അഡേൽ ഗോൾഡ്ബർഗ് (കമ്പ്യൂട്ടർ ശാസ്‌ത്രജ്ഞ)

(Adele Goldberg (computer scientist) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കമ്പ്യൂട്ടർ ശാസ്ത്രജ്ഞയാണ് Smalltalk-80 എന്ന പ്രോഗ്രാമിങ് ഭാഷയുടെ ഉപജ്ഞാതാവായ അഡേൽ ഗോൾഡ്ബർഗ് (ജനനം ജൂലൈ 7, 1945). ക്സെറോക്സിന്റെ (Xerox) പാലോ ആൾട്ടോ ഗവേഷണശാലയിൽ (PARC) ഗവേഷകയായി സേവനം ചെയ്യുന്ന കാലത്ത്‌ സ്മോൾ ടോക്ക് വികസിപ്പിക്കുന്നതിനും ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷയുടെ അടിസ്ഥാന തത്ത്വങ്ങൾ രൂപീകരിക്കുന്നതിനും അഡേൽ ഏറെ സംഭാവനകൾ നൽകി.[1]

അഡേൽ ഗോൾഡ്ബർഗ്
Adele Goldberg
അഡേൽ ഗോൾഡ്ബർഗ് 2007ലെ പൈകോൺ സെമിനാറിൽ വച്ച്
ജനനം (1945-07-07) ജൂലൈ 7, 1945  (78 വയസ്സ്)
ദേശീയതഅമേരിക്കൻ
കലാലയംമിഷിഗൺ സർവ്വകലാശാല, ഷിക്കാഗോ സർവ്വകലാശാല
അറിയപ്പെടുന്നത്സ്മോൾടോക്ക് സിസ്റ്റം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംകമ്പ്യൂട്ടർ സയൻസ്
സ്ഥാപനങ്ങൾക്സെറോക്സ് പാർക്ക്, അസോസിയേഷൻ ഫോർ കമ്പ്യൂട്ടിങ് മഷീനറി, സ്റ്റാൻഫോർഡ് സർവ്വകലാശാല

ഒഹയോയിലെ ക്ലീവ്‌ലൻഡിൽ ജനിച്ച ഗോൾഡ്ബർഗ് വളർന്നത് ഇല്ലിനോയിയിലെ ഷിക്കാഗോയിലാണ്. ആൻ അർബറിലെ മിഷിഗൺ സർവ്വകലാശാലയിൽനിന്ന് നിന്നും ഗണിതത്തിൽ ബിരുദവും പിന്നീട്‌  ഷിക്കാഗോ സർവ്വകലാശാലയിൽനിന്ന് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്ദ ബിരുദവും നേടി. പിന്നീട് ഷിക്കാഗോ സർവ്വകലാശാലയിൽനിന്നുതന്നെ 1973ൽ  ഇൻഫർമേഷൻ സയൻസിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. ഗവേഷക സഹവർത്തിയായി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന കാലത്തു അഡീലാ "കമ്പ്യൂട്ടർ സഹായത്തോടു കൂടിയ നിർദ്ദേശങ്ങൾ: ചേർച്ചയുള്ള പ്രീതികരണം പ്രയോഗിച്ചുള്ള സിദ്ധാന്തം സ്ഥാപിക്കൽ" എന്ന പ്രബന്ധം പൂർത്തിയാക്കി.[1] സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ സന്ദർശക ഗവേഷകയായിയും അഡേൽ ജോലി ചെയ്തിരുന്നു.[2]

1973-ഇൽ PARC-ഇൽ പരീക്ഷണശാലയുടെയും ഗവേഷണത്തിന്റെയും സഹായിയായി ജോലി അഡേൽ പിന്നീട് സിസ്റ്റം കൺസെപ്റ്റ്സ് ലബോറട്ടറിയുടെ കാര്യസ്ഥയായി. അവിടെവെച്ചു അഡേൽ, അലൻ കെയോടും മറ്റു ചിലരോടുമൊപ്പം ചേർന്ന്  സ്മോൾടോക്ക്-80 എന്ന പ്രോഗ്രാമിങ് ഭാഷ വികസിപ്പിച്ചു. സിമുല-67ന്റെ ഒബ്ജക്റ്റ് ഓറിയന്റഡ്  സമീപനത്തിലൂടെ ഗ്രാഫിക്ക് സ്ക്രീൻ ഡിസ്പ്ലേകളിൽ അടുക്കായികിടക്കുന്ന ഡിസ്പ്ലേ വിൻഡോകൾ പ്രോഗ്രാം ചെയ്യുന്നതിനുള്ള ഒരു സങ്കേതവുമായിരുന്നു ഇത്. സ്മോൾ ടോക്കിന്റെ സമീപനം വളരെ ലളിതവും, മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതും, ഒബ്ജെക്ട്സ്  ഒരു ആപ്ലിക്കേഷനിൽനിന്നും മറ്റൊരു ആപ്ലിക്കേഷനിലേയ്ക്ക് കുറഞ്ഞ പരിശ്രമത്തോടെ മാറ്റാൻ സാധിക്കുന്ന രൂപകൽപ്പനയോടു കൂടിയതും ആയിരുന്നു. ഗോൾഡ്‌ബെർഗും കെയും ചേർന്ന് ഡിസൈൻ ടെംപ്ലേറ്റുകളുടെ  വികസനത്തിലും പ്രധാന പങ്കു വഹിച്ചിരുന്നു. ഇതു സോഫ്റ്റ്‌വെയർ ഡിസൈനിൽ ഡിസൈൻ പാറ്റേൺസിന്റെ മുന്നോടിയായി അറിയപ്പെടുന്നു. 

