ആന്റൺ ഫിലിപ്സ്

(Anton Philips എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആന്റൺ ഫ്രെഡറിക് ഫിലിപ്സ് (ജീവിതകാലം: 14 മാർച്ച് 1874 - ഒക്ടോബർ 7, 1951) തന്റെ മൂത്ത സഹോദരൻ ജെറാർഡ് ഫിലിപ്സിനൊപ്പം 1912 ൽ നെതർലാൻഡിലെ ഐൻ‌ഹോവനിൽ റോയൽ ഫിലിപ്സ് ഇലക്ട്രോണിക്സ് എൻ‌വി സ്ഥാപിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റ പിതാവും ജെറാർഡും 1891 ൽ ഒരു കുടുംബ വ്യവസായമായി ഫിലിപ്സ് കമ്പനി സ്ഥാപിക്കുകയും ആന്റൺ ഫിലിപ്സ് 1922 മുതൽ 1939 വരെ കമ്പനിയുടെ സിഇഒ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു.

ആന്റൺ ഫിലിപ്
(photo by Franz Ziegler)
ജനനം
Anton Frederik Philips

(1874-03-14)14 മാർച്ച് 1874
മരണം7 ഒക്ടോബർ 1951(1951-10-07) (പ്രായം 77)
Eindhoven, North Brabant, Netherlands
ദേശീയതDutch
അറിയപ്പെടുന്നത്Founding Royal Philips Electronics N.V.
മാതാപിതാക്ക(ൾ)Frederik Philips (1830–1900)
Maria Heyligers (1836–1921)
ബന്ധുക്കൾGerard Philips (1858–1942)

ആദ്യകാലം തിരുത്തുക

ജൂതപാരമ്പര്യമുള്ള ഒരു ഡച്ച് കുടുംബത്തിൽ ജനിച്ച ആന്റൺ, മരിയ ഹേലിഗേഴ്സിന്റെയും (ജീവിതകാലം: 1836 - 1921) ബെഞ്ചമിൻ ഫ്രെഡറിക് ഡേവിഡ് ഫിലിപ്സിന്റെയും (ജീവിതകാലം: 1 ഡിസംബർ 1830 - 12 ജൂൺ 1900) രണ്ടാമത്തെ പുത്രനായിരുന്നു. പുകയില വ്യാപാരത്തിൽ സജീവമായിരുന്ന പിതാവ്, നെതർലാൻഡിലെ സാൾട്ട്ബോമെലിൽ ഒരു ബാങ്കറുംകൂടിയായിരുന്നു (കാൾ മാർക്സിന്റെ ആദ്യ കസിൻ കൂടിയായിരുന്നു അദ്ദേഹം). ആന്റണിന് ജെറാർഡ് ഫിലിപ്സ് എന്ന ഒരു ജ്യേഷ്ഠനു ഉണ്ടായിരുന്നു.

ഔദ്യോഗികജീവിതം തിരുത്തുക

1891 മെയ് മാസത്തിൽ പിതാവ് ഫ്രെഡറിക്കിന്റെ സാമ്പത്തിക സഹായത്തോടെ പുത്രൻ ജെറാർഡ് ഫിലിപ്സ് സഹസ്ഥാപകനായി ഒരു കുടുംബ ബിസിനസായ ഫിലിപ്സ് കമ്പനി രൂപീകരിക്കപ്പെട്ടു. 1912-ൽ ആന്റൺ ഈ സ്ഥാപനത്തിൽ ചേരുകയും അവർ ഫിലിപ്സ് ഗ്ലോയിലാംപെൻഫാബ്രിക് എൻ.വി. (ഫിലിപ്സ് ലൈറ്റ് ബൾബാക്ടറി എൻവി) എന്ന് കമ്പനിയെ പുനർനാമകരണം ചെയ്തു.

