സി. മുഹമ്മദ് കുട്ടി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(സി.എം. കുട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ കേരള നിയമസഭാംഗവുമാണ് ഡോ. സി.എം. കുട്ടി എന്ന സി. മുഹമ്മദ് കുട്ടി (1922 - 2000). ഒരു ഡോക്ടറായിരുന്ന ഇദ്ദേഹം രണ്ടാം നിയമസഭയിലും മൂന്നാം നിയമസഭയിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്[1]. 1962 ഏപ്രിൽ 29-ന് താനൂർ നിയോജകമണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ടാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്. മൂന്നാം കേരള നിയമസഭയിലേക്കുള്ള 1965-ലെ പൊതുതെരുഞ്ഞടുപ്പിൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നു വിജയിച്ചെങ്കിലും ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ നിയമസഭ ചേരാത്തതിനാൽ എം.എൽ.എ ആവാൻ കഴിഞ്ഞില്ല അടിയന്തരാവസ്ഥയ്ക്കുശേഷം 1977ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിലേന്ത്യ ലീഗിന്റെ ബാനറിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ യുഎ ബീരാനോട് പരാജയപ്പെട്ടു.[1] മുസ്ലിം ലീഗിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും ചന്ദ്രിക ദിനപത്രത്തിന്റെ സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2000-ത്തിൽ അന്തരിച്ചു.[1]

സി.എം. കുട്ടി
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിമോഹ്സിൻ ബിൻ അഹമ്മദ്
പിൻഗാമിചാക്കീരി അഹമ്മദ് കുട്ടി
മണ്ഡലംകുറ്റിപ്പുറം
ഓഫീസിൽ
ജൂലൈ 5 1962 – സെപ്റ്റംബർ 10 1964
മുൻഗാമിസി.എച്ച്. മുഹമ്മദ്കോയ
പിൻഗാമിഎം. മൊയ്തീൻ കുട്ടി
മണ്ഡലംതാനൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1922-01-00)ജനുവരി , 1922
മരണംമേയ് 12, 2000(2000-05-12) (പ്രായം 78)
രാഷ്ട്രീയ കക്ഷിമുസ്ലിംലീഗ്
കുട്ടികൾ3
As of ഒക്ടോബർ 14, 2022
ഉറവിടം: കേരളനിയമസഭ

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "Members - Kerala Legislature". Retrieved 2022-10-13.
"https://ml.wikipedia.org/w/index.php?title=സി._മുഹമ്മദ്_കുട്ടി&oldid=3975165" എന്ന താളിൽനിന്ന് ശേഖരിച്ചത്