ജ്യോത്സ്യൻ

(Astrologer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ജ്യോതിഷം ജനനസമയത്തെ ഗ്രഹനില ആധാരമാക്കി ഭൂത- ഭാവി-വർത്തമാനകാലത്തെ ഫലങ്ങൾ പ്രവചിക്കുന്നആളുകളാണ് ജോത്സ്യന്മാർ. ഭാരതീയ ജ്യോതിഷത്തിന്റെ ഫലഭാ‌ഗമാണ് ഇക്കുട്ടർ കൈകാര്യം ചെയ്യുന്നത്. ജാതകപ്പൊരുത്തം, മുഹുർത്തം, ദോഷങ്ങൾ മാറുന്നതിനുള്ള വഴിപാടുകൾ നിർദ്ദേശിക്കൽ എന്നിവയെല്ലാം ജ്യോത്സ്യന്മാരുടെ പ്രവർത്തികളിൽപ്പെടുന്നു. ഭാവി ഫലപ്രവചനങ്ങൾക്ക് ശാസ്ത്രീയ അടിത്തറ അവകാശപ്പെടാനില്ലാത്തതിനാൽ ഇത്തരം പ്രവചനങ്ങൾ വിശ്വാസത്തിലധിഷ്ഠിതമായി മാത്രം നടത്തുന്നവയാണ്[അവലംബം ആവശ്യമാണ്]. ഈ കാര്യങ്ങൾക്ക് ജ്യോത്സ്യന്മാർ പ്രതിഫലവും വാങ്ങാറുണ്ട്.

പ്രാചീന കാലം മുതൽ പരമ്പരാഗതമായി ഈ ശാസ്ത്ര വിഷയത്തിൽ ജ്ഞാനം ഉണ്ടായിരുന്നവരെ ഗണക എന്നറിയപ്പെട്ടിരുന്നു. ഇവരിൽ ഗണക ബ്രാഹ്മണർ,നക്ഷത്ര ദർശകർ,അചാര്യർ, ജോശ്ശി(ജ്യോതിഷി),പണ്ഡിറ്റുകൾ തുടങ്ങിയ നാമങ്ങളിൽ അറിയപ്പെട്ടിരുന്നവർ ഉത്തര ഭാരതത്തിലും, കണിയാർ ദക്ഷിണ ഭാരതത്തിലും ജ്യോതിഷ ശാസ്ത്രത്തിൽ സമ്പൂർണ ആധിപത്യം ചെലുത്തിയിരുന്നു. വേദാങഗ ജ്യോതിഷവും കാല വിതാന ഗണിതവും സമനയിപ്പിച്ചാണു കണിയാർ വിഭാഗം ജ്യോതിഷത്തെ കൈകാര്യം ചെയ്തിരുന്നത്.ആദ്യകാല ജ്യോതിഷികൾ , ഗണിത പണ്ഡിതരും, മഹാ ജ്യോതിശാസ്ത്രഞരും കൂടിയായിരുന്നു. പിൽക്കാലത്ത് മറ്റ് സമുദായങ്ങളിൽ ഉള്ളവരും ജ്യോതിഷത്തിൽ അറിവ് നേടി,ജ്യോതിഷം ഒരിക്കലും ഒരു ജോലി അല്ല ,അതൊരു സേവനമാണ് ,പണം വാങ്ങി ജ്യോതിഷം പറയാൻ  പാടില്ല ,ജ്യോതിഷത്തിലെ ഒരു ഗ്രന്ഥത്തിലും അത് പറഞ്ഞിട്ടുമില്ല ,


അവലംബം തിരുത്തുക


ജ്യോതിഷം ഒരിക്കലും ഒരു ജോലി അല്ല ,അതൊരു സേവനമാണ് ,പണം വാങ്ങി ജ്യോതിഷം പറയാൻ  പാടില്ല ,ജ്യോതിഷത്തിലെ ഒരു ഗ്രന്ഥത്തിലും അത് പറഞ്ഞിട്ടുമില്ല ,

"https://ml.wikipedia.org/w/index.php?title=ജ്യോത്സ്യൻ&oldid=2478904" എന്ന താളിൽനിന്ന് ശേഖരിച്ചത്