സീബെർട്ട് ടാറാഷ്
ചെസ്സിൽ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കളിക്കാരനാണ് പ്രഷ്യയിൽ (ജർമ്മനി) ജനിച്ച സീബർട്ട് ടാറാഷ് (ജനനം: മാർച്ച് 5 1862 – മരണം17 ഫെബ്രുവരി 1934). ചെസ്സിൽ ആധികാരികമായ പല ഗ്രന്ഥങ്ങളും ടാറാഷ് രചിച്ചു. ‘’ദ ഗെയിം ഓഫ് ചെസ്‘’(1931) എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതി:- “ചെസ്സ് എന്നത് പ്രേമവും,സംഗീതവും പോലെ തന്നെ മനുഷ്യരെ സന്തോഷഭരിതരാക്കുന്നു”. തൊഴിൽകൊണ്ട് ഒരു ഡോക്ടറായിരുന്ന ടാറാഷ് ചെസ്സിന്റെ സൈദ്ധാന്തിക മേഖലകളിലും വ്യാപരിച്ചിരുന്നു.
സീബെർട്ട് ടാറാഷ് Siegbert Tarrasch | |
---|---|
മുഴുവൻ പേര് | Siegbert Tarrasch |
രാജ്യം | ജർമ്മനി |
ജനനം | Breslau (Wrocław), Prussian Silesia | 5 മാർച്ച് 1862
മരണം | 17 ഫെബ്രുവരി 1934 Munich | (പ്രായം 71)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സീബെർട്ട് ടാറാഷ് player profile at ChessGames.com
- Ballo, Harald (1996). Siegbert Tarrasch Part 1. Chesscafe.com.
- Ballo, Harald (1996). Siegbert Tarrasch Part 2. Chesscafe.com.
- 1908 Lasker - Tarrasch Title Match
- Chessmetrics Player Profile: Siegbert Tarrasch