അംബിക (നടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Ambika (actress) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അംബിക എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ അംബിക (വിവക്ഷകൾ) എന്ന താൾ കാണുക. അംബിക (വിവക്ഷകൾ)

അംബിക (ജനനം: 24 മേയ് 1962) മലയാളചലച്ചിത്രരംഗത്തെ ഒരു നടിയാണ് . 1979 ൽ മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങിയ അം‌ബിക മലയാളം കൂടാതെ തമിഴ്,കന്നട, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അംബിക
ജനനം (1962-05-24) 24 മേയ് 1962  (62 വയസ്സ്)[1]
കല്ലറ, തിരുവനന്തപുരം, കേരള, ഇന്ത്യ
തൊഴിൽനടി
സജീവ കാലം1978–1989
1997–ഇതുവരെ
ജീവിതപങ്കാളി(കൾ)ഷിനു ജോൺ (വിവാഹം.1988-1997) (പിരിഞ്ഞു)
രവികാന്ത് (വി. 2000-2003) (പിരിഞ്ഞു)
കുട്ടികൾരാം കേശവ് (ജ.1989)
ഋഷീകേശ് (ജ.1991)
കുടുംബംരാധ (സഹോദരി)
പുരസ്കാരങ്ങൾകലൈമാമണി, സിനിമാ എക്സ്പ്രസ്, ഫിലിം ക്രിട്ടിക്സ്

'ചോറ്റാനിക്കര അമ്മ' എന്ന  ചിത്രത്തിൽ ബാലതാരമായാണ് അരങ്ങേറ്റം.  'വിടരുന്നമൊട്ടുകൾ' ഉൾപ്പെടെ ആറ് സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. 'സീത' എന്ന ചിത്രത്തിലാണ് അംബിക ആദ്യമായി നായിക വേഷത്തിലഭിനയിക്കുന്നത്.

1978 മുതൽ 1989 വരെയുള്ള ഒരു ദശാബ്ദത്തിനിടയിൽ ഏറ്റവും തിരക്കുള്ള തെന്നിന്ത്യൻ നായികമാരിലൊരാളായിരുന്നു അംബിക. എം ടി വാസുദേവൻ നായർ രചിച്ചു യൂസഫലി കേച്ചേരി സംവിധാനം ചെയ്ത് 1979-ൽ പ്രദർശനത്തിനെത്തിയ 'നീലത്താമര' എന്ന ചിത്രത്തിലെ 'കുഞ്ഞിമാളു' എന്ന കേന്ദ്രകഥാപാത്രം അംബികയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു. പ്രേംനസീർ, മധു, വിൻസൻറ്, എം.ജി സോമൻ, സുകുമാരൻ, ജയൻ, സത്താര്,  രവികുമാർ, ശങ്കർ, രവീന്ദ്രൻ, വേണു നാഗവള്ളി, നെടുമുടി വേണു, രതീഷ്,  മമ്മൂട്ടി, മോഹൻലാൽ തുടങ്ങി തൻറെ അഭിനയ ജീവിതത്തിൻറെ വിവിധ  കാലഘട്ടത്തിലെ മുൻനിര നടന്മാരോടൊപ്പം നായികയായി അംബിക അഭിനയിച്ചിട്ടുണ്ട്. കമലഹാസൻ, രജനീകാന്ത്, ചിരഞ്ജീവി, വിഷ്ണുവർദ്ധൻ തുടങ്ങിയ തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ചു. വേണു നാഗവള്ളി സംവിധാനം ചെയ്ത 'അയിത്തം' എന്ന ചിത്രത്തിൻറെ  നിർമ്മാതാവു കൂടിയാണ് അംബിക. ഏതാനും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

അവരുടെ ഇളയ സഹോദരിയായ രാധയും ഒരു പ്രസിദ്ധയായ നടിയായിരുന്നു. രണ്ടുപേരും ഒരുമിച്ച് പല ദക്ഷിണേന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്ത് "ARS സ്റ്റുഡിയോസ്" എന്ന പേരിൽ അവർക്ക് ഒരു മൂവി സ്റ്റുഡിയോ സ്വന്തമായുണ്ടായിരുന്നു. 2013 ൽ അവർ ARS സ്റ്റുഡിയോ ഒരു ഹോട്ടൽ സമുച്ചയമാക്കി മാറ്റി.

സ്വകാര്യജീവിതം

തിരുത്തുക

1962 മേയ് 24 ന് തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ കുഞ്ഞൻനായരുടേയും സരസമ്മയുടേയും മകളായി അംബിക ജനിച്ചു.[2] 2014 കളിൽ മഹിളാ കോൺഗ്രസ് നേതാവ് ആയിരുന്നു അവരുടെ അമ്മ കല്ലറ സരസമ്മ.[3]  അംബികയക്ക് രാധ (നടി), മല്ലിക എന്നിങ്ങനെ രണ്ടു സഹോദരിമാരും അർജുൻ, സുരേഷ് എന്നിങ്ങനെ രണ്ടു സഹോദന്മാരുമാണുള്ളത്. 1988 ൽ എൻ‌ആർ‌ഐ പ്രേംകുമാർ മേനോനെ അംബിക വിവാഹം കഴിച്ചു. അവർക്ക് രണ്ട് ആൺമക്കളുണ്ട്,അവർ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. 1997 ൽ വിവാഹമോചനം നേടിയ ശേഷം 2000 ൽ നടൻ രവികാന്തിനെ വിവാഹം കഴിച്ചു, പക്ഷേ 2002 ൽ അവർ വിവാഹമോചനം നേടി. ഇപ്പോൾ മക്കളോടൊപ്പം ചെന്നൈയിൽ താമസമാക്കി.[4][5] 

എൽ. എം. എൽ. പി. എസ്. സർക്കാർ മുതൽ അഞ്ചുവരെ ഏഴാമത് അരിവാരികുഴി സ്കൂൾ. ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എം.ഇ.എസ് പരീക്ഷയിൽ ഹയർസെക്കന്ററി സ്കൂൾ കല്ലറയും എട്ടാം ക്ലാസ് മുതൽ എസ്.എസ്.എൽ.സി. വരെ. പ്രൈമറി ക്ലാസുമുതൽ നാലാം ക്ലാസു വരെ അരിവാരിക്കുഴി എൽ.എം. എൽ.പി. സ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അഞ്ചാം ക്ലാസ് മുതൽ ഏഴുവരെ കല്ലറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും എട്ടാം ക്ലാസു മുതൽ എസ്.എസ്.എൽ.സി. വരെ തിരുവനന്തപുരത്തെ മിതിർമലയിലുള്ള ഗവൺമെന്റ് ബോയിസ് ഹയർ സെക്കന്ററി സ്കൂളിലുമായിട്ടാണ് വിദ്യാഭ്യാസം ചെയ്തത്. വിദൂരവിദ്യാഭ്യാസം വഴി ബി.എ. ബിരുദം കരസ്ഥമാക്കിയിരുന്നു. കുറച്ചു കാലം കല്ലറയിലെ വേദാസ് കോളജിലും പഠിച്ചിരുന്നു. [6] 

അവാർഡുകൾ

തിരുത്തുക
  • കലൈമാമണി അവാർഡ് 1984 വാഴ്കൈ എന്ന ചിത്രത്തിനു
  • സിനിമാ എക്സ്പ്രസ് അവാർഡ്
  • ഫിലിം ക്രിറ്റിക്സ് അവാർഡ് എങ്കെയോ കേട്ട കുറൽ

സിനിമകൾ

തിരുത്തുക

പ്രശസ്ത നടൻ കമലഹാസന്റെ കൂടെ അം‌ബിക കുറെ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗ്ലാമർ വേഷങ്ങളിൽ. കാക്കി സട്ടൈ, വിക്രം, കാതൽ പരിസു എന്നിവ ഇവയിൽ ചിലതാണ്.

തമിഴ് സിനിമകൾ

തിരുത്തുക
  • വേൽ (2007)
  • മഴൈ (2005)
  • ജോഡി (1999)
  • ഉയിരോടെ ഉയിരാക (1999)
  • കാതൽ പരിസു (1987)
  • മാവീരൻ (1986)
  • ഇദയ കോവിൽ (1985)
  • നാൻ സിഗപ്പു മനിതൻ (1985)
  • പഠിക്കാതവൻ (1985)
  • മി. ഭാരത് (1985)
  • കാക്കി സട്ടൈ (1985)
  • ഉയർന്ത ഉള്ളം (1984)
  • അന്ബുള്ള രജനികാന്ത് (1984)
  • നാൻ പാടും പാടൽ (1984)
  • എങ്ഗയോ കേട്ട കുരൽ (1982)
  • വാഴ്വേ മായം (1982)
  • സകല കലാ വല്ലവൻ (1982)
  • കാതൽ മീൻകൾ (1982)
  • അന്ത ഏഴു നാട്കൾ (1981) -
  • വേലുന്ദു വിനൈയിലൈ
  • വാഴ്ക്കൈ
  • വെള്ളൈ റോജ
  • രാജ വീട്ടു കണ്ണ്
  • തഴുവാത കൈകൾ
  • മനക്കണക്ക്
  • പൌർണ്ണമി അലൈകൾ
  • താലിതാനം
  • വിക്രം
  • അരുണാചലം
  • ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ
  • പേയ് വീട്
  • നാഗം
  • കൺ സിമിട്ടും നേരം
  • ആളവന്താൻ
  • കണം ക്വാർട്ടർ അവർകളേ
  • വില്ലാതി വില്ലൻ
  • മക്കൾ എൻ പക്കം
  • അണ്ണാ നഗർ മുതൽ തെരു
  • നാനും ഒരു തൊഴിലാളി
  • വേങ്ഗൈയിൻ മൈതാൻ
  • അംബികൈ നേരിൽ വന്താൾ
  • തൂങ്ഗാത കണ്ണൊന്റു ഒന്റു
  • ഒരുവർ വാഴും ആലയം

മലയാളം സിനിമകൾ

തിരുത്തുക
  1. അവൾ വിശ്വസ്തയായിരുന്നു 1978
  2. സമയമായില്ലപോലും 1978
  3. വീരഭദ്രൻ 1979
  4. അഗ്നിപർവ്വതം
  5. ശ്രീകൃഷ്ണപ്പരുന്ത് 1979
  6. നീലത്താമര 1979
  7. മാമാങ്കം 1979
  8. പ്രതീക്ഷ 1979
  9. പ്രഭാതസന്ധ്യ 1979
  10. എനിക്കു ഞാൻ സ്വന്തം 1979
  11. നീയോ ഞാനോ 1979
  12. തുറമുഖം 1979
  13. രാജവീഥി 1979
  14. ലജ്ജാവതി 1979
  15. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച 1979
  16. ദൂരം അരികെ 1980
  17. പുഴ 1980
  18. അകലങ്ങളിൽ അഭയം 1980
  19. ഇതിലെ വന്നവർ 1980
  20. അങ്ങാടി 1980
  21. തീരം തേടുന്നവർ 1980
  22. കാവൽമാടം 1980
  23. സത്യം 1980
  24. വൈകി വന്ന വസന്തം 1980
  25. അന്തഃപുരം 1980
  26. ഇഷ്ടമാണ് പക്ഷെ 1980
  27. സ്വന്തം എന്ന പദം 1980
  28. തീക്കടൽ 1980
  29. അമ്മയും മകളും 1980
  30. ഏദൻ തോട്ടം 1980
  31. അണിയാത്ത വളകൾ 1980
  32. മീൻ 1980
  33. ആഗമനം 1980
  34. സീത 1980
  35. ചമയം 1981
  36. പ്രേമഗീതങ്ങൾ 1981
  37. എന്നെ സ്നേഹിക്കൂ എന്നെ മാത്രം 1981
  38. സ്വരങ്ങൾ സ്വപ്നങ്ങൾ 1981
  39. താറാവ് 1981
  40. മണിയൻ പിള്ള അഥവാ മണിയൻ പിള്ള 1981
  41. അസ്തമിക്കാത്ത പകലുകൾ 1981
  42. ഗുഹ 1981
  43. സംഭവം1981
  44. അർച്ചന ടീച്ചർ 1981
  45. വേഷങ്ങൾ 1981
  46. ഓളങ്ങൾ 1982
  47. എതിരാളികൾ 1982
  48. മുഖങ്ങൾ 1982
  49. അനുരാഗക്കോടതി 1982
  50. കേൾക്കാത്ത ശബ്ദം 1982
  51. മൈലാഞ്ചി 1982
  52. പൂവിരിയും പുലരി 1982
  53. തീരം തേടുന്ന തിര 1982
  54. പ്രേമാഭിഷേകം 1982 D
  55. ശരം 1982
  56. ധീര 1982
  57. ഈറ്റപ്പുലി 1983
  58. നിഴൽ മൂടിയ നിറങ്ങൾ 1983
  59. സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് 1983
  60. കാത്തിരുന്ന നാൾ 1983
  61. മറക്കില്ലൊരിക്കലും 1983
  62. എനിക്കു വിശക്കുന്നു 1983
  63. ആദ്യത്തെ അനുരാഗം 1983
  64. അസ്തി 1983
  65. ഫാദർ ഡാമിയൻ 1983
  66. ഒരു സുമംഗലിയുടെ കഥ 1984
  67. കൽക്കി 1984
  68. ശബരിമല ദർശനം 1984
  69. അർച്ചന ആരാധന 1985
  70. ഒരു നോക്കു കാണാൻ 1985
  71. പുഴയൊഴുകും വഴി 1985
  72. ഇനിയും കഥ തുടരും 1985
  73. അഗ്നിയസ്ത്രം 1985
  74. ഒരേ രക്തം 1985
  75. മൂന്ന് മാസങ്ങൾക്ക്‌ മുൻപ്‌ 1986
  76. രാജാവിന്റെ മകൻ 1986
  77. ചേക്കേറാനൊരു ചില്ല 1986
  78. മലരും കിളിയും 1986
  79. തിടമ്പ്‌ 1986
  80. സ്വാതിതിരുനാൾ 1987
  81. ഇരുപതാം നൂറ്റാണ്ട് 1987
  82. നിറഭേദങ്ങൾ 1987
  83. എഴുതാപ്പുറങ്ങൾ 1987
  84. വിളംബരം 1987
  85. വഴിയോരക്കാഴ്ചകൾ 1987
  86. സമർപ്പണം 1987
  87. കുടുംബപുരാണം 1988
  88. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ 1988
  89. പട്ടണപ്രവേശം 1988
  90. അയിത്തം 1988
  91. മാനസപുത്രി 1988
  92. അധിപൻ 1989
  93. ബ്രഹ്മാസ്ത്രം 1989
  94. മഞ്ഞുപെയ്യുന്ന രാത്രി 1990
  95. ശീർഷകം 1991
  96. ശബരിമലയിൽ തങ്ക സൂര്യോദയം 1992
  97. വൈരം 1993 D
  98. സായന്തനം 1993 U
  99. സ്നേഹസിന്ദൂരം 1997
  100. നിറം 1999
  101. അമർക്കളം 1999 D
  102. ഉദയപുരം സുൽത്താൻ (1999)
  103. വർണക്കാഴ്ചകൾ 2000
  104. സ്വയംവരപ്പന്തൽ 2000
  105. സത്യം ശിവം സുന്ദരം 2000
  106. ദുബായ്‌ 2001
  107. കണ്മഷി 2002
  108. കൂട്ട്(2004)
  109. പാണ്ടിപ്പട 2005
  110. കല്യാണക്കുറിമാനം 2005
  111. ചൊല്ലിയാട്ടം 2005 U
  112. ദേവിയിൻ തിരുവിളയാടൽ (1982) 2007
  113. വൈരം 2009
  114. ഏഞ്ചൽ ജോൺ 2009
  115. ദി ട്രിഗ്ഗർ 2009
  116. താന്തോന്നി2010
  117. സത്ഗമയ 2010
  118. പൊന്നു കൊണ്ടൊരു ആൾരൂപം 2011
  119. യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ് 2012
  120. റ്റു നൂറ വിത്ത് ലൗ 2014
  121. ആമയും മുയലും 2014
  122. മിലി 2015
  123. എന്റെ ക്ലാസ്സിലെ ആ പെൺ‌കുട്ടി2016 U
  124. ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ 2018 P
  125. മയൂര വർണ്ണങ്ങൾ Uncategorized
  126. മണ്ണും പെണ്ണും Uncategorized
  127. സ്നേഹപൂർവ്വം എന്റെ ഹിമയ്ക്ക്

ടെലിവിഷൻ

തിരുത്തുക
സീരിയൽ
  1. "Ambika". tamilstar.com. Archived from the original on 2014-12-24. Retrieved 23 December 2014.
  2. "Bedai Bunglow with Ambika". asianet. Retrieved 20 October 2015.
  3. "Will Solve Issues Between Government, Party: Rahul". newindianexpress.com. 11 December 2014. Archived from the original on 2016-03-04. Retrieved 20 October 2015.[not in citation given]
  4. Ambika – Profile and Biography Archived 4 March 2016 at the Wayback Machine.. Veethi. Retrieved on 14 June 2014.
  5. "Archived copy". Archived from the original on 4 March 2016. Retrieved 2014-11-16.{{cite web}}: CS1 maint: archived copy as title (link)
  6. "Comedy Super Nite - 2 with Ambika". Flowers tv. Retrieved 21 June 2017.

6. https://m3db.com/ambika-0

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അംബിക_(നടി)&oldid=4083188" എന്ന താളിൽനിന്ന് ശേഖരിച്ചത്