സ്റ്റാനിസ്ലാവ് യെവ്ഗ്രഫോവിച്ച് പെട്രോവ് (റഷ്യൻ: Станислав Евграфович Петров; 7 സെപ്റ്റംബർ 1939 - 19 മെയ് 2017) സോവിയറ്റ് എയർ ഡിഫൻസ് ഫോഴ്സിന്റെ ലഫ്റ്റനന്റ് കേണൽ ആയിരുന്നു. 1983-ലെ സോവിയറ്റ് യൂണിയന്റെ ആണവ തെറ്റായ അലാറം സംഭവത്തിൽ നിർണ്ണായകമായ തീരുമാനമെടുത്ത സംഭവവുമായി ബന്ധപ്പെട്ട് "ആണവയുദ്ധത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ കഴിഞ്ഞ ഏക വ്യക്തി" എന്നറിയപ്പെട്ടു. 2004 മേയ് 21-ന് സാൻ ഫ്രാൻസിസ്കോ അസോസിയേഷൻ ഓഫ് വേൾഡ് സിറ്റിസൺസ് പെട്രൊവിന് ലോക വേൾഡ് സിറ്റിസൻ അവാർഡും ഒരു ട്രോഫിയും 1,000 ഡോളറും സമ്മാനിച്ചു.[1][2]

Stanislav Petrov
Petrov at his house in 2016
ജനനം
Stanislav Yevgrafovich Petrov

(1939-09-07)7 സെപ്റ്റംബർ 1939
മരണം19 മേയ് 2017(2017-05-19) (പ്രായം 77)
അറിയപ്പെടുന്നത്1983 Soviet nuclear false alarm incident
Military career
ദേശീയത Soviet Union
വിഭാഗം Soviet Air Forces
ജോലിക്കാലം1972–1984
പദവിLieutenant colonel


അമേരിക്കയും റഷ്യയും ശീതയുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ ഒക്കോ ആണവനിരോധന വ്യവസ്ഥയുടെ കമാൻഡർ സെന്ററിലെ ഡ്യൂട്ടി ഓഫീസറായി പെട്രോവ് പ്രവർത്തിക്കുകയായിരുന്നു. അമേരിക്കയുടെ ആക്രമണങ്ങളെ മുൻകൂട്ടിയറിയാനുള്ള മോണിറ്റർ സംവിധാനങ്ങളുടെ ചുമതലയുള്ള ഓഫീസറായിരുന്നു അദ്ദേഹം. 1983 സെപ്റ്റംബർ 26-ന് സോവിയറ്റ് സേന കൊറിയൻ എയർലൈൻസ് ഫ്ലൈറ്റ് 007 നെ വെടിവച്ച് മൂന്നു ആഴ്ചയ്ക്കുശേഷം അമേരിക്കയിൽ നിന്ന് ഒരു മിസ്സൈൽ വിക്ഷേപിച്ചതായും പിന്നീട് അതിനെ പിന്തുടർന്ന് അഞ്ചു എണ്ണം കൂടി വിക്ഷേപിച്ചതായി കണ്ടു. പെട്രോവ് തെറ്റായ അലാറമായാണ്[3] ഈ റിപ്പോർട്ടുകളെ വിലയിരുത്തിയത്. ഉത്തരവുകൾ അനുസരിക്കാതിരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം സോവിയറ്റ് സൈനിക പ്രോട്ടോക്കോളിനെതിരായിരുന്നു.[4]അമേരിക്കൻ ഐക്യനാടുകളിലും അതിന്റെ നാറ്റോ (NATO) സഖ്യശക്തികളുടേയും വലിയ തോതിലുള്ള ആണവയുദ്ധത്തിന് കാരണമായേക്കാവുന്ന പ്രതികാരം നിറഞ്ഞ ആണവ ആക്രമണത്തെ തടയാൻ കഴിയുന്നതായിരുന്നു പെട്രോവിന്റെ നിലപാട്. പിന്നീട് സോവിയറ്റ് യൂണിയന്റെ ഉപഗ്രഹ മുന്നറിയിപ്പ് സംവിധാനം ശരിയല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.[5]മിസൈലെന്ന നിലയിൽ മോണിറ്ററിൽ കണ്ട ചിത്രങ്ങൾ മേഘപാളികളിൽ തട്ടിയ സൂര്യരശ്മിയുടെ പ്രതീകമായിരുന്നു. 1991-ൽ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം കേണൽ ജനറലായിരുന്ന യൂറിവോട്ടിൻസേവാണ് ഈ സംഭവം ലോകത്തെയറിയിച്ചത്.


ഇതും കാണുക

തിരുത്തുക
  1. "Stanislav Petrov Averts a Worldwide Nuclear War". Bright Star Sound. Retrieved 27 September 2006.
  2. "Soviet officer who 'saved the world from WWIII' gets Dresden Peace Prize". RT. 18 February 2013. Retrieved 17 January 2018.
  3. "The Man Who Saved the World Finally Recognized". Association of World Citizens. Archived from the original on 21 July 2011. Retrieved 7 June 2007.
  4. (26 September 2013) Stanislav Petrov: The man who may have saved the world BBC News Europe. Retrieved 26 September 2013
  5. Long, Tony (26 September 2007). "The Man Who Saved the World by Doing ... Nothing". Wired. Retrieved 1 December 2011.

ബാഹ്യ ലിങ്കുകൾ

തിരുത്തുക