ഭൈരവി
നഠഭൈരവിയുടെ ജന്യരാഗം
(Bhairavi (Carnatic) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കർണാടകസംഗീതത്തിലെ 20ആം മേളകർത്താരാഗമായ നഠഭൈരവിയുടെ ജന്യരാഗമാണ് ഭൈരവി.ഇതൊരു സമ്പൂർണരാഗമാണ് രണ്ട് വ്യത്യസ്തധൈവതങ്ങൾ(ചതുശ്രുതി,ശുദ്ധം) ഈ രാഗത്തിൽ വരുന്നുണ്ട് എന്നതിനാൽ ഈ രാഗത്തെ മേളകർത്താരാഗമായി പരിഗണിക്കുന്നില്ല.ഏകദേശം 1500ഓളം വർഷങ്ങൾക്കു മുൻപുതന്നെ ഈ രാഗം പ്രയോഗത്തിലിരുന്നു.ഈ രാഗത്തെ ആധാരമാക്കി നിരവധി രചനകൾ നടന്നിട്ടുണ്ട്.
ഘടന,ലക്ഷണം
തിരുത്തുക- ആരോഹണം സ രി2 ഗ2 മ1 പ ധ2 നി2 സ
- അവരോഹണം സ നി2 ധ1 പ മ1 ഗ2 രി2 സ
(ചതുശ്രുതി ഋഷഭം,സാധാരണ ഗാന്ധാരം,ശുദ്ധമദ്ധ്യമം,ചതുശ്രുതി ധൈവതം,ശുദ്ധ ധൈവതം,കാകളി നിഷാദം)ചതുശ്രുതി ധൈവതം ആരോഹണത്തിലും ശുദ്ധധൈവതം അവരോഹണത്തിലുമാണ് ഉപയോഗിക്കുന്നത്.
കൃതികൾ
തിരുത്തുകകൃതി | കർത്താവ് |
---|---|
ആര്യാം അഭയാംബാം ഭജേരേ | മുത്തുസ്വാമി ദീക്ഷിതർ |
ബാലഗോപാല | മുത്തുസ്വാമി ദീക്ഷിതർ |
നിന്നനെ നമ്പി | പുരന്ദര ദാസർ |