സിമ്പിൾ ഡെസ്ക്ടോപ്പ് ഡിസ്പ്ളേ മാനേജർ

എക്സ് 11, വേലാന്റ് ഇവക്കായുള്ള ഒരു ഡിസ്പ്ളേ മാനേജർ

എക്സ്11, വേലാന്റ് എന്നീ വിന്റോ മാനേജറുകൾ ഉപയോഗിക്കുന്ന സിസ്റ്റങ്ങൾക്കായുള്ള ഡിസ്പ്ലെ മാനേജറാണ് (ഗ്രാഫിക്കൽ ലോഗിൻ പ്രോഗ്രാമും സെഷൻ മാനേജറും) സിമ്പിൾ ഡെസ്ക്ടോപ്പ് ഡിസ്പ്ലേ മാനേജർ ( SDDM ). [4] എസ്ഡിഎംഎം സി++ -11 ൽ ആണ് എഴുതിയിരിക്കുന്നത്, ക്യുഎംഎൽ വഴി അത് തീമുകളെ പിന്തുണയ്ക്കുന്നു. [5]

സിമ്പിൾ ഡെസ്ക്ടോപ്പ് ഡിസ്പ്ളേ മാനേജർ
Original author(s)Abdurrahman Avci
വികസിപ്പിച്ചത്Abdurrahman Avci, KDE, LXQt, Chakra, Liri[1]
ആദ്യപതിപ്പ്19 മാർച്ച് 2013; 11 വർഷങ്ങൾക്ക് മുമ്പ് (2013-03-19)[2]
Stable release
0.18.1 / 30 മാർച്ച് 2019; 5 വർഷങ്ങൾക്ക് മുമ്പ് (2019-03-30)[3]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++11
തരംSession manager
അനുമതിപത്രംGPLv2+
വെബ്‌സൈറ്റ്github.com/sddm/sddm

എസ്ഡിഡിഎം ഗ്നു പൊതു സമ്മതപത്രം വെർഷൻ രണ്ട് അല്ലെങ്കിൽ അതിനു് ശേഷമുള്ള നിബന്ധനകൾക്ക് വിധേയമായി പുറത്തിറക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാണ് .

സ്വീകരണം

തിരുത്തുക

2013-ൽ, ഫെഡോറ കെഡിഇ യിലെ അംഗങ്ങൾ ഫെഡോറ 21 മുതൽ എസ്ഡിഡിഎം സ്ഥിരമായി ഉപയോഗിക്കാൻ തീരുമാനിച്ചു. [6]

കെഡിഇ പ്ലാസ്മാ 5 നായുള്ള ഡിസ്പ്ലേ മാനേജരായി കെഡിഇ ഡവലപ്പർമാർ എസ്ഡിഡിഎം തിരഞ്ഞെടുത്തു. [7] [8] ഇത് കെഡിഇ ഡിസ്പ്ലേ മാനേജരിന്റെ അടുത്ത തലമുറയാണ്.

എൽഎക്സ്ക്യൂടി ഡെവലപ്പർമാർ ഡിസ്പ്ലേ മാനേജരായി എസ്ഡിഡിഎം ആണ് ശുപാർശചെയ്യുന്നത്. [9]

  1. Pier Luigi Fiorini. "plfiorini's blog".
  2. "Release v0.1.0". GitHub. 19 ജനുവരി 2013.
  3. "0.18.1 Release Announcement". GitHub. 30 മാർച്ച് 2019.
  4. "0.12.0-Release-Announcement".
  5. "SDDM: A Lightweight QML-Based Display Manager". 19 ജനുവരി 2013. Retrieved 5 മാർച്ച് 2014.
  6. Rex Dieter (26 നവംബർ 2013). "Rex's Blog".
  7. "Display Managers In Plasma 5". 3 നവംബർ 2014. Archived from the original on 2015-08-27.
  8. {{cite news}}: Empty citation (help)
  9. Leclanche, Jerome (2013-10-30). "[Lxde-list] CALL FOR TESTERS: LXQt now available for testing". sourceforge.net. SourceForge. Retrieved 2015-08-08. ... For a display manager, SDDM is recommended ...