2001:എ സ്പേസ് ഒഡീസ്സി

(2001: A Space Odyssey (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1968ൽ നിർമ്മിക്കപ്പെട്ട ഒരു ബ്രിട്ടീഷ്-അമേരിക്കൻ ശാസ്ത്രസിനിമയാണ് 2001:എ സ്പേസ് ഒഡീസ്സി. കലാമൂല്യം കൊണ്ടും, സാങ്കേതികമേന്മ കൊണ്ടും ഏറ്റവും മികച്ച ശാസ്ത്രസിനിമകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. പ്രമുഖ ശാസ്ത്രനോവലിസ്റ്റായ ആർതർ സി ക്ലാർക്കിന്റെ കൃതിയെ ആസ്പദമാക്കി സ്റ്റാൻലി കുബ്രിക്ക് ആണ് സിനിമ സംവിധാനം ചെയ്തത്. ക്ലാർക്ക് ഈ ചിത്രത്തിന്റെ തിരക്കഥാരചനയിലും നല്ല ഒരു പങ്ക് വഹിച്ചു.

2001: എ സ്പേസ് ഒഡീസ്സി
റിലീസ് പോസ്റ്റർ: സൃഷ്ടിച്ചത് റോബർട്ട് മക്കോൾ
സംവിധാനംസ്റ്റാൻലി കൂബ്രിക്ക്
നിർമ്മാണംസ്റ്റാൻലി കൂബ്രിക്ക്
തിരക്കഥസ്റ്റാൻലി കൂബ്രിക്ക്
ആർഥർ സി. ക്ലാർക്ക്
ആസ്പദമാക്കിയത്"ദി സെന്റിനെൽ"
by ആർഥർ സി. ക്ലാർക്ക്
അഭിനേതാക്കൾകിയർ ഡള്ളിയ
ഗാരി ലോക്ക്‌വുഡ്
വില്യം സിൽവെസ്റ്റർ
ഡഗ്ലസ് റെയ്ൻ
ഛായാഗ്രഹണംജെഫ്രി അൺസ്‌വർത്ത്
ചിത്രസംയോജനംറേ ലവ്ജോയ്
സ്റ്റുഡിയോമെട്രോ-ഗോൾഡ്‌വിൻ-മേയർ
വിതരണംമെട്രോ-ഗോൾഡ്‌വിൻ-മേയർ (original)
വാർണർ ബ്രദേഴ്സ് (current)
റിലീസിങ് തീയതി
  • ഏപ്രിൽ 2, 1968 (1968-04-02) (USA)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
യുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
റഷ്യൻ
ബജറ്റ്$10.5 ദശലക്ഷം
സമയദൈർഘ്യം161 മിനിറ്റുകൾ (Premiere)[1]
142 മിനിറ്റുകൾ (Theatrical)[1]
ആകെ$190 ദശലക്ഷം

ഇതിവൃത്തം തിരുത്തുക

മിക്കശാസ്ത്രകഥകളുടെയും കേന്ദ്രപ്രമേയമായ മനുഷ്യൻ, ഉത്പത്തി, പരിണാമം,യന്ത്രബുദ്ധി,അന്യഗ്രഹ ജീവൻ എല്ലാം ഈ ചിത്രത്തിന്റെ പ്രമേയമായി വരുന്നു.ചിത്രത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഇരുപതു മിനുട്ടിൽ ഒരു സംഭാഷണം പോലുമില്ല. ചിത്രത്തിന്റെ അന്തരാർത്ഥം എന്താണെന്നുള്ള നിരൂപകരുടെയും, ആരാധകരുടെയും വ്യാഖ്യാനങ്ങളൊന്നും കുബ്രിക്ക് തള്ളുകയോ,കൊള്ളുകയോ ചെയ്യുന്നില്ല. 1968-ലെ പ്ലെബോയ്മാസികയുമായുള്ള അഭിമുഖത്തിൽ കുബ്രിക്ക് അഭ്പ്രായപ്പേട്ടത് 2001:എ സ്പേസ് ഒഡീസ്സി കാണാനായി ഒരു പ്രത്ത്യേകവഴി നിർദ്ദേഷിക്കാൻ താൻ ഇല്ലെന്നും, ഓരോ അനുവാചകനും അവരുടെ വഴി സ്വയം കണ്ടെത്തുന്നതാണ് അതിന്റെ കലാപരമായ വിജയം എന്നുമാണ്.

മനുഷ്യന്റെ ഉദയം, ടി.എം.ഏ-1,ജൂപിറ്റർ മിഷൻ, ജൂപിറ്റർ മിഷൻ ആൻഡ് ബിയോണ്ട് ഇൻഫിനിറ്റ് അങ്ങനെ നാലു ഘട്ടമായി ചലച്ചിത്രം തിരിച്ചിരിക്കുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 Agel p. 169
"https://ml.wikipedia.org/w/index.php?title=2001:എ_സ്പേസ്_ഒഡീസ്സി&oldid=2845473" എന്ന താളിൽനിന്ന് ശേഖരിച്ചത്