ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25
(Android Kunjappan Version 5.25 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2019-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു മലയാളചലച്ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25.[1] രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സൗബിൻ താഹിർ, സൈജു കുറുപ്പ്, പാർവ്വതി ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2][3][4]
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 | |
---|---|
സംവിധാനം | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ |
നിർമ്മാണം | സന്തോഷ് ടി. കുരുവിള |
രചന | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ |
അഭിനേതാക്കൾ | |
സംഗീതം | ബിജ്ബാൽ |
ഛായാഗ്രഹണം | സനു വർഗീസ് |
ചിത്രസംയോജനം | സൈജു ശ്രീധരൻ |
സ്റ്റുഡിയോ | മൂൺഷോട് എന്റെർറ്റൈന്മെന്റ്സ് |
വിതരണം | മാക്സ്ലാബ് സിനിമാസ് ആന്റ് എന്റെർറ്റൈന്മെന്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസാരം
തിരുത്തുകഭാസ്കര പൊതുവാൾ (സുരാജ് വെഞ്ഞാറമൂട്), ഒരു വയസ്സായ മനുഷ്യനെ നോക്കാൻ മകൻ സുബ്രഹ്മണ്യൻ(സൗബിൻ ഷാഹിർ) ഒരു റോബോട്ടിനെ വീട്ടിലെത്തിക്കുന്നു. ആ റോബോട്ട് ഭാസ്കരൻ്റെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ഈ ചിത്രം ആവിഷ്കരിക്കുന്നത്.
അഭിനേതാക്കൾ
തിരുത്തുക- സുരാജ് വെഞ്ഞാറമൂട് - ഭാസ്‌കരൻ പൊതുവാൾ
- സൗബിൻ ഷാഹിർ - സുബ്രഹ്മണ്യൻ
- സൂരജ് തെലക്കാട് - ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25
- സൈജു കുറുപ്പ് - പ്രസന്നൻ
- കെണ്ടി സിർഡോ - ഹിറ്റോമി
- പാർവതി ടി. - സൗദാമിനി
- രാജേഷ് മാധവൻ - വിനു
- ശിവദാസ് കണ്ണൂർ - മുരളി
- ഉണ്ണി രാജ - ടെയ്‌ലർ രഘു
- രഞ്ജി കാങ്കോൾ - ബാബു
- മേഘ മാത്യു - സീത
ചിത്രത്തിൻ്റെ രണ്ടാം ഭാഗം
തിരുത്തുകആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്ന് ചിത്രത്തിൻ്റെ സംവിധായകൻ ചിത്രത്തിൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ഏലിയൻ അളിയൻ എന്നാണ് രണ്ടാം ഭാഗത്തിന് പേര് നൽകിയിരിക്കുന്നത്.[5]
അവലംബം
തിരുത്തുക- ↑ https://timesofindia.indiatimes.com/entertainment/malayalam/movies/news/soubin-shahirs-android-kunjappan-ver-5-25-starts-shooting-in-russia/articleshow/69130506.cms
- ↑ https://music.apple.com/us/album/android-kunjappan-version-5-25-original-motion-picture/1487877538
- ↑ https://www.newindianexpress.com/entertainment/malayalam/2019/sep/23/soubin-shahir-was-always-our-first-choice-director-ratheesh-balakrishnan-poduval-2038021.html
- ↑ https://indianexpress.com/article/entertainment/malayalam/50th-kerala-state-film-awards-winners-list-6723151/
- ↑ https://timesofindia.indiatimes.com/entertainment/malayalam/movies/news/android-kunjappan-sequel-alien-aliyan-will-have-a-few-of-its-characters-but-a-different-story-ratheesh-balakrishnan-poduval/articleshow/84343032.cms