ഇന്ത്യയില ഒരു എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമാണ് സുധാ കുൽക്കർണ്ണി മൂർത്തി. കന്നഡ , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ ആണ് അവർ കൃതി എഴുതുന്നത്. ആരോഗ്യ പരിപാലനം, സാമൂഹിക പുനരധിവാസം, ഗ്രാമങ്ങളുടെ ഉന്നതി, വിദ്യാഭ്യാസം , കല, സംസ്കാരം എന്നീ മേഖലകളിലെ പ്രവർത്തനം ലക്ഷ്യമിട്ട് 1996 ൽ കർണ്ണാടകയിൽ ഇൻഫോസിസ് ഫൗണ്ടേഷനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു. ഇൻഫോസിസ് ഫൗണ്ടേഷനിലൂടെയുള്ള സാമൂഹ്യപ്രവർത്തനങ്ങൾ വഴിയാണ് ഇദ്ദേഹം അറിയപ്പെട്ടു തുടങ്ങിയത്.

സുധാ മൂർത്തി
ജനനംഓഗസ്റ്റ് 19, 1950
Shiggaon
തൊഴിൽസാമൂഹ്യ പ്രവർത്തക, എഴുത്തുകാരി
ജീവിതപങ്കാളി(കൾ)നാരായണമൂർത്തി

ജീവിത രേഖ തിരുത്തുക

1950 ആഗസ്റ്റ്‌ 19ന് കർണാടകയിലെ ഷി ഗോൺ എന്ന സ്ഥലത്താണ് സുധ ജനിച്ചത്. സുധ തന്റെ ബി.ഇ എന്ജിനീറി ങ് ബി.വി .ബി കോളേജിൽ നിന്നാണ് പൂർത്തിയാക്കിയത്. അവിടെ ഒന്നാമതെത്തുകയും മുഖ്യ മന്ത്രിയില്നിന്നു ഏറ്റുവാങ്ങു കയും ചെയ്യ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എം .ഇ. എടുത്തു. ഒരു കമ്പ്യൂട്ടർ എഞ്ചിനിയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടാറ്റാ എഞ്ചിനീയറിംഗ് ആൻഡ് ലോക്കോമോട്ടീവ് കമ്പനിയിൽ (ടെൽകോ) കമ്പ്യൂട്ടർ എഞ്ചിനിയറായ ആദ്യ വനിതകൂടിയാണ് സുധാ മൂർത്തി. സുധ തന്റെ ജീവിത പങ്കാളിയായ എൻ. ആർ. നാരായണ മൂർത്തിയെ പൂനെയിലെ ടെല്കൊ -യിൽ നിന്നാണ് കണ്ടുമുട്ടിയത്‌.അക്ഷതയും രോഹനും അണ് അവരുടെ രണ്ടു കുട്ടികൾ.സുധയുടെ മകൾ അക്ഷത, സ്റ്റൻന്ഫോർഡ് യുനിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ ബ്രിട്ടീഷ്‌ പൗരനായ ഇന്ത്യക്ക്കാരൻ ഋഷി സനകിനെയാണ് വിവാഹം ചെയ്തത്. അവരിപ്പോൾ യു.കെ. യിൽ ചാരിറ്റി സെന്റർ നടത്തുന്നു.

കർമ്മരേഖ തിരുത്തുക

തുടർന്ന് ഇന്ത്യയിലെ പലയിടങ്ങളിലും ജോലി നോക്കി.പിന്നീട് സാമൂഹ്യപ്രവർത്തനതത്തിലേക്കും എഴുത്തിലേക്കും സ്ത്രീശാ ക്തീകരണ ത്തിലേക്കും പ്രവേശിച്ചു. 1996 ൽ ഇന്ഫോസിസ് ഫൌണ്ടേഷൻ തുടങ്ങുകയും ബംഗളൂരു യൂനിവേഴ്സിറ്റിയിലെ പി.ജി. സെന്ററിൽ വിസിറ്റിംഗ് പ്രോഫെസ്സറായി ജോലി നോക്കി. ക്രൈസ്റ്റ് കോളേജിലും സുധ പഠിപ്പിച്ചു. ഇന്ഫോസിസ് ഫൌണ്ടേഷന്റെ ചെയർപെഴ്സൺ, ഗേററ്സ് ഫൌണ്ടേഷൻ അംഗം തുടങ്ങിയ പദവികൾ വഹിച്ചു. രണ്ട് സിനിമകളിൽ അഭിനയിച്ചു .

അവരുടെ ബാല്യകാല ജീവിതവും അനുഭവങ്ങളും സുധയുടെ ആദ്യ കൃതിയായ 'ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ് മതർ ടു റീഡ് ആൻഡ്‌ റൈറ്റ്" ' എന്ന കൃതിക്ക് സഹായകമായി. 2 യാത്രാവിവരണങ്ങൾ, 6 നോവലുകൾ,3 വിദ്യാഭ്യാസ സംഭന്ധമായ പുസ്തകങ്ങൾ തുങ്ങിയവ രചിച്ചു.നിരവധി പുരസ്കാരങ്ങൾക്ക് അർഹയാവുകയും ചെയ്തു.

സുധയുടെ സാമൂഹ്യ ജീവിതം വിദ്യാഭ്യാസം,ആരോഗ്യം,സ്ത്രീ ശാക്തീകരണം,പോതുശുചിത്വം,ദാരിദ്ര്യം ഇല്ലതാക്കൽ എന്നീ നിലകളിലൂടെ കടന്നുപോകുന്നുണ്ട്‌. ഇതുവരെ സുധ 50000 -ൽ പരം ലൈബ്രറികൾ സ്ഥാപിച്ചു. ഗ്രാമങ്ങളിൽ 10000 ത്തിൽപരം ശോചനാലയങ്ങൾ പണിയുകയും ബംഗളൂരു നഗരത്തിൽ 100-ൽ പരം ശോചനാലയങ്ങൾ നിർമ്മിക്കുകയും ചെയ്തു. പ്രളയ ബാധിത പ്രദേശങ്ങളിൽ 2300 വീടുകൾ നിർമ്മിച്ചു.തമിഴ്നാട്ടിലും ആന്തമാൻ ദ്വീപുകളിലും വന്ന പ്രകൃതിക്ഷോഭങ്ങൾ തകർത്ത പ്രദേശങ്ങളെ സുധ സഹായിച്ചു.

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=സുധാ_മൂർത്തി&oldid=2950234" എന്ന താളിൽനിന്ന് ശേഖരിച്ചത്