"സ്വകാര്യവും മാറികൊണ്ടിരിക്കുന്നതും ആയ മീഡിയ" എന്ന കെയുടെ കൂടെ അഡേൽ എഴുതിയ സ്വാധീനശക്തിയുള്ള പ്രബന്ധത്തിൽ സാധാരണ മനുഷ്യർ നോട്ട്ബുക്ക് കംപ്യൂട്ടറുകൾ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങൾ കൈമാറുന്നത്  പ്രവചിച്ചിരുന്നു. ഡായിനബുക്കിന്റെ കാഴ്ച ഈ പ്രബന്ധത്തിൽ പ്രസിദ്ധികരിച്ചിരുന്നു. 

അലൻ കെയുടെയും ഇങ്കലാസ്സിന്റെയും കൂടെ  Association for Computing Machinery (ACM) ന്റെ അധ്യക്ഷയായി  1984 മുതൽ 1986 വരെ അഡേൽ സേവനം ചെയ്തിരുന്നു. 1987 il ACM Software Systems Award നേടുകയും ഫോബ്‌സിന്റെ "Twenty Who Matter" ഇൽ ഇടം നേടുകയും ചെയ്തിരുന്നു. 1996ൽ  PC Magazine's Lifetime Achievement Award നേടിയ അഡേൽ 1994ൽ  Association for Computing Machineryയുടെ ഫെല്ലോ ആയി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 

PARC-ഇൽ വച്ച് ഗോൾഡ്‌ബെർഗും അവരുടെ സംഘവും ഉത്പാദിപ്പിച്ച പല ആശയങ്ങളും വസ്തുചിത്രമായ പലഉപപോക്താക്കൾ  കാണുന്ന ഇന്റർഫേസുകളുടെയും, കമാന്റ് ലൈൻ ഇന്റർഫേസിൽ നിന്ന് മാറുന്നതിന്റെയും മുന്നോടി ആയിരുന്നു. സ്റ്റീവ് ജോബ്സ്  ഒരിക്കൽ Smalltalk System-ത്തിന്റെ ഒരു പ്രദർശനം ആവശ്യപ്പെടുകയും, താൻ അത് നിരസിക്കുകയും ചെയ്തതായി ഗോൾഡ്ബർഗ്  അവകാശപ്പെട്ടിരുന്നു. പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശവും ശാഠ്യവും പ്രകാരം അവർ തന്റെ ആശയങ്ങൾ പ്രദർശിപ്പിക്കാൻ തയ്യാറായി. Apple പിന്നീട്‌  ഇയ്  ആശയങ്ങളിൽ പലതും അവരുടെ Apple Macintosh desktop environment ഇന്റെ ഉല്പാദനത്തിൽ ഉപയോഗിച്ചു. 

1988-ഇൽ PARC-ഇൽ നിന്നും വിടവാങ്ങിയ ഗോൾഡ്ബർഗ്  Smalltalk അധിഷ്ഠിത അപ്പ്ലിക്കേഷനുകൾക്കു ടെവേലോപ്മെന്റ്റ് ടൂൾസ്  ഉല്പാദിപ്പിക്കുന്ന ParcPlace Systems എന്ന പ്രസ്ഥാനം തുടങ്ങി. 1995-ഇൽ Digitalk-ഉമായി നിമജ്ജനം ചെയ്യുന്നത് വരെ അവർ  ParcPlace Systems ഇന്റെ തലവയായി സേവനം ചെയ്തു. 

1999-ഇൽ  ഗോൾഡ്ബർഗ്  Neometron Inc. എന്ന ഇന്റർനെറ്റ് സേവന കമ്പനി തുടങ്ങുകയും, ഗോൾഡ്ബർഗ്  അവിടെ ജോലി ചെയ്തുപോരുകയും ചെയ്യുന്നു. അമേരിക്കയിലെയും മറ്റും കമ്മ്യൂണിറ്റി കോളേജുകൾക്കുള്ള കമ്പ്യൂട്ടർ സയൻസ്  കോഴ്സുകൾ തയ്യാറാക്കിയും, കമ്പ്യൂട്ടർ സയൻസ്  മേഖലയിൽ ഗവേഷണം നടത്തിയും അവർ സമയം ചെലവാക്കുന്നു. Cognito Learning Mediaയുടെ ബോർഡ് മെമ്പർ ആയും അവർ സേവനം അർപ്പിക്കുന്നു. 

കാലിഫോർണിയയിലെ കമ്പ്യൂട്ടർ ഹിസ്റ്ററി മ്യൂസിയത്തിൽ ഗോൾഡ്ബർഗിന്റെ സ്മോൾടോക്കുമായി ബന്ധപ്പെട്ട പ്രസിദ്ധികരണങ്ങളും, റിപ്പോർട്ടുകളും, മറ്റു ദൃശ്യ മാധ്യമങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ  തിരുത്തുക

  • Smalltalk-80: The Language and Its Implementation (David Robsonഇന്റെ കൂടെ ), Addison-Wesley, 1983, ISBN 0-201-11371-60-201-11371-6 (blue book by Smalltalk എന്നറിയപ്പെടുന്നു )
  • Smalltalk-80: the Interactive Programming Environment, Addison-Wesley, 1984, ISBN 0-201-11372-40-201-11372-4 (the orange book)
  • Smalltalk-80: The Language (with David Robson), Addison-Wesley, 1989, ISBN 0-201-13688-00-201-13688-0 (the purple book, blue book ഇന്റെ പുനഃപ്രസിദ്ധീകരണം )

അവലംബം തിരുത്തുക

  1. 1.0 1.1 Oakes, Elizabeth H. (2002). International encyclopedia of women scientists. New York, NY: Facts on File. pp. 136–137. ISBN 0816043817.
  2. "Adele Goldberg Biography". BookRags.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക