അലമേഡ, കാലിഫോർണിയ

(Alameda, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അലമേഡ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ അലമേഡ കൗണ്ടിയിലെ ഒരു നഗരമാണ്. അലമേഡ ദ്വീപിലും ബേ ഫാം ദ്വീപിലുമായി ഈ നഗരം സ്ഥിതിചെയ്യുന്നു. ഓക്ക്ലാൻഡിനു സമീപത്തും തെക്ക് ഭാഗത്തുമായി സ്ഥിതിചെയ്യുന്ന ഇത് സാൻ ഫ്രാൻസിസ്കോയ്ക്ക് കിഴക്കും സാൻ ഫ്രാൻസിസ്കോ ഉൾക്കടലിനു എതിരെയുമാണ് നിലകൊള്ളുന്നത്. “ഹാർബർ ബേ ഐൽ” എന്നുകൂടി അറിയപ്പെടുന്ന ബേ ഫാം ദ്വീപിന്റെ ഒരു ഭാഗം നഗരത്തിന്റെ പ്രധാന ഭൂപ്രദേശത്തിലുൾപ്പെട്ടിരിക്കുകയും ഇത് ഓക്ക്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്നും സ്ഥിതിചെയ്യുന്നു. 2017 ലെ കണക്കനുസരിച്ചുള്ള നഗര ജനസംഖ്യ 79,928 ആയിരുന്നു.[11] അലമേഡ ഒരു പൊതു നിയമ നഗരത്തിനുപകരം ഏത് തരത്തിലുള്ള സർക്കാർ ഭരണവും അനുവദിക്കപ്പെടുന്ന ഒരു ചാർട്ടർ നഗരമെന്ന സ്ഥാനം കയ്യാളുന്നു. അലമേഡ ഒരു ചാർട്ടർ നഗരമെന്ന നിലയിൽ 1916 ൽ ഒരു കൗൺസിൽ മാനേജർ സർക്കാരിനെ അംഗീകരിക്കുകയും ചെയ്യുകയും അത് ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.

അലമേഡ, കാലിഫോർണിയ
City of Alameda
City Hall
City Hall
പതാക അലമേഡ, കാലിഫോർണിയ
Flag
Official seal of അലമേഡ, കാലിഫോർണിയ
Seal
Nickname(s): 
The Island City[1]
Location in the state of California and Alameda County
Location in the state of California and Alameda County
Alameda is located in San Francisco Bay Area
Alameda
Alameda
Location in the San Francisco Bay Area
Alameda is located in Northern California
Alameda
Alameda
Alameda (Northern California)
Alameda is located in California
Alameda
Alameda
Alameda (California)
Alameda is located in the United States
Alameda
Alameda
Alameda (the United States)
Alameda is located in North America
Alameda
Alameda
Alameda (North America)
Coordinates: 37°45′22″N 122°16′28″W / 37.75611°N 122.27444°W / 37.75611; -122.27444
Country അമേരിക്കൻ ഐക്യനാടുകൾ
State California
County Alameda
Founded
Incorporated
June 6, 1853
March 7, 1872[2]
ഭരണസമ്പ്രദായം
 • MayorMarilyn Ezzy Ashcraft[3]
 • State senatorNancy Skinner (D)[4]
 • AssemblymemberRob Bonta (D)[5]
 • U. S. rep.Barbara Lee (D)[6]
വിസ്തീർണ്ണം
 • ആകെ23.10 ച മൈ (59.82 ച.കി.മീ.)
 • ഭൂമി10.44 ച മൈ (27.05 ച.കി.മീ.)
 • ജലം12.66 ച മൈ (32.78 ച.കി.മീ.)  53.79%
ഉയരം33 അടി (10 മീ)
ജനസംഖ്യ
 (2010)
 • ആകെ73,812
 • കണക്ക് 
(2018)[9]
78,338
 • ജനസാന്ദ്രത7,582.55/ച മൈ (2,927.55/ച.കി.മീ.)
DemonymsAlamedan, Islander[അവലംബം ആവശ്യമാണ്]
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes[10]
94501, 94502
Area code510
FIPS code06-00562
GNIS feature IDs277468, 2409669
വെബ്സൈറ്റ്alamedaca.gov

ചരിത്രം

തിരുത്തുക

ആദ്യകാല ചരിത്രവും കുടിയേറ്റകേന്ദ്രവും.

