മലയാള സിനിമയിലെ ഹാസ്യ താരമായ ഇന്ദ്രൻസിന്റെ ഓർമ്മക്കുറിപ്പുകളടങ്ങിയ പുസ്തകമാണ് 'സൂചിയും നൂലും'. ഒരു സാധാരണ തയ്യൽക്കാരനിൽ നിന്ന് അറിയപ്പെടുന്ന ചലച്ചിത്രനടനായി മാറിയ കഥ പറയുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടി ഓർത്തെടുക്കുന്നതാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. സ്വന്തം ശരീരത്തെക്കുറിച്ച് അപകർഷതാബോധമുള്ള, അമ്മയുടെ കണ്ണീരിലും അച്ഛന്റെ മൗനത്തിലും ചങ്കുപിടഞ്ഞിരുന്ന, ദാരിദ്ര്യം പന്ത്രണ്ടാം വയസ്സിൽ തയ്യൽക്കാരനാക്കിയ സുരേന്ദ്രനെയാണ് പുസ്തകത്തിൽ നമുക്ക്കാണാൻ കഴിയന്നത്. ഈ പുസ്തകത്തിൽ തന്റെ ഉയർച്ചയ്ക്ക് കാരണക്കാരായ ഓരോരുത്തരെയും ഇന്ദ്രൻസ് ഓർത്തെടുക്കുന്നു.[1]

കവർ

ഷംസുദ്ദീൻ കുട്ടോത്ത് ആണ് ഈ പുസ്തക രചനയ്ക്ക് ഇന്ദ്രൻസിനെ സഹായിച്ചത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച, 95 രൂപ വിലയുള്ള പുസ്തകത്തിന്റെ ആദ്യ പതിപ്പ് 2016 ഒക്ടോബർ മാസംപുറത്തിറങ്ങി.

അവലംബം തിരുത്തുക

  1. https://www.manoramaonline.com/literature/bookcategories/others/soochiyum-noolum-indrans.html
"https://ml.wikipedia.org/w/index.php?title=സൂചിയും_നൂലും&oldid=2905558" എന്ന താളിൽനിന്ന് ശേഖരിച്ചത്