ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സ് (ചലച്ചിത്രം)

ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിച്ച ഒരു ചലച്ചിത്രം

മിഖായേൽ ഗോൾഡെൻബർഗിന്റെ രചനയിൽ ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിച്ച ഒരു ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സ്. ഹാരി പോട്ടർ പരമ്പരയിൽ അഞ്ചാമത്തേതും ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരവും കൂടിയാണീ ചലച്ചിത്രം. നിർമ്മാണം ഡേവിഡ് ഹേമാനും ഡേവിഡ് ബാറോണും ചേർന്നായിരുന്നു. ഹാരി പോട്ടറുടെ ഹോഗ്വാർട്ട്സിലെ അഞ്ചാം വർഷത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഈ ചലച്ചിത്രത്തിൽ മുൻ ചലച്ചിത്രങ്ങളിലേതു പോലെ ഡാനിയൽ റാഡ്ക്ലിഫ്, ഹാരി പോട്ടർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ റൂപെർട്ട് ഗ്രിന്റും എമ്മ വാട്സണും ഹാരിയുടെ സുഹൃത്തുക്കളായ റോൺ വീസ്‌ലിയെയും ഹെർമിയോണി ഗ്രേഞ്ചറിനെയും അവതരിപ്പിച്ചിരിക്കുന്നു.

ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സ്
പോസ്റ്റർ
സംവിധാനംഡേവിഡ് യേറ്റ്സ്
നിർമ്മാണംഡേവിഡ് ഹേമാൻ
ഡേവിഡ് ബാറോൺ
തിരക്കഥമിഖായേൽ ഗോൾഡെൻബർഗ്
ആസ്പദമാക്കിയത്ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സ്
by ജെ,കെ റൗളിംഗ്
അഭിനേതാക്കൾഡാനിയൽ റാഡ്ക്ലിഫ്
റൂപെർട്ട് ഗ്രിന്
എമ്മ വാട്സൺ
സംഗീതംനിക്കോളാസ് ഹൂപ്പെർ
ഛായാഗ്രഹണംസ്ലാമോവിർ ഇസ്ഡിയാക്ക്
ചിത്രസംയോജനംമാർക്ക് ഡേ
സ്റ്റുഡിയോഹെയ്ഡേ ഫിലിംസ്
വിതരണംവാർണർ ബ്രോസ്
റിലീസിങ് തീയതി
  • 11 ജൂലൈ 2007 (2007-07-11) (യുഎസ്)
  • 12 ജൂലൈ 2007 (2007-07-12) (യുകെ)
രാജ്യംയുകെ
യുഎസ്
ഭാഷഇംഗ്ലിഷ്
ബജറ്റ്$150 ദശലക്ഷം[1]
സമയദൈർഘ്യം138 മിനുട്ട്
ആകെ$939,885,929[1]

അഭിനേതാക്കൾ

തിരുത്തുക
  1. 1.0 1.1 "HARRY POTTER AND THE ORDER OF THE PHOENIX". Box Office Mojo. Retrieved 20 October 2007.

പുറം കണ്ണികൾ

തിരുത്തുക