അപുർ സൻസാർ

(Apur Sansar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സത്യജിത് റേ സം‌വിധാനം ചെയ്ത് 1959-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് അപുർ സൻസാർ (ബംഗാളി: অপুর সংসার ഒപുർ ഷൊങ്‌ഷാർ, The World of Apu) അഥവാ അപുവിന്റെ കുടുംബം. അപു ത്രയങ്ങളിലെ അവസാന ചിത്രമായ ഇത് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ അപരാജിതോ എന്ന നോവലിനെ അവലംബമാക്കിയാണ്‌ നിർമ്മിച്ചിരിക്കുന്നത്. അപു എന്ന കേന്ദ്രകഥാപാത്രത്തിന്റെ മുതിർന്ന ജീവിതത്തിലൂടെ ബംഗാളിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെ ജീവിതം ഇതിൽ വരച്ചു കാട്ടുന്നുണ്ട്.

അപുർ സൻസാർ
സംവിധാനംസത്യജിത് റേ
രചനസത്യജിത് റേ, ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ നോവൽ ആസ്പദമാക്കി
അഭിനേതാക്കൾസൗമിത്രാ ചാറ്റർജി,
ശർമിള ടാഗോർ,
അലോക് ചക്രവർത്തി,
സ്വപൻ മുഖർജി
സംഗീതംപണ്ഡിറ്റ് രവിശങ്കർ
ഛായാഗ്രഹണംസുബ്രതാ മിത്ര
വിതരണംഎഡ്വേർഡ് ഹാരിസൺ
റിലീസിങ് തീയതി1959
ഭാഷബംഗാളി
സമയദൈർഘ്യം117 മിനിറ്റ്

സൗമിത്രാ ചാറ്റർജി, ശർമിള ടാഗോർ എന്നീ അഭിനേതാക്കൾ ചലച്ചിത്രരംഗത്തെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്‌. ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരവും, സതർലാന്റ് ബെസ്റ്റ് ഒറിജിനൽ ആന്റ് ഇമേജനേറ്റീവ് ഫിലിം , നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ്‌സ് ഫോർ ബെസ്റ്റ് ഫൊറിൻ ലാംങ്വേജ് ഫിലിം എന്നീ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അന്തർദേശീയപുരസ്കാരങ്ങളും ഈ ചിത്രം നേടിയിട്ടുണ്ട്.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അപുർ_സൻസാർ&oldid=3793737" എന്ന താളിൽനിന്ന് ശേഖരിച്ചത്