സ്വാമി അഗ്നിവേശ്

ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവർത്തകനും

പ്രമുഖ ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമാണ്‌ സ്വാമി അഗ്നിവേശ്. വിവിധ വിഭാഗങ്ങളുമായുള്ള സം‌വാദം, സമധാനത്തിനായുള്ള പോരാട്ടം,ജാതി വിരു‍ദ്ധ സമരം, അടിമതൊഴിലാളികൾക്കായുള്ള പ്രവർത്തനം, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങിയവ അദ്ദേഹത്തിന്റെ വലിയ സംഭാവനകളാണ്. കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കൽ സതിയാചരണം തുടങ്ങിയവക്കെതിരെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശസ്തമാണ്. ദലിതുകൾക്ക് ഹിന്ദു‌ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിന്‌ വേണ്ടിയും അദ്ദേഹം ശബ്ദമുയർത്തി.

സ്വാമി അഗ്നിവേശ്‍
Swami agnivesh.jpg
ജനനം (1935-09-21) സെപ്റ്റംബർ 21, 1935 (പ്രായം 84 വയസ്സ്)
തൊഴിൽPresident of the World Council of Arya Samaj; thinker; activist; philanthropist
വെബ്സൈറ്റ്http://www.swamiagnivesh.com

ജീവിത രേഖതിരുത്തുക

1939-ൽ ഇന്നത്തെ ഛത്തീസ്‌ഗഢിലെ ജൻ‌ജ്ഗീർ-ചമ്പ ജില്ലയിലാണ്‌ സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും[1] സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ കൽക്കട്ടയിലെ സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്റിൽ അദ്ധ്യാപകനായിരുന്നു. 1968 ൽ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു.അവിടെ ആര്യസമാജത്തിൽ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു. 1977 ൽ ഹരിയാനയലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തിർഞ്ഞെടുക്കപ്പെടുകയും ചെയ്തു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം ശബ്ദിക്കാറുണ്ട്.[2]

വഹിച്ച സ്ഥാനങ്ങൾതിരുത്തുക

 • ഹരിയാനയിലെ നിയമസഭാംഗം, മന്ത്രി[1].
 • ബുദ്ധമുക്തി മോർച്ചയുടെ അധ്യക്ഷൻ.
 • ഇന്റർനാഷണൽ കമ്മീൺ ഓഫ് ജൂറിസ്റ്റിന്റെ പ്രതിനിധി.
 • ഇന്റർനാഷണൽ ആന്റി സ്ലേവറി സൊസൈറ്റിയുടെ പ്രതിനിധി.

കൃതികൾതിരുത്തുക

 • വേദിക സോഷ്യലിസം (1974)
 • റിലീജിയൺ റെവല്യൂഷൺ ആൻഡ് മാർക്സിസം
 • വൽസൻ തമ്പുവുമായി ചേരന്നെഴുതിയ "ഹാർ‌വസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അൻഡർ സീജ്"
 • ഹിന്ദുയിസം ഇൻ ന്യൂ ഏജ്-(2005)

പുരസ്കാരങ്ങൾതിരുത്തുക

ആന്റി സ്ലേവറി പുരസ്കാരം-ലണ്ടൻ(1990) ഫ്രീഡം ആന്റ് റൈറ്റ്സ് അവാർഡ്-സ്വിറ്റ്സർലന്റ്(1994) രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം-ദൽഹി(2004) റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് (2004) എം.എ.തോമസ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് പുരസ്കാരം(2006)

