ഹോപ്പ് ലാംഗെ

അമേരിക്കന്‍ ചലചിത്ര നടന്‍

ഹോപ്പ് എലിസ് റോസ് ലാംഗെ (ജീവിതകാലം: നവംബർ 28, 1933 - ഡിസംബർ 19, 2003)[1] ഒരു അമേരിക്കൻ ചലച്ചിത്ര, സ്റ്റേജ്, ടെലിവിഷൻ അഭിനേത്രിയായിരുന്നു. 1957-ൽ പുറത്തിറങ്ങിയ പെയ്‌ടൺ പ്ലേസ് എന്ന ചലച്ചിത്രത്തിലെ സെലീന ക്രോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെപേരിൽ മികച്ച സഹനടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും മികച്ച സഹനടിക്കുള്ള അക്കാദമി പുരസ്കാരത്തിനും ലാംഗെ നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1969 ലും 1970 ലും, ദ ഗോസ്റ്റ് & മിസ്സിസ് മുയർ എന്ന ഹാസ്യപരമ്പരയിലെ കരോലിൻ മുയിർ എന്ന കഥാപാത്രത്തിന്റെ പേരിൽ ഒരു കോമഡി പരമ്പരയിലെ മികച്ച നായികയ്ക്കുള്ള പ്രൈംടൈം എമ്മി അവാർഡ് നേടി.

ഹോപ്പ് ലാംഗെ
ലാംഗെ 1957ൽ
ജനനം
ഹോപ്പ് എലിസ് റോസ് ലാംഗെ

(1933-11-28)നവംബർ 28, 1933
മരണംഡിസംബർ 19, 2003(2003-12-19) (പ്രായം 70)
കലാലയംറീഡ് കോളജ്
തൊഴിൽനടി
സജീവ കാലം1942–1998
ജീവിതപങ്കാളി(കൾ)
(m. 1956; div. 1961)

(m. 1963; div. 1971)

ചാൾസ് ഹോളറിത്, ജൂണിയർ
(m. 1986, her death)
കുട്ടികൾക്രിസ്റ്റഫർ മുറെയ് ഉൾപ്പെടെ 2

അവലംബം തിരുത്തുക

  1. Chase, William D.; Helen M. Chase (1988). Chase's Annual Events: Special Days, Weeks and Months in 1988. McGraw-Hill. p. 263. ISBN 978-0-8092-4667-0. Hope Lange, actress, born at Reading Ridge, CT, Nov. 28, 1933
"https://ml.wikipedia.org/w/index.php?title=ഹോപ്പ്_ലാംഗെ&oldid=3682655" എന്ന താളിൽനിന്ന് ശേഖരിച്ചത്