ഹെലേന നൈബ്ലോം (7 ഡിസംബർ 1843 - 9 ഒക്ടോബർ 1926) ഒരു സ്വീഡിഷ്, ബാല കഥാ രചയിതാവായിരുന്നു. ദ സ്വാൻ സ്യൂട്ട് എന്ന കഥയുടെ പേരിൽ അവർ ഏറെ ഓർമിക്കപ്പെടുന്നു. [1][2] അവർ സ്റ്റോക്ക്ഹോമിൽ വച്ച് മരണമടഞ്ഞു.

ജീവചരിത്രം തിരുത്തുക

 
Illustration, by John Bauer, to Helena Nyblom's fairy tale "The Ring".

ഹെലേന ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ജനിച്ചു. ഡാനിഷ് ചിത്രകാരനായ ജോർഗൻ റോഡിന്റെ മകളായിരുന്നു ഹെലേന. അവരുടെ സഹോദരൻ ചിത്രകാരൻ ഹോൾഗർ റോഡായിരുന്നു. 1864 സെപ്തംബറിൽ അവർ ഉപ്സല യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഓഫ് ഈസ്തെറ്റിക്സ് സ്വീഡിഷ് അക്കാദമിക് കാൾ റൂപേർറ്റ് നൈബ്ലോമിനെയാണ് വിവാഹം ചെയ്തത്.

ഹെലേനയുടെ ആദ്യത്തെ രചനകൾ കവിതകളും ചെറുകഥകളുമാണ്. ഡാനിഷ് ഭാഷയിൽ എഴുതിയകഥകൾ പിന്നീട് സ്വീഡിഷിൽ അവരുടെ ഭർത്താവാണ് വിവർത്തനം ചെയ്തത്. ന്യൂ ഇല്ലസ്ട്രേറ്റഡ് ടിഡ്സ്ക്രിഫ്റ്റ്-ൽ (ന്യൂ ഇല്ലസ്ട്രേറ്റഡ് ജേണൽ) (Ny Illustrerad Tidskrift) പ്രസിദ്ധീകരിച്ച കഥകൾ പിന്നീട് 1875 നും 1881 നും ഇടയ്ക്ക് നാല് വാല്യങ്ങളായി ശേഖരിക്കപ്പെട്ടു. പോട്ട് ബോയിലറുകളായി താൻ കരുതുന്ന കഥകളെക്കുറിച്ച് ഹെലീന അധികം ചിന്തിച്ചിരുന്നില്ല. (നിബ്ലോമിന് ആറ് കുട്ടികളുണ്ടായിരുന്നു, അവർക്ക് പണം ആവശ്യമായിരുന്നു.) സ്വതസിദ്ധമായ സംഗീതജ്ഞയായ അവർ സ്വയം കൂടുതൽ കവിതകളെഴുതി അവയിൽ പലതും പിന്നീട് എമിൽ സ്ജോഗ്രെനും മറ്റ് സംഗീതജ്ഞരും സംഗീതമാക്കി മാറ്റി. ഡാനിഷ് ഭാഷയിൽ എഴുതിയ അവളുടെ ആദ്യ കവിതാസമാഹാരം 1881-ൽ പുറത്തിറങ്ങി. ഡെൻമാർക്കിൽ മാത്രമല്ല, സ്വീഡനിലും ഇത് ശ്രദ്ധ ആകർഷിച്ചു. അവിടെ കവി കാൾ സ്നോയിൽസ്കി അതിനെ പ്രശംസിച്ചു.

അവലംബം തിരുത്തുക

  1. Helena Nyblom at runeberg.org
  2. John Bauer Archived 2017-03-09 at the Wayback Machine. at www.bpib.com

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹെലേന_നൈബ്ലോം&oldid=3818890" എന്ന താളിൽനിന്ന് ശേഖരിച്ചത്