|book-title= suggested) (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-03. Retrieved 2013-04-04.
  5. Brass Paul R., The Politics of India Since Independence, Cambridge University Press, pp. 183
"https://ml.wikipedia.org/w/index.php?title=ബിഹാറി_ഭാഷകൾ&oldid=4023257" എന്ന താളിൽനിന്ന് ശേഖരിച്ചത്