ഗ്രീക്ക് പുരാണകഥകളിലെ സ്യൂസിൻറേയും ഹീരയുടേയും പുത്രനാണ് അഗ്നിദേവനായ ഹെഫേസ്റ്റസ്, വൾക്കൻ , മുൾസിബർ എന്നീ പേരുകളിലും അറിയപ്പെടുന്നു. സുരസുന്ദരന്മാർക്കിടയിൽ തികച്ചും വിരൂപനും മുടന്തനുമാണ് ഹെഫേസ്റ്റസ് [1] . പിതാവിനെതിരെ മാതാവിന്റെ പക്ഷം പിടിച്ചതിന് ഒളിമ്പസ്സിൽ നിന്ന് പുറന്തളളപ്പെട്ടതായി സൂചനയുണ്ട് [2]. ദേവന്മാർക്കായുളള ആയുധങ്ങൾ വൾക്കൻറെ പണിശാലകളിലാണ് നിർമ്മിക്കപ്പെടുന്നതെന്നും അഗ്നിപർവ്വതങ്ങൾക്കടിയിലാണ് പണിശാലകളെന്നും, അവിടെ തിരുതകൃതിയായി പണി നടക്കുമ്പോളാണ് പൊട്ടിത്തെറികളുണ്ടാവുന്നതെന്നുമാണ് കവി ഭാവന. ഹേഫസ്റ്റസിന്റെ പത്നിയാണ് അഫ്രോഡൈറ്റി.

  1. Edith hamilton (1998). Mythology. Back Bay Books. ISBN 978-0316341516.
  2. Paradise Lost
"https://ml.wikipedia.org/w/index.php?title=ഹെഫേസ്റ്റസ്&oldid=1964354" എന്ന താളിൽനിന്ന് ശേഖരിച്ചത്