2013 ൽ പുറത്തിറങ്ങിയ പേർഷ്യൻ - ഡാനിഷ് ഡോക്യുമെന്ററിയാണ് സെപിദെ - റീച്ചിംഗ് ഫോർ ദ സ്റ്റാർസ്. ബെറിറ്റ് മാഡ്സെനാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.[1][2] 2013 ലെ ആംസ്റ്റർഡാം അന്തർദേശീയ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലാണ് ഈ ചിത്രം ആദ്യം പ്രദർശിപ്പിക്കപ്പെട്ടത്.[3]

സെപിദെ - റീച്ചിംഗ് ഫോർ ദ സ്റ്റാർസ്
Promotional poster
സംവിധാനംബെറിറ്റ് മാഡ്സെൻ
നിർമ്മാണംഹെൻറിക് ഉന്ദെർബ്ജർഗ്
സ്റ്റെഫാൻ ഫ്രോസ്റ്റ്
രചനബെറിറ്റ് മാഡ്സെൻ
ചിത്രസംയോജനംപീറ്റർ വിൻതർ
സ്റ്റുഡിയോറേഡിയേറ്റർ ഫിലിം ആപ്സ്
വിതരണംലെവൽ കെ
റിലീസിങ് തീയതി
രാജ്യംIran
ഡെൻമാർക്ക്
ജർമ്മനി
നോർവെ
സ്വീഡൻ
ഭാഷപേഴ്സ്യൻ
ഇംഗ്ലീഷ്
സമയദൈർഘ്യം91 minutes

പിന്നീട് സൺഡേൻസ് ലോക സിനിമ ഡോക്യുമെന്ററി ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു.[4][5]

കഥാ ചുരുക്കം തിരുത്തുക

ഒരു ബഹിരാകാശ സഞ്ചാരിയാകണമെന്നു സ്വപ്‌നം കണ്ട ഇറാനിയൻ പെൺകുട്ടിയുടെ കഥയാണ് സെപിദെ. പതിന്നാറുകാരിയായ സെപിദയ്ക്ക് കുടുംബത്തിൽ നിന്ന് മതിയായ പിന്തുണ ലഭിക്കുന്നില്ല. സ്കൂളിൽ ബഹിരാകാശത്തെക്കുറിച്ച് അധ്യാപകർ ക്ലാസെടുക്കുമ്പോൾ അവൾ ആകാശത്തേക്കു നോക്കുമായിരുന്നു. ആദ്യ  ഇറാനിയൻ ബഹിരാകാശ യാത്രിക അനൗഷ അൻസാരിയുടെ വിഡിയോകൾ കണ്ട ശഷം തന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി അവൾ കഠിന പ്രയത്നം ചെയ്യുന്നു. അനൗഷ അൻസാരിക്കെഴുതുന്ന ഒരു കത്ത് അവളുടെ ജീവിതത്തെ മാറ്റുന്നു. [6]

അംഗീകാരങ്ങൾ തിരുത്തുക

വർഷം അവാർഡ് ഇനം സ്വീകർത്താവ് Result
2013 ആംസ്റ്റർഡാം അന്തർദേശീയ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ മികച്ച ഫീച്ചർ ഡോക്യുമെന്ററി
ബെറിറ്റ് മാഡ്സെൻ നാമനിർദ്ദേശം
2014 സൺഡേൻസ് ഫിലിം ഫെസ്റ്റിവൽ
ഡോക്യുമെന്ററിക്കായുള്ള ഗ്രാന്റ് ജൂറി പുരസ്കാരം
ബെറിറ്റ് മാഡ്സെൻ നാമനിർദ്ദേശം[7][8]

അവലംബം തിരുത്തുക

  1. "Berit Madsen, SEPIDEH - Reaching For The Stars". Retrieved April 14, 2014.
  2. "An Iranian Girl, Battling to Be an Astronomer". Retrieved April 14, 2014.
  3. "IDFA Doc Spotlights Unlikely Dream of a Young Iranian Woman". Retrieved April 14, 2014.
  4. "Sundance 2014: World Cinema Documentary Competition". Retrieved January 18, 2014.
  5. "2014 Sundance Documentary competitions showcase Nick Cave, Internet paranoia and more". Retrieved April 14, 2014.
  6. "Sepideh Reaching for the Stars at Dutch Cinemas". Retrieved 28 August 2014.
  7. "Sundance: 'Whiplash' & 'Rich Hill' Win Grand Jury Awards; Dramatic Directing Goes To Cutter Hodierne For 'Fishing Without Nets'". Retrieved January 26, 2014.
  8. "'Whiplash' Owns the 2014 Sundance Film Festival Awards Netting Two Top Prizes". Retrieved January 26, 2014.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സെപിദെ_(ചലച്ചിത്രം)&oldid=3244878" എന്ന താളിൽനിന്ന് ശേഖരിച്ചത്