അഗ്നിവേശിന്റെ പ്രശസ്തമായ ഉദ്ധരണികൾതിരുത്തുക

 • "കർമ്മ എന്നതിന് കർമ്മകാണ്ഡം എന്നർത്ഥമില്ല"[3]
 • "ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് പോലെ അത്യാഗ്രഹത്തെ മഹ്ത്വപ്പെടുത്തലാണ്‌ ആഗോളവത്കരണം"[4]
 • ഹിന്ദുത്വം എന്നത് കപട ഹിന്ദൂയിസമാണ്‌.നമ്മുടെ മതത്തെ അപമാനീകരണം നടത്തികൊണ്ടോ ഹൈജാക്ക് ചെയ്തുകൊണ്ടൊ അല്ലാതെ ഹിന്ദുത്വക്കാർക്ക് വിജയിക്കാനാവില്ല”[5]
 • കപട മതചിഹ്നങ്ങൾ:"വർഗീയ സംഘർഷ സമയത്ത് ബജ്റംഗദളിന്റെയോ വി.എച്ച്.പി യുടെയോ പ്രവർത്തകർ തൃശൂൽ വഹിച്ചു നിൽക്കുന്നത് കാണുമ്പോൾ അതിനെ ആർക്കും മത ചിഹ്നമായി കാണാനാവില്ല"[5]
 • "ഹിന്ദുത്വത്തിന്റെ ആദർശം ഫാസിസമാണ്‌:പാശ്ചാത്യരിലേയും ഇന്ത്യയിലേയും ഉപരിവർഗത്തിന്റെ വക്രീകരിക്കപ്പെട്ട വികസനത്തിന്റെ അനന്തരഫലമെന്നോണം ഇന്ത്യയിൽ ദിവസവും ഏഴായിരത്തിലധികം കുഞ്ഞുങ്ങളാണ്‌ മരിച്ച് വീഴുന്നത്. ഇത് ഭീകര‌വാദത്തിന്റെ ഒരു മുഖമല്ലേ ?ഒരു പക്ഷേ ഭീകരവാദത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമായിരിക്കുമിത്.കാരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഒടുങ്ങാത്ത വേദനകളും പ്രയാസങ്ങളും അത് സമ്മാനിക്കുന്നു.എന്നാൽ ഒരു ഭീകരവാദിയുടെ ആക്രമണമേറ്റ് ഞൊടിയിടയിൽ മരിക്കുന്നത് താരതമ്യേന ചെറിയ ഭീകരതയാവാനേ തരമുള്ളൂ.ഇരുപത്തിഅയ്യായിരം സ്ത്രീകൾ സ്ത്രീധനത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഒരോ വർഷവും മരണമടയുന്നു.ഇത് ഭീകരതയല്ലേ ? പേൺകുഞ്ഞായതിന്റെ പേരിൽ എത്രയോ ഭ്രൂണഹത്യകൾ‍ നടക്കുന്നു .അതും ഭീകരതയുടെ മറ്റൊരു മുഖം തന്നെയല്ലേ ?"[6]

വിമർശനങ്ങൾതിരുത്തുക

പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യമുന്നയിച്ചതിനാൽ പൂജാരിമാരുടെ ശക്തമായ വിമർശനമേൽക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ആവശ്യം ശുദ്ധ ഹിന്ദുവിരുദ്ധ സ്വഭാവമുള്ളതാണെന്ന് അവർ അഭിപ്രായപ്പെട്ടു"[7]. തന്റെ സ്വന്തം സംഘടനയിൽ നിന്നും അദ്ദേഹത്തിന്‌ നേരെ വിമർശനങ്ങൾ വന്നു. അഗ്നിവേശ് കപട ആര്യസമാജനാണെന്നും ഇന്ത്യയിലെ പ്രശസ്തമായ ഒരു സംഘടനയെ ഹൈജാക്ക് ചെയ്ത കമ്മ്യൂണിസ്റ്റാണ്‌ എന്നും വിമർശിക്കപ്പെട്ടു. 1995 ൽ ആര്യസമാജിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി.ആര്യസമാജ പ്രസഥാനം നിരവധി ശ്രദ്ധേയമായ ചോദ്യങ്ങൾക്ക് സ്വാമി അഗ്നിവേശിൽ നിന്ന് ഉത്തരം തേടുന്നു[8].[9].

മൂത്രപാനവിവാദംതിരുത്തുക

വിശ്വഭാരതി സർവകലാശാലയ്ക്കുകീഴിലുള്ള സ്‌കൂളിലെ കുട്ടി, കിടക്കയിൽ മൂത്രമൊഴിച്ചതറിഞ്ഞ് രോഷംകൊണ്ട വാർഡൻ ശിക്ഷയായി അഞ്ചാം ക്ലാസുകാരിയെക്കൊണ്ട് കിടക്കവിരി പിഴിഞ്ഞ് മൂത്രം ശേഖരിച്ചശേഷം അത് നിർബന്ധിച്ചു കുടിപ്പിച്ചു.[10].രാജ്യത്തിനു മുഴുവൻ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ പ്രധാനമന്ത്രിയും മനുഷ്യാവകാശ കമ്മിഷനും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു[11]. എന്നാല് ഈ സംഭവത്തെ ന്യായീകരിച്ചു കൊണ്ട് അഗ്നിവേശ് രംഗത്തെത്തിയിരുന്നു. മൂത്രം കുടിപ്പിച്ചത് പാരമ്പര്യ ചികിത്സയാണെന്നും, അതിൽ ഇത്ര ഒച്ചപ്പാട് ഉണ്ടാക്കേണ്ട കാര്യമില്ല എന്നും അഗ്നിവേശ് ഈ സംഭവത്തിൽ പ്രതികരിച്ചിരുന്നു.[12].

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്വാമി_അഗ്നിവേശ്&oldid=2923650" എന്ന താളിൽനിന്ന് ശേഖരിച്ചത്