മഴത്തുള്ളൻ ശലഭം

(Baracus vittatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സഹ്യാദ്രിയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന അപൂർവ്വ ഇനം ചിത്രശലഭമാണ് വേലിതുള്ളൻ അഥവാ മഴത്തുള്ളൻ (Hedge Hopper, Baracus vittatus).[1][2][3][4][5]

മഴത്തുള്ളൻ ശലഭം
കോഴിക്കോട് നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. vittatus
Binomial name
Baracus vittatus
(Felder, 1862)
Synonyms
  • Baracus vittatus hampsoni (Elwes & Edwards, 1897)
  • Baracus hampsoni Elwes & Edwards, 1897

ഈ ശലഭത്തിന്റെ വ്യത്യസ്ത ഉപവർഗ്ഗങ്ങൾ ശ്രീലങ്ക, കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ പശ്ചിമഘട്ടപ്രദേശങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. B. v. subditus, B. v. hampsoni എന്നിവയാണ് കേരളത്തിൽ കണ്ടുവരുന്നത്.[6][5]

കൊടുംമഴയത്ത് പറന്നു നടക്കാൻ ഉത്സാഹം കാണിയ്ക്കുന്ന ഈ ചിത്രശലഭം അധികം ഉയരത്തിൽ പറക്കാറില്ല. പച്ചത്തുള്ളൻ പറക്കുന്നപോലെ ചാഞ്ചാടിയാണ് മഴത്തുള്ളനും സഞ്ചരിയ്ക്കുന്നത്. വെയിൽ ഒഴിവാക്കി തണലത്ത് വിഹരിയ്ക്കാനാണ് ഇവയ്ക്ക് ഏറെ താത്പര്യം. പുല്ലുകൾക്കിടയിലൂടെയും, ചെറുസസ്യങ്ങൾക്കിടയിലൂടെയും നീങ്ങുന്നതും കാണാം.[7]

ചിറകുപുറത്തിനു ഇരുണ്ട നിറമാണ്. പുറത്ത് മങ്ങിയ പുള്ളിയുമുണ്ട്. പിൻചിറകിന്റെ പുറത്ത് പുള്ളി കാണപ്പെടുന്നില്ല. മുൻചിറകിന്റെ അടിവശത്തിനു മിക്കവാറും കറുത്തനിറമാണ്. പിൻചിറകിന്റെ അടിയിൽ മഞ്ഞയിൽ തവിട്ടുപുള്ളിയുമുണ്ട്.[8]

 
പേരാവൂർ നിന്നും
  1. Savela, Markku. "Baracus Moore, [1881] Hedge Hoppers". Lepidoptera Perhoset Butterflies and Moths. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. Moore, Frederic (1880). The Lepidoptera of Ceylon. London: L. Reeve & co. p. 162.
  3. Elwes & Edwards (1897). Transactions of the Zoological Society of London. London: Zoological Society of London. pp. 169–171.
  4. Moore, Frederic (1884). Proceedings of the general meetings for scientific business of the Zoological Society of London. London: Zoological Society of London. p. 534.
  5. 5.0 5.1 Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. pp. 40–41. {{cite book}}: Cite has empty unknown parameter: |1= (help)
  6. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. pp. 237–238.
  7. മാതൃഭൂമി ആഴ്ചപ്പതിപ്പ്.2010 ജൂലൈ 11-17 പു.94
  8. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 151.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഴത്തുള്ളൻ_ശലഭം&oldid=3470032" എന്ന താളിൽനിന്ന് ശേഖരിച്ചത്