സെഫ് ജുബാനി
ഒരു അൽബേനിയൻ ഫോക്ക്‌ലോറിസ്റ്റും അൽബേനിയൻ നാഷണൽ അവേക്കണിംഗിന്റെ പ്രവർത്തകനുമായിരുന്നു സെഫ് ജുബാനി (ജനനം: സെഫ് എൻഡോകില്ലിയ; 1818-1880) . ഗെഗ് അൽബേനിയൻ ഭാഷയിലുള്ള കളക്ഷൻ ഓഫ് അൽബേനിയൻ ഫോൽക്സോങ്സ് ആന്റ് റാപ്‌സോഡീസ് പ്രസിദ്ധീകരിച്ചതിന് അദ്ദേഹം പ്രശസ്തനാണ്. അൽബേനിയൻ ഭാഷയുടെ തനതായ അക്ഷരമാല സൃഷ്ടിക്കണമെന്ന് ജുബാനി വാദിച്ചു. പലപ്പോഴും വൈദിക വിരുദ്ധമായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പേരിൽ ഷ്കോഡറിലെ ഈശോസഭ മിഷനറിമാർ ജുബാനിയെ മാർപ്പാപ്പയുടെ കോടതിയിൽ അപലപിച്ചു.
Zef Jubani | |
---|---|
![]() Jubani on a 1968 stamp of Albania | |
ജനനം | Zef Ndokillia 1818[1] Shkodër, Ottoman Empire, modern Albania[1] |
മരണം | 1 February 1880[1] |
Occupation | folklorist, writer |
Language | Albanian French Italian |
Literary movement | Albanian National Awakening |
Notable works | Collection of Albanian Folk Songs and Rhapsodies |
ജീവിതംതിരുത്തുക
സെഫ് ജുബാനി 1818-ൽ ഓട്ടോമൻ സാമ്രാജ്യത്തിലെ ഷ്കോഡറിനടുത്തുള്ള ഗ്രാമമായ ജുബാനിൽ നിന്നുള്ള ഒരു പ്രമുഖ വ്യാപാരി കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മ മാൾട്ടയിൽ നിന്നാണ്. അതിനാൽ 1830 നും 1838 നും ഇടയിൽ അമ്മാവനോടൊപ്പം താമസിക്കുമ്പോൾ അദ്ദേഹം അവിടെ പഠിച്ചു. ഷ്കോഡറിലേക്ക് മടങ്ങിയ ശേഷം അദ്ദേഹം 1848 മുതൽ നഗരത്തിലെ ഫ്രഞ്ച് കോൺസലിന്റെ സെക്രട്ടറിയായി ജോലി ചെയ്തു. 1853-ൽ യുണൈറ്റഡ് കിംഗ്ഡത്തിന്റെ വൈസ് കോൺസലിന്റെ സഹായിയായി. ജുബാനി തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം ട്രീസ്റ്റെ, വെനീസ്, ആധുനിക മോണ്ടിനെഗ്രോ എന്നിവിടങ്ങളിൽ ചെലവഴിച്ചു.[1]
അവലംബംതിരുത്തുക
- ↑ 1.0 1.1 1.2 1.3 Elsie, Robert (2010). Historical Dictionary of Albania. Rowman & Littlefield. പുറങ്ങൾ. 217–218. ISBN 978-0-8108-6188-6.
ഗ്രന്ഥസൂചികതിരുത്തുക
- Clayer, Natalie (2007). Aux origines du nationalisme albanais: la naissance d'une nation majoritairement musulmane en Europe (ഭാഷ: French). KARTHALA Editions. ISBN 978-2-84586-816-8.
{{cite book}}
: CS1 maint: unrecognized language (link)