ഹാട്രിക്
കായിക മത്സരങ്ങളിൽ ഹാട്രിക് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തുടർച്ചയായി മൂന്ന് തവണ ഒരു നേട്ടം, അല്ലെങ്കിൽ നാഴികക്കൽ പിന്നിടുന്നതാണ്, ഹാട്രിക്കിന്റെ അടിസ്ഥാനം മൂന്ന് തവണയുള്ള തുടർച്ചയായ നേട്ടമാണ്.[1] ഫുട്ബോളിലും ഹോക്കിയിലും ഒരു കളിക്കാരൻ ഹാട്രിക് നേടുന്നത് ഒരു മത്സരത്തിൽ മൂന്ന് ഗോളുകൾ നേടുമ്പോഴാണ്, എന്നാൽ ക്രിക്കറ്റിൽ ഒരു ബൗളർ തുടർച്ചയായ മൂന്ന് പന്തുകളിൽ വിക്കറ്റ് നേടുമ്പോഴാണ് ഹാടിക് ലഭിക്കുന്നത്.
തുടർച്ചയായി 3 വിക്കറ്റ് നേടുന്ന ബൗളർക്ക് തൊപ്പി സമ്മാനിക്കുന്ന പതിവ് 1858ൽ തുടങ്ങി. ഇതാണ് പിന്നീട് ഹാറ്റ് ട്രിക്ക് എന്നറിയപ്പെട്ടത്. ഹാട്രിക് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ക്രിക്കറ്റിലാണ്. 1858-ൽ എച്ച്. എച്ച്. സ്റ്റീഫൻസൺ എന്ന ഇംഗ്ലീഷ് ക്രിക്കറ്റർ തുടർച്ചയായ മൂന്ന് പന്തുകളിൽ വിക്കറ്റ് വീഴ്ത്തിയത് വിവരിക്കാനായിരുന്നു ഹാട്രിക് എന്ന പദം ഉപയോഗിച്ചത്.[2] ഹാട്രിക് എന്ന പദം ആദ്യമായി അച്ചടിച്ചത് 1878ലാണ്.[3]
ക്രിക്കറ്റിൽ
തിരുത്തുകക്രിക്കറ്റിൽ ഒരു ബൗളർക്ക് ഹാട്രിക് ലഭിക്കുന്നത് തുടർച്ചയായ മൂന്ന് പന്തുകളിൽ മൂന്ന് ബാറ്റ്സ്‌മാന്മാരെ പുറത്താക്കുമ്പോഴാണ്. ചിലപ്പോൾ തുടർച്ചയായ ഈ മൂന്ന് പന്തുകളും ഒറൊവറിലോ ഒരി ഇന്നിംഗ്‌സിലോ ആകണമെന്നില്ല, ഒരേ ബൗളറുടെ തുടർച്ചയായ മുന്ന് പന്തുകളിൽ ആകണം എന്നു മാത്രമേയുള്ളു. ബൗളർക്ക് ലഭിക്കുന്ന വിക്കറ്റുകൾ മാത്രമേ ഹാട്രിക്കിൽ ഉൾപ്പെടുത്തൂ. റണ്ണൗട്ടുകളും, ഹാൻഡിൽ ദ ബോൾ, ടൈം ഔട്ട് തുടങ്ങിയവ ഉൾപ്പെടുത്തില്ല.
അവലംബം
തിരുത്തുക- ↑ "Premiership hat-trick to Parramatta". The Age. Retrieved 2010-04-07.
- ↑ Taking three wickets in three balls entitled the bowler to receive a hat from his club commemorating the feat (or entitled him to pass the hat for a cash collection). Extended Oxford English Dictionary 1999 Edition : "It came into use after HH Stephenson took three wickets in three balls for the all-England eleven against the twenty-TWO THOUSAND of Hallam at the Hyde Park ground, Sheffield in 1858. A collection was held for Stephenson (as was customary for outstanding feats by professionals) and he was presented with a cap or hat bought with the proceeds."
- ↑ The Oxford Companion to Australian Cricket (Oxford University Press, 1996) mentions that the word hat-trick was used in print for the first time in The Sportsman to describe Spofforth clean bowling three consecutive batsmen in the match against Hastings and Districts at the Oval on 29 August 1878. Spofforth did take a hat-trick and nine wickets in 20 balls against the XVIII of Hastings and Districts in 1878 (not a first class match), but the dates are incorrect.