ഹിബിസ്കസ്

ചുവന്ന നിറത്തിൽ ഉള്ളൊരു പുഷ്പം

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ മാൽവേസിയിലെ ഒരു ജീനസ്സാണ് ഹിബിസ്കസ് (Hibiscus') (/hˈbɪskəs/[2] or /hˈbɪskəs/[3]) താരതമ്യേനെ വലിയ ജീനസ്സായ ഇതിൽ 600ഓളം സ്പീഷിസുകൾ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള  മിതശീതോഷ്ണ, ഉഷ്ണമേഖല പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. കാഴ്ചയിൽ സുന്ദരവും വലുതുമായ ഇവയുടെ പൂക്കളെ സാധാരണയായി ഹിബിസ്കസ് എന്നാണ് വിളിക്കാറ്. ഈ ജീനസ്സിൽ ഏകവർഷിസസ്യങ്ങളും, ചിരസ്ഥായിസസ്യങ്ങളും കുറ്റിച്ചെടികളും, ചെറുമരങ്ങളും ഉൾപ്പെടുന്നു. ഗ്രീക്കു പദമായ ഹിബിസ്കോസ് (hibískos) ൽ നിന്നുമാണ് ഈ ജീനസ്സിന് ഹിബിസ്കസ് എന്ന പേരു കിട്ടിയത്.[4]

ഹിബിസ്കസ്
Hibiscus flower TZ.jpg
ചെമ്പരത്തി
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Hibiscus

Species

679 species

Synonyms

Bombycidendron Zoll. & Moritzi
Bombycodendron Hassk.
Brockmania W.Fitzg.
Pariti Adans.
Wilhelminia Hochr.[1]

ചെമ്പരത്തി, ചേഞ്ച് റോസ്, പനച്ചിയം, വൈശ്യപ്പുളി , പൂവരശ്ശ്, തൈപ്പരുത്തി, പുളിവെണ്ട എന്നിവയെല്ലാം ഈ ജീനസ്സിൽ ഉൾപ്പെടുന്നവയാണ്.  

സവിശേഷതകൾതിരുത്തുക

ഇവയുടെ ഇലകൾ ഏകാന്തരന്യാസം (alternate or spiral phyllotaxis) ക്രമീകരിക്കപ്പെട്ടതും ജാലികാസിരാവിന്യാസത്തോടു കൂടിയവയുമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. ഇവയുടെ പൂക്കൾ വലുതും, അഞ്ചോ അതിൽ കൂടുതലോ  പുഷ്പദളങ്ങൾ ചേർന്നതാണിവയുടെ ദളപുടം, ദളങ്ങളുടെ താഴ്ഭാഗം കൂടിച്ചേർന്ന് കാഹളം ആകൃതിയിലുള്ളതും മിനുസമുള്ളതുമായിരിക്കും. വെള്ള, ഇളം റോസ്, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, [5] ധൂമം എന്നീ വർങ്ങളിലുള്ളപൂക്കൾ ഇത്തരം സസ്യങ്ങളിൽ കാണപ്പെടാറുണ്ട്. [6] 4-18 സെ.മീ വീതിയുള്ളതാണിവയുടെ പൂക്കൾ. ഹിബിസ്കസ് സ്പീഷീസുകളായ തൈപ്പരുത്തി, ചേഞ്ച് റോസ് എന്നീ സസ്യങ്ങളുടെ പൂക്കളുടെ നിറം ഓരോ ഘട്ടങ്ങളിലും വ്യത്യാസപ്പെടാറുണ്ട്.[7] അധികം മാംസളമല്ലാത്ത, അഞ്ചറകളോടു കൂടിയതാണിയുടെ ഫലങ്ങൾ. ധാരാളം വിത്തുകളുൾകൊള്ളുന്നതാണ് ഓരോ അറകളും. കായകൾ പാകമായാൽ അവപൊട്ടി വിത്തുകൾ പുറത്തേക്കു വരും.

ഉപയോഗങ്ങൾതിരുത്തുക

 
Hibiscus on Texas Gulf Coast

പ്രതീകാത്മകത്വവും സംസാകാരവുംതിരുത്തുക

 
Hibiscus hirtus

ഈ ജീനസ്സിലെ സ്പീഷിസുകൾ പല രാജ്യങ്ങളുടേയും ദേശീയപുഷ്പമാണ്. ഹെയ്റ്റിയുടെ ദേശീയപുഷ്പമായ ഹിബിസ്കസ് സ്പീഷിസനെ അവരുടെ ദേശീയ ടൂറിസം മുദ്രാവാക്യത്തിലും പ്രതിപാതിച്ചിട്ടുണ്ട്.[8][9] മറ്റു രാജ്യങ്ങളായ ദക്ഷിണ കൊറിയയിൽ Hibiscus syriacus ആണ് ദേശീയപുഷ്പമെങ്കിൽ മലേഷ്യയിൽ ചെമ്പരത്തിയാണ്.

 
A pink hibiscus in winter.
 
Hibiscus lobatus
 
Hibiscus hispidissimus (Wild Hibiscus)

കടലാസ്തിരുത്തുക

മെസ്റ്റ അല്ലെങ്കിൽ കെനാഫ് (Hibiscus cannabinus) എന്നറിയപ്പെടുന്ന ഹിബിസ്കസ് സ്പീഷീസ് ഉപയോഗിച്ച് കടലാസു നിർമ്മിക്കാറുണ്ട്. 

ഭക്ഷണംതിരുത്തുക

ഹിബിസ്കസ് ചായ(Hibiscus Tea) എന്ന പാനീയം ഉണ്ടാക്കാറുണ്ട്. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്.[10]

ഹിബിസ്കസ് സ്പീഷീസുകളിൽ മിക്കതും ഭക്ഷ്യയോഗ്യമാണ്. ഉദാഹരണമായി പുളിവെണ്ട(Hibiscus sabdariffa) എന്ന ഹിബിസ്കസ് സ്പീഷീസ് പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്.

ലെപിഡോപ്റ്റെറ പൂമ്പാറ്റ സ്പീഷിസുകളുടെ ശലഭപ്പുഴുക്കളുടെ ഭക്ഷ്യസസ്യമാണ് മിക്ക ഹിബിസ്കസ് സ്പീഷീസുകളും

അവലംബംതിരുത്തുക

  1. "Genus: Hibiscus L". Germplasm Resources Information Network. United States Department of Agriculture. 2007-10-05. ശേഖരിച്ചത് 2010-02-16.
  2. Oxford English Dictionary
  3. Sunset Western Garden Book, 1995:606–607
  4. Lawton, Barbara Perry (2004).
  5. http://www.garden.org/plantguide/?q=show&id=2133
  6. A.M.Fouda, M.Y.Daba & G.M. Dahab.
  7. Lee, David Webster (2007).
  8. CIA World Factbook: National Symbols
  9. Embassy of the Republic of Haiti: The National Flower of Haiti
  10. Nation's Restaurant News: Hibiscus blossoms as a food, drink ingredient

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹിബിസ്കസ്&oldid=2679698" എന്ന താളിൽനിന്ന് ശേഖരിച്ചത്