രാജസ്ഥാൻ സ്വദേശിയായ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയാണ് സിദ്ധരാജ് ദദ്ധ[1]. ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. 2003 -ൽ കേന്ദ്രസർക്കാർ പത്മഭൂഷൺ അവാർഡ് അദ്ദേഹത്തിന് പ്രഖ്യാപിച്ചു. എന്നാൽ അദ്ദേഹം അവാർഡ് നിഷേധിച്ചു.

കേരളവുമായുള്ള ബന്ധം തിരുത്തുക

2003 ലെ റിപ്പബ്ളിക് ദിനത്തിൽ പ്ലാച്ചിമട സമരത്തിൽ അദ്ദേഹം പങ്കെടുത്തു.പ്ലാച്ചിമടയിൽ നിന്ന് അയോദ്ധ്യയിലേക്ക് മേധാപട്കർ നയിച്ച ദേശീയ പ്രക്ഷോഭ യാത്ര ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹമെത്തിയത്. ജയ്പൂരിനടുത്ത് കാലെദാരെയിലെ കൊക്കൊക്കോള പ്ലാന്റിനെതിരെ നടക്കുന്ന സമരത്തിന് നേതൃത്വം കൊടുത്തത്ത് ദദ്ധയായിരുന്നു. ഈ ഐക്യദാർഢ്യമാണ് അദ്ദേഹത്തെ പ്ലാച്ചിമടയിലെത്തിച്ചത്.

അവലംബം തിരുത്തുക

1.പ്ലാച്ചിമട വിജയിക്കുകയാണ്,പി.സുരേഷ്ബാബു,മാതൃഭൂമി ആഴ്ചപ്പതിപ്പ്,ലക്കം20,2017

"https://ml.wikipedia.org/w/index.php?title=സിദ്ധരാജ്_ദദ്ധക്ക്&oldid=3490291" എന്ന താളിൽനിന്ന് ശേഖരിച്ചത്