എ.ബി. രാജ്
ഒരു മലയാളചലച്ചിത്ര സംവിധായകനായിരുന്നു എ.ബി. രാജ്. ഇദ്ദേഹത്തിന്റെ മുഴുവൻ പേര് രാജ് ആന്റണി ഭാസ്കർ എന്നാണ്.[2] അദ്ദേഹം ദേശീയ അവാർഡ് നേടിയ തമിഴ് സിനിമയിലെ മുൻനിര നടിയായ ശരണ്യ പൊൻവണ്ണന്റെ പിതാവാണ്. ഡേവിഡ് ലീൻ സംവിധാനം നിർവഹിച്ച ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി രണ്ടാമത്തെ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു എ. ബി. രാജ്. 95 ആമത്തെ വയസിൽ വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിൽ 2020 ആഗസ്റ്റ് 23 ന് അന്തരിച്ചു.
എ.ബി. രാജ് | |
---|---|
![]() | |
ജനനം | 1929 |
മരണം | 23 ഓഗസ്റ്റ് 2020[1] | (പ്രായം 95)
തൊഴിൽ | ചലച്ചിത്രസംവിധായൻ |
ജീവിതപങ്കാളി(കൾ) | സരോജിനി (ഭാര്യ) |
കുട്ടികൾ | ജയപാൽ, മനോജ്, നടി ശരണ്യ |
ജീവിതരേഖ തിരുത്തുക
ആലപ്പുഴ സ്വദേശി ഭാഗ്യനാഥ പിള്ളയുടേയും രാജമ്മയുടേയും പുത്രനായി 1929 ന് മധുരയിൽ ജനിച്ചു.[3] 1947-ൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം സിനിമാലോകത്തേക്കു പ്രവേശിച്ചു. 1968 ൽ പുറത്തിറങ്ങിയ ‘കളിയല്ല കല്യാണം’ ആണ് ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രം. പതിനൊന്നു വർഷക്കാലം സിലോണിൽ ആയിരുന്നു. സിംഹള ഭാഷയിൽ 11 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 65 മലയാളം ചലച്ചിത്രങ്ങളും രണ്ടു തമിഴ് ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തു.[2] എ.ബി. രാജിന്റെ ശിഷ്യന്മാരാണ് പ്രസിദ്ധ സംവിധായകരായ ഹരിഹരൻ, ഐ.വി. ശശി, പി. ചന്ദ്രകുമാർ എന്നിവർ.
സംവിധാനം ചെയ്ത ചിത്രങ്ങൾ തിരുത്തുക
അവലംബം തിരുത്തുക
- ↑ "Noted film director AB Raj (Raj Antony Bhaskar) passed away". Kerala Kaumudi. 23 August 2020. ശേഖരിച്ചത് 23 August 2020.
- ↑ 2.0 2.1 2.2 മലയാള സംഗീതം ഡാറ്റാ ബേസിൽ നിന്ന് എ.ബി. രാജ്
- ↑ "പ്രശസ്ത സിനിമാ സംവിധായകൻ എ.ബി.രാജ് അന്തരിച്ചു".
- ↑ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എ.ബി.രാജ്