14-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയും നാടകകൃത്തും ആലങ്കാരികനുമായ വിശ്വനാഥകവിരാജൻ എഴുതിയ സംസ്കൃതകാവ്യശാസ്ത്രഗ്രന്ഥമാണ്‌ സാഹിത്യദർപ്പണം. പത്ത് അധ്യായങ്ങളിലായി കാവ്യം, നാടകം തുടങ്ങിയവ വിവരിച്ചിരിക്കുന്നു. രസം, ധ്വനി തുടങ്ങിയ പദ്ധതികളെ ഇതിൽ വിശ്വനാഥൻ പിന്തുടരുന്നു. വാക്യം രസാത്മകം കാവ്യം എന്നാണ്‌ കാവ്യത്തിന്‌ അദ്ദേഹം നൽകുന്ന നിർവചനം. ശബ്ദവും അർത്ഥവും തമ്മിലുള്ള ബന്ധം, ഭാഷയുടെ ധർമ്മം, ഗുണങ്ങൾ, ദോഷങ്ങൾ, അലങ്കാരങ്ങൾ തുടങ്ങി കാവ്യത്തിന്റെ നാനാ വശങ്ങളെക്കുറിച്ചും, ഒപ്പം സംസ്കൃതനാടകസാഹിത്യത്തെക്കുറിച്ചും സാഹിത്യദർപ്പണത്തിൽ വിശദമായി ചർച്ചചെയ്യുന്നുണ്ട്. സാഹിത്യം എന്ന പദത്തിന് പ്രചാരം സിദ്ധിച്ചത് ഈ ഗ്രന്ഥത്തിലൂടെയാണ്.[1]

അവലംബംതിരുത്തുക

  1. സുകുമാർ അഴീക്കോട് (1993). "3-സാഹിത്യം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 55. ISBN 81-7130-993-3.
"https://ml.wikipedia.org/w/index.php?title=സാഹിത്യദർപ്പണം&oldid=1577621" എന്ന താളിൽനിന്ന് ശേഖരിച്ചത്