സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ... ആന്റ് സ്പ്രിങ്

കൊറിയൻ ചലച്ചിത്രം

ദക്ഷിണ കൊറിയൻ ചലച്ചിത്ര സം‌വിധായകനായ കിം കി ഡുക് സംവിധാനം ചെയ്ത 2003 ലെ പ്രശസ്തമായ ചലച്ചിത്രമാണു് സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ... ആന്റ് സ്പ്രിങ്.[1] മനുഷ്യ ജീവിതത്തിന്റെ വളർച്ചാഘട്ടങ്ങളെ ഒരു സെൻ ബുദ്ധിസ്റ്റിന്റെ കാഴ്ചപ്പാടിൽ ചിന്താപരമായി വിശകലനം ചെയ്യുന്ന ഒരു സിനിമയാണിത്. പ്രിസ്റ്റിൻ വനപ്രദേശത്തെ വിശാലമായ തടാകത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ബുദ്ധ ഭിക്ഷുവിന്റെ വിഹാരത്തിലാണു കഥ നടക്കുന്നത്.ഒരു ബുദ്ധ ഭിക്ഷു അദ്ദേഹത്തിന്റെ ചെറുപ്പം മുതൽ ആത്മജ്ഞാനം നേടുന്നതുവരെ കടന്നു പോകുന്ന കാലങ്ങൾ ഋതുക്കളിലൂടെ പറയുകയാണിവിടെ.[2] സംവിധായകനായ കിം കി ഡുക് തന്നെയാണു സിനിമയിൽ അവസാന ഭാഗത്ത് മുതിർന്ന ഭിക്ഷുവായി അഭിനയിക്കുന്നതും.

സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ... ആന്റ് സ്പ്രിങ്
Spring, Summer, Fall, Winter... and Spring
സംവിധാനംകിം കി ഡുക്
നിർമ്മാണംKarl Baumgartner
Lee Seung-jae
രചനകിം കി ഡുക്
അഭിനേതാക്കൾSu Oh-yeong
Kim Young-min
Seo Jae-kyung
Kim Jong-ho
Ha Yeo-jin
വിതരണംCineclick Asia
റിലീസിങ് തീയതിസെപ്റ്റംബർ 19, 2003
രാജ്യം ദക്ഷിണ കൊറിയ
ഭാഷകൊറിയൻ
സമയദൈർഘ്യം103 മിനിറ്റ്
ആകെ$9,524,745

കഥാസംഗ്രഹം തിരുത്തുക

അഞ്ചു ഭാഗങ്ങളായാണു സിനിമ വിഭജിച്ചിരിക്കുന്നത്. ചാക്രികമായ ഋതുക്കളിലൂടെയാണു കഥ പുരോഗമിക്കുന്നത്. ജീവിതം പോലെ സന്തോഷത്തിന്റെ വസന്തകാലമായ ബാല്യത്തിൽ സിനിമ ആരംഭിക്കുന്നു.[3]

പുരസ്കാരങ്ങൾ തിരുത്തുക

2005 Argentinean Film Critics Association Awards
2003 Blue Dragon Awards
  • Blue Dragon പുരസ്ക്കാരം
2005 Chlotrudis Awards
  • മികച്ച ചിത്രം
  • മികച്ച ഛായാഗ്രഹണം
2004 Grand Bell Award , ദക്ഷിണ കൊറിയ
  • മികച്ച ചിത്രം
2004 Las Palmas Film Festival
2003 Locarno International Film Festival
2003 San Sebastián International Film Festival
2006 Sofia International Film Festival

അവലംബം തിരുത്തുക

  1. http://www.imdb.com/title/tt0374546/
  2. http://www.fandango.com/spring,summer,fall,winter...andspring_v292918/plotsummary[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-21. Retrieved 2011-08-13.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക