സെന്റ്.ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ് കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ സ്കൂൾ

കോഴിക്കോട് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന 1793-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ് സ് ബോയ്സ് എച്ച്.എസ്സ്.എസ്സ്. ഈ വിദ്യാലയം കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതാണ്. 1793-ൽ കൊടുങ്ങല്ലൂർ വികാരിയാത്തിന്റെ കീഴിലുള്ള കോഴിക്കോട് ദേവമാതാ പള്ളിമേടയീൽ ഫാ. ഗബ്രിയേൽ ഗോൺസാൽവസ് ആരംഭിച്ച രണ്ടു സ്കൂളുകളിൽ ഒന്നാണിത്.


1793 മുതൽ 1860 വരെയുള്ള സ്കൂൾ ചരിത്രം പരിമിതമാണ്. 1861-ൽ കാർമ്മിലൈറ്റ് പാതിരിമാർ ഈ സ്ക്കുളിൻെറ ഭരണ നിർവഹണം ഏറ്റെടുത്തു. 1861 മുതൽ 1869 വരെയും 1873 മുതൽ 1884 വരെയുമായിരുന്നു പ്രവർത്തനഘട്ടം.

അവലംബം തിരുത്തുക