അൻപുമണി രാമദാസ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Anbumani Ramadoss എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2004 മുതൽ 2009 വരെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മുൻ ലോക്സഭാംഗവും 2019 മുതൽ രാജ്യസഭാംഗമായി തുടരുന്ന പാട്ടാളി മക്കൾ കക്ഷി (പി.എം.കെ)യുടെ നേതാവാണ് അൻപുമണി രാമദാസ് (ജനനം: 9 ഒക്ടോബർ 1968)[1][2][3][4]

അൻപുമണി രാമദാസ്
രാജ്യസഭാംഗം
ഓഫീസിൽ
2019 - 2025, 2004 - 2010
മണ്ഡലംതമിഴ്നാട്
കേന്ദ്ര, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
2004 - 2009
പ്രധാനമന്ത്രിമൻമോഹൻ സിംഗ്
മുൻഗാമിസുഷമ സ്വരാജ്
പിൻഗാമിഗുലാം നബി ആസാദ്
ലോക്സഭാംഗം
ഓഫീസിൽ
2014 - 2019
മണ്ഡലംധർമ്മപുരി, തമിഴ്നാട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1968-10-09) 9 ഒക്ടോബർ 1968 (age 56) വയസ്സ്)
പുതുച്ചേരി,
രാഷ്ട്രീയ കക്ഷി
  • പട്ടാളി മക്കൾ കക്ഷി
പങ്കാളിസൗമ്യ
കുട്ടികൾ3 daughters
As of 29 ജൂൺ, 2025

ജീവിതരേഖ

തിരുത്തുക

പി.എം.കെ.യുടെ സ്ഥാപക നേതാവ് ഡോ.രാമദാസിന്റെ മകനാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് MBBS ബിരുദം നേടി. പിന്നീട് ഒന്നര വർഷക്കാലം ടിണ്ടിവനത്തിനടുത്തുള്ള ഗ്രാമത്തിൽ ഭിക്ഷശ്വരനായി ജോലി ചെയ്തു. 2004-ൽ രാജ്യസഭാംഗമായിക്കൊണ്ടാണ് അൻപുമണി പാർലമെന്റിലെത്തിയത്. പാർട്ടിക്ക് സീനിയർ എം.പി.മാർ വേറെയുണ്ടായിരുന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രിയുടെ കാബിനറ്റ് റാങ്കിലേക്ക് വന്നത് അൻപുമണിയായിരുന്നു.

അഴിമതിക്കേസ്

തിരുത്തുക

മതിയായ സൗകര്യങ്ങളില്ലാത്ത മെഡിക്കൽകോളേജിന് അനുമതി നൽകിയെന്ന അഴിമതിക്കേസിൽ മുൻകേന്ദ്ര ആരോഗ്യമന്ത്രി അൻപുമണി രാമദാസ് ഉൾപ്പെടെ ഒമ്പതുപേർക്ക് ഡൽഹികോടതി ജാമ്യമനുവദിച്ചിരുന്നു. ഇൻഡോറിലെ ഇൻഡക്‌സ് മെഡിക്കൽകോളേജിന് അനധികൃതമായി വിദ്യാർഥിപ്രവേശനത്തിന് അനുമതി നൽകിയെന്നാണ് കേസ്.[5]

  1. https://timesofindia.indiatimes.com/city/chennai/it-is-a-dmk-conspiracy-anbumani/amp_articleshow/122134899.cms
  2. https://sansad.in/ls/members/biographyM/4648?from=members
  3. https://www.newindianexpress.com/states/tamil-nadu/2014/Mar/03/anbumani-reminisces-his-stint-as-health-minister-581756.html
  4. https://www.newindianexpress.com/states/tamil-nadu/2014/May/21/anbumani-ramadoss-may-miss-union-ministry-bus-615313.html
  5. https://www.hindustantimes.com/india/anbumani-ramadoss-granted-conditional-bail/story-0lLoHQSKiupGtQaqDSqiTI.html

പുറം കണ്ണികൾ

തിരുത്തുക
പദവികൾ
മുന്നോടിയായത്
unknown
ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി
മേയ് 2004 - ഏപ്രിൽ 2009
Succeeded by
"https://ml.wikipedia.org/w/index.php?title=അൻപുമണി_രാമദാസ്&oldid=4540543" എന്ന താളിൽനിന്ന് ശേഖരിച്ചത്