ആനയടി പ്രസാദ്

(Anayadi Prasad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളീയനായ കർണാടക സംഗീതജ്ഞനാണ് ആനയടി പ്രസാദ്. 2019 ൽ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു.[1][2][3]

ജീവിതരേഖ തിരുത്തുക

കൊല്ലം ശാസ്താംകോട്ട ആനയടി ചെറുകണ്ടാളത്തിൽ വീട്ടിൽ നാരായണന്റെയും ഭാമിനിയുടെയും മകനാണ്. [4]ഭജനകളിലൂടെ പ്രസിദ്ധനായ നാരായണനും സംഗീതജ്ഞനായ ജേഷ്ഠൻ പങ്കജാക്ഷനുമാണ് ആദ്യ ഗുരുക്കന്മാർ. നയടി നരസിംഹ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം, നെയ്യാറ്റിൻകര വാസുദേവൻ ഉൾപ്പടെ പ്രമുഖരുടെ കീഴിൽ ശാസ്ത്രീയ സംഗതം അഭ്യസിച്ചു. ഡയറ്റിൽ നിന്ന് അധ്യാപകനായി വിരമിച്ചു. അമ്മ ഭാമിനിയുടെ പേരിൽ കൊല്ലത്തും കൊട്ടാരക്കരയിലും കലാ പഠനകേന്ദ്രങ്ങൾ നടത്തുന്നു.

പുരസ്കാരങ്ങൾ തിരുത്തുക

  • 2019 ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരം

ആൽബങ്ങൾ തിരുത്തുക

  • ധ്യാനമേ ഗതി

അവലംബം തിരുത്തുക

  1. "കേരള സംഗീത നാടക അക്കാദമി പുരസ്കാരം : കെപിഎസി ബിയാട്രിസിനും വി സുരേന്ദ്രൻ". മാതൃഭൂമി. September 17, 2020. Archived from the original on 2020-09-17. Retrieved September 17, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ബിയാട്രിസിനും സദനം വാസുദേവനും വി. സുരേന്ദ്രനും : സംഗീത നാടക അക്കാദമി". മാതൃഭൂമി. June 2, 2020. Archived from the original on 2020-09-17. Retrieved September 18, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ബിയാട്രിസിനും സദനം വാസുദേവനും സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്". കേരള കൗമുദി. September 17, 2020. Archived from the original on 2020-09-17. Retrieved September 17, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "സർക്കാർ സർവ്വീസിന്റെ പടിയിറങ്ങി, അദ്ധ്യാപകവേഷം അഴിച്ചുവച്ചു, ഇനി ആനയടി". കേരള കൗമുദി. September 17, 2020. Archived from the original on 2020-09-18. Retrieved September 18, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ആനയടി_പ്രസാദ്&oldid=3972276" എന്ന താളിൽനിന്ന് ശേഖരിച്ചത്