ഒന്നാം ലോകമഹായുദ്ധസമയത്ത്, പല രാജ്യങ്ങളിലും ജർമ്മൻ സാധനങ്ങൾ ബഹിഷ്‌കരിക്കുന്നത് മുതലെടുത്തുകൊണ്ട് വിൽപ്പന വർദ്ധിപ്പിക്കാൻ ആന്റൺ ഫിലിപ്സിന് കഴിഞ്ഞു. അദ്ദേഹം വിപണികളിലേയ്ക്ക് ബദൽ ഉൽപ്പന്നങ്ങൾ നൽകി. ആന്റണും (അദ്ദേഹത്തിന്റെ സഹോദരൻ ജെറാർഡും) അവരുടെ പൗരബോധത്തിന്റെ പേരിലും ഓർമ്മിക്കപ്പെടുന്നു. ഐൻ‌ഡ്‌ഹോവനിൽ‌ വിദ്യാഭ്യാസത്തെയും സാമൂഹിക പരിപാടികളെയും മറ്റു സൌകര്യങ്ങളെയും പിന്തുണച്ചിരുന്ന അവരുടെ ഫിലിപ്സ് സ്പോർട്സ് അസോസിയേഷന്റെ ഫുട്ബോൾ വകുപ്പ് ഏറ്റവും അറിയപ്പെടുന്നതാണ്.

ആന്റൺ ഫിലിപ്സ് തന്റെ പുത്രൻ ഫ്രിറ്റ്സ് ഫിലിപ്സിനെയും മരുമകൻ ഫ്രാൻസ് ഓട്ടനെയും അവരുടെ കാലത്ത് കമ്പനിയിലേക്ക് കൊണ്ടുവന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി അധിനിവേശത്തിന് തൊട്ടുമുമ്പായി ആന്റണും ഓട്ടനും മറ്റ് കുടുംബാംഗങ്ങളും നെതർലാൻഡിൽ നിന്ന് രക്ഷപ്പെട്ടു. അവർ അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു പോകുകയും യുദ്ധത്തിനുശേഷം മടങ്ങിയെത്തുകയും ചെയ്തു.

ഫ്രിറ്റ്സ് ഫിലിപ്സ് അധിനിവേശ സമയത്ത് കമ്പനിയിൽ തുടരാനും കമ്പനിയുടെ നടത്തിപ്പിനും തീരുമാനമെടുത്തു. തൊഴിലാളികൾ പണിമുടക്കിയതിന് ശേഷം അദ്ദേഹത്തെ മാസങ്ങളോളം വഗ്ട്ടിലെ തടങ്കൽപ്പാളയത്തിലടച്ചുവെങ്കിലും അദ്ദേഹം അതീജീവനം നടത്തി. തന്റെ ഫാക്ടറിക്ക് ഒഴിച്ചുകൂടാനാവാത്തവയാണെന്ന് പറഞ്ഞ് 382 ജൂതന്മാരുടെ ജീവൻ രക്ഷിച്ച അദ്ദേഹം നാസി വളഞ്ഞുപിടിക്കലുകളിൽനിന്നും തടങ്കൽപ്പാളയങ്ങളിലേക്കുള്ള നാടുകടത്തിൽനിന്നും ഒഴിവാകാനും അവരെ പ്രാപ്തരാക്കി. 1996 ൽ ഇസ്രായേൽ രാജ്യം അദ്ദേഹത്തെ റൈചസ് എമംഗ് ന നേഷൻസ് എന്ന പദവി നൽകി ആദരിച്ചിരുന്നു.[1]

ആന്റൺ ഫിലിപ്സ് 1951-ൽ ഐൻഡ്‌ഹോവനിൽവച്ച് അന്തരിച്ചു. ഓർഡർ ഓഫ് സെന്റ് സാവയും മറ്റ് കീർത്തി മുദ്രകളും അദ്ദേഹത്തിനു ചാർത്തപ്പെട്ടു.[2]

അവലംബം തിരുത്തുക

  1. "World Holocaust Remembrance Center". Yad Vashem. ശേഖരിച്ചത് 26 June 2019.
  2. Acović, Dragomir (2012). Slava i čast: Odlikovanja među Srbima, Srbi među odlikovanjima. Belgrade: Službeni Glasnik. പുറം. 645. {{cite book}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ആന്റൺ_ഫിലിപ്സ്&oldid=3294839" എന്ന താളിൽനിന്ന് ശേഖരിച്ചത്