കേരളത്തിലെ കളരിപയറ്റിന് സമാനമായി തമിഴ്നാട്ടിൽ വികസിച്ചുവന്ന ഒരു ആയോധന കലയാണ് സിലമ്പം.തമിഴ്നാടിന് പുറമെ ശ്രീലങ്ക,മലേഷ്യ എന്നിവിടങ്ങളിലും ഈ ആയോധന കല പരിശീലിക്കുന്നു.ശ്രീലങ്കയിലെ അംഗംപോര എന്ന ആയുധകലയുമായും ഇതിന് സാമ്യതയുണ്ട്.

സിലമ്പം

ചരിത്രം തിരുത്തുക

കുന്ന് എന്ന് അർത്ഥം വരുന്ന തമിഴ് വാക്കായ സിലം എന്ന വാക്കിൽ നിന്നാണ് ഈ പദം ഉരുത്തിരുഞ്ഞുവന്നത്.കന്നടാ വാക്ക് ആയ ബാംബു എന്നതിൽ നിന്നാണത്രെ "bamboo" എന്ന ഇംഗ്ലീഷ് പദവും രൂപപ്പെട്ടത്. നിലവിൽ കേരളത്തിൻറെ ഭാഗമായ കുറുഞ്ഞി കുന്നുകളിലെ പ്രത്യേക ഇനമായ മുളയെയായിരുന്നു ഈ പദംകൊണ്ട് വിശേഷിപ്പിച്ചിരുന്നത്.വടികൊണ്ടുള്ള അടികൂടലിനെ സിലമ്പട്ടം എന്ന് പിൽക്കാലത്ത് വിളിക്കപ്പെട്ടതിനെ പിന്നിലും ഈ വാക്കുകളുടെ രൂപീകരണമാണ്. വിവിധ തരത്തിലുള്ള സിലമ്പം ഉണ്ടെങ്കിലും നില്ലൈകലൈക്കി എന്ന ഇനമാണ് പ്രചുരപ്രചാരം നേടിയിട്ടുള്ളത്.മലേഷ്യയിലും ഇതാണ് പ്രശസ്തമായിട്ടുള്ളത്.ഇതിലെ ഓരോ സ്റ്റൈലും പിടി, അംഗവിന്യാസം,വടിയുടെ നീളം എന്നീ കാര്യങ്ങളിൽ വേർപ്പെട്ട് കിടക്കുന്നു.[1] വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയാണ് സിലമ്പം നടത്തിയിരുന്നത്. യുദ്ധം (போர்ச் சிலம்பம் por silambam) പ്രദർശനം (அலங்காரச் சிலம்பம் alangara silambam). ആശാനനെ അഭിമൂഖീകരിക്കൽ(ஆசான்) തുടങ്ങി സാഹചര്യങ്ങളിലും ഇത് അവതരിപ്പിക്കപ്പട്ടിട്ടുണ്ടാകും.

വിവിധ രീതികൾ തിരുത്തുക

നിലവിൽ ഏതാണ്ട് 18 വിവിധ രീതികളാണ് സിലമ്പം പരിശീലനത്തിനുള്ളത്.അവ താഴെപ്പറയുന്നു

  • നിള്ളൈ കലക്കി (ഇന്ത്യക്ക് പുറത്ത് പ്രശസ്തമായ ഇനം- മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഈ രീതി പരിശീലിക്കുന്നു
  • കർണ്ണാടകൻ (തെക്കെ കർണ്ണാടകയിൽ പ്രശസ്തം)
  • കുറുമഞ്ചി (കേരളത്തിൽ പ്രശസ്തം)
  • കുത്തുകുറവഞ്ചി

̈ കൊമ്പേരി മൂക്കൻ തുടങ്ങിയവ

അവലംബം തിരുത്തുക

  1. Master Murugan, Chillayah (20 October 2012). "Silambam Fencing and play variation". Silambam. Retrieved 31 May 2013.

ഇതും കൂടി കാണുക തിരുത്തുക

കളരിപ്പയറ്റ്

"https://ml.wikipedia.org/w/index.php?title=സിലമ്പം&oldid=2286472" എന്ന താളിൽനിന്ന് ശേഖരിച്ചത്