ഉക്രേനിയൻ ഭൗതികശാസ്ത്രജ്ഞനും സോഷ്യലിസ്റ്റ് അനുഭാവിയുമായിരുന്നു സെർജി പൊദോളിൻസ്കി( ജ:12. ജൂലൈ 1891 കീവ്) കീവ് സർവ്വകലാശാലയിൽ ഭൗതിക ശാസ്ത്രവും ഗണിതവും പഠിച്ച പൊദോളിൻസ്കി പിന്നീട് സാമ്പത്തികശാസ്ത്രവിഷയങ്ങളിൽ താത്പര്യം പുലർത്തി.ഊർജ്ജ-മൂല്യ സിദ്ധാന്തങ്ങളെക്കുറിച്ചും സമ്പദ്വ്യവസ്ഥയിൽ അതുണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ചുമുള്ള ഗവേഷണങ്ങളാണ് അദ്ദേഹത്തിന്റെ മുഖ്യസംഭാവന.താപഗതിക ശാസ്ത്ര വുമായി ബന്ധപ്പെട്ട് ഉത്പാദന- വിതരണക്രമങ്ങളും അദ്ദേഹത്തിന്റെ പഠനമേഖലയിൽപ്പെട്ടു.ഊർജ്ജനിക്ഷേപങ്ങളും ഉപഭോഗവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് അദ്ദേഹം മാർക്സിനെഴുതിയ ലേഖനങ്ങൾ ശ്രദ്ധേയമായി. [1]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സെർജി_പൊദോളിൻസ്കി&oldid=2461412" എന്ന താളിൽനിന്ന് ശേഖരിച്ചത്