തിരുത്തുക

ഓക്‌ലാൻഡുമായി ബന്ധിപ്പിക്കപ്പെട്ടിരുന്ന ഒരു ഉപദ്വീപിലാണ് യഥാർത്ഥത്തിൽ അലമേഡ നഗരം നിലനിൽക്കുന്നത്. അതിലെ ഭൂരിഭാഗവും താഴ്ന്ന പ്രദേശങ്ങളും ചതുപ്പുനിലവുമായിരുന്നു. ഇന്നത്തെ ഓക്ക്ലാന്റ് നഗരകേന്ദ്രമായി അറിയപ്പെടുന്ന തൊട്ടടുത്ത ഉയർന്ന ഭൂമിയിലും അയൽ പ്രദേശങ്ങളിലുമായി ലോകത്തിലെ ഏറ്റവും വലിയ തീരദേശ ഓക്ക് വനങ്ങളിലൊന്നു സ്ഥിതിചെയ്തിരുന്നു. സ്പാനിഷ് കോളനിക്കാർ ഈ പ്രദേശത്തെ "നിത്യഹരിത ഓക്ക് വനം" എന്നർത്ഥം വരുന്ന എൻ‌സിനാൽ എന്ന് വിളിച്ചു. "പോപ്ലാർ മരങ്ങളുടെ തോപ്പ്" അല്ലെങ്കിൽ "വൃക്ഷ നിരകളുള്ള വിഥി" എന്നതിനു തുല്യമായ സ്പാനിഷ് പദമാണ് അലമേഡ. ജനകീയ വോട്ടെടുപ്പിലൂടെ 1853 ൽ ഇത് നഗരത്തിന്റെ പേരായി നിശ്ചയിക്കപ്പെട്ടു.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്പാനിഷ് കോളനിക്കാർ ഇവിടെയെത്തുമ്പോൾ ഓഹ്ലോൺ ഗോത്രത്തിലെ ഒരു പ്രാദേശിക സംഘമാണ് ഇവിടെ അധിവസിച്ചിരുന്നത്. കാലിഫോർണിയക്കുമേൽ അവകാശമുന്നയിച്ചിരുന്ന സ്പാനിഷ് രാജാവ് 1820 ൽ ലൂയിസ് പെരാൾട്ട എന്ന വ്യക്തിക്കു നൽകിയ വിശാലമായ റാഞ്ചോ സാൻ അന്റോണിയോ എന്ന മേച്ചിൽപ്പുറം ഈ ഉപദ്വീപിൽ ഉൾപ്പെട്ടിരുന്നു. 1821 ൽ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം റിപ്പബ്ലിക് ഓഫ് മെക്സിക്കോ ഈ മുൻ ഭൂഗ്രാന്റിന്റെ ഉടമസ്ഥത പിന്നീട് സ്ഥിരീകരിച്ചിരുന്നു.

കാലക്രമേണ, ഈ സ്ഥലം ബോൾസ ഡി എൻ‌സിനൽ അല്ലെങ്കിൽ എൻ‌സിനൽ ഡി സാൻ അന്റോണിയോ എന്നറിയപ്പെട്ടു.

  1. "The Island City". Archived from the original on ജൂലൈ 26, 2011. Retrieved ജൂലൈ 13, 2017.
  2. Baker, Joseph Eugene (1914). Past and present of Alameda County, California, Volume 1. S.J. Clarke. p. 327.
  3. "Mayor Marilyn Ezzy Ashcraft". City of Alameda. Retrieved February 12, 2019.
  4. "Senators". State of California. Retrieved March 18, 2013.
  5. "Members Assembly". State of California. Retrieved March 18, 2013.
  6. "California's 13-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 12, 2013.
  7. "2017 U.S. Gazetteer Files". United States Census Bureau. Retrieved Aug 27, 2018.
  8. "Alameda". Geographic Names Information System. United States Geological Survey.
  9. "Population and Housing Unit Estimates". Retrieved July 17, 2019.
  10. "ZIP Code(tm) Lookup". United States Postal Service. Retrieved November 24, 2014.
  11. "New State Population Report" (PDF). California Department of Finance. മേയ് 1, 2017. Archived from the original (PDF) on 2017-05-25. Retrieved June 20, 2017.
"https://ml.wikipedia.org/w/index.php?title=അലമേഡ,_കാലിഫോർണിയ&oldid=3794961" എന്ന താളിൽനിന്ന് ശേഖരിച്ചത്