വാലൻ എരണ്ട

(Anas acuta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂറോപ്പിന്റെ വടക്കു ഭാഗങ്ങളിലും ഏഷ്യയിലും വടക്കേ അമേരിക്കയിലും വ്യാപകമായി കാണുന്ന എരണ്ടയാണ് വാലൻ എരണ്ട[2] [3][4][5] - Northern Pintail. (ശാസ്ത്രീയനാമം: Anas acuta) തണുപ്പു കാലത്ത് തെക്കോട്ട് ദേശാടനം നടത്തുന്നവയാണ്. ഇത്ര വലിയ സമൂഹമായിട്ടും ഇവയ്ക്ക് ഉപകുടുംബം ഇല്ലെന്നുള്ളത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

വാലൻ എരണ്ട
Male and female (left-right)
Call
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
A. acuta
Binomial name
Anas acuta
Linnaeus, 1758
Light Green - nesting area
Blue - wintering area
Dark Green - resident all year
Red X - Vagrant
Synonyms

Dafila acuta

രൂപവിവരണം

തിരുത്തുക
 
 
ഭക്ഷണം തപ്പുന്നു.
 
പൂവൻ
 
Anas acuta

സാമാന്യം വലിയ ഒരു താറാവാണിത്. ഇതിന്റെ കൂർത്ത വാൽ ഇവയ്ക്ക് ഇംഗ്ലീഷിലെ പേരും ശാസ്ത്രീയ നാമവും കിട്ടുന്നതിനും കാരണമായിട്ടുണ്ട്. ഇവയ്ക്ക് വലിയ ചിറകുകളും നീളമുള്ള കഴുത്തും ചെറിയ തലയുമാണുള്ളത്. നീലകലർന്ന ചാരനിറത്തിലുള്ള കൊക്കുകളും ചാരനിറത്തിലുള്ള കാലുകളും പാദങ്ങളുമുണ്ട്.

ചിറകുകളുടെ അറ്റങ്ങൾ തമ്മിൾ 23.6 മുതല് 28.2 സെ.മീ വര നീളം കാണും.പൂവന് 450 മുതല് 1360 ഗ്രാം തൂക്കം കാണാറുണ്ട്. പിട്കൾ താരതമ്യേന ചെറുതാണ്.

പ്രജനന കാലത്ത് ആണിനെ കുറച്ച് രൂപമാറ്റമൊക്കെയുണ്ട്. പ്രജനനകാലമല്ലാത്തപ്പോൾ വലിയ കൂട്ടങ്ങളായാണ് കാണുക.

പ്രജനനം

തിരുത്തുക

വെള്ളത്തില് നിന്നും വളരെ അകലെയല്ലാത്ത സ്ഥലത്ത് നിലത്താണ് കൂടുണ്ടാക്കുന്നത്. ഒരു വര്ഷം പ്രായമാവുമ്പോള് പ്രജനനത്തിനുള്ള വളർച്ചയാവും. ഇണ ചേരാൻ ഒരുപാട് പൂവന്മാർ പിട്യ്ക്ക് പുറകെ പറക്കും. ഒരു പൂവന് മാത്രമാവുന്നതു വരെ പറക്കൽ തുടരും. പ്രജനനകാലം ഏപ്രിൽ മുതല് ജൂൺവരേയാണ്. ഏഴു മുതൽ ഒമ്പത് വരെ മുട്ടയിടും, ദിവസം ഒന്നു വീതം. 45ഗ്രാം തൂക്കവും 5.5x3.8 സെ.മീ വലിപ്പവുമാണ് മുട്ടകള്ക്കുണ്ടാവുക. ഇളം മഞ്ഞ നിറമാണ് മുട്ടകൾക്ക്. പിടയാണ് അടയിരിക്കുന്നത്. 22-24 ദിവസങ്ങൾ കൊണ്ട് മുട്ട വിരിയും.

വെള്ളത്തില് നീന്തികൊണ്ടാണ് ചെടികല് ഭക്ഷിക്കുന്നത്. പുഴുക്കളേയും ഭക്ഷണമാക്കാറുണ്ട്. സന്ധ്യക്കും രാത്രിയുമാണ് ഇരതേടുന്നത്. നീളമുള്ള കഴുത്തുള്ളതുകൊണ്ട് മറ്റു താറാവുകലേക്കാൾ ആഴതിലുള്ള ഭക്ഷണം ഇവയ്ക്ക് കിട്ടും.

  • കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  • Birds of periyar – ആർ. സുഗതൻ, കേരള വനം-വന്യജീവി വകുപ്പ്
  • Birds of Kerala - ഡീ.സി. ബുക്സ്
  1. BirdLife International (2004). Anas acuta. 2007 IUCN Red List of Threatened Species. IUCN 2007. Retrieved on 13 January 2008. Database entry includes justification for why this species is of least concern
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 483. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=വാലൻ_എരണ്ട&oldid=2902742" എന്ന താളിൽനിന്ന് ശേഖരിച്ചത്