ബംഗ്ലാദേശിലെ ഒരു രാഷ്ട്രീയ പ്രവർത്തകയും ബംഗ്ലാദേശ് സർക്കാരിലെ ആഭ്യന്തര- തപാൽ, വാർത്താ പ്രക്ഷേപണ മന്ത്രിയുമായിരുന്നു സഹാറ ഖാതൂൻ (Sahara Khatun).[1] ബംഗ്ലാദേശ് പാർലമെന്റായ ജതിയോ സങ്‌സദ് അംഗമാണ് ഖാതൂൻ.[2] ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ അവാമി ലീഗിന്റെ മുൻ നിയമ സെക്രട്ടറിയായിരുന്നു ഇവർ[3].

സഹാറ ഖാതൂൻ
ജനനം
Sahara Khatun

(1943-03-01) 1 മാർച്ച് 1943  (81 വയസ്സ്)
ഓഫീസ്Ministry of Home Affairs
രാഷ്ട്രീയ കക്