ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലാണ് 112.04 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് ഉൾക്കൊള്ളുന്ന ഗ്രാമപഞ്ചായത്തുകൾ കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, ചിങ്ങോലി, ചെറുതന, തൃക്കുന്നപ്പുഴ, പള്ളിപ്പാട്, വീയപുരം, ഹരിപ്പാട് എന്നിവയാണ്. 1957 ഒക്ടോബർ രണ്ടിന് രൂപീകൃതമായ ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്തിന് 13 ഡിവിഷനുകളൂണ്ട്.

അതിരുകൾതിരുത്തുക

 • കിഴക്ക് - പത്തനംതിട്ട ജില്ലയും, ചെങ്ങന്നൂർ, മാവേലിക്കര ബ്ളോക്ക് പഞ്ചായത്തുകളും
 • പടിഞ്ഞാറ് - അറബിക്കടൽ
 • വടക്ക് - അമ്പലപ്പുഴ, ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തുകൾ
 • തെക്ക്‌ - മുതുകുളം ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾതിരുത്തുക

 1. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത്
 2. കരുവാറ്റ ഗ്രാമപഞ്ചായത്ത്
 3. കുമാരപുരം ഗ്രാമപഞ്ചായത്ത്
 4. ചിങ്ങോലി ഗ്രാമപഞ്ചായത്ത്
 5. ചെറുതന ഗ്രാമപഞ്ചായത്ത്
 6. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്
 7. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്
 8. വീയപുരം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല ആലപ്പുഴ
താലൂക്ക് കാര്ത്തി കപ്പള്ളി
വിസ്തീര്ണ്ണം 112.04 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 163,350
പുരുഷന്മാർ 78,892
സ്ത്രീകൾ 84,458
ജനസാന്ദ്രത 1458
സ്ത്രീ : പുരുഷ അനുപാതം 1071
സാക്ഷരത 93%

വിലാസംതിരുത്തുക

ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത്
മണ്ണാറശാല-690550
ഫോൺ : 0479-2413890
ഇമെയിൽ : nregs_hpd@yahoo.com

അവലംബംതിരുത്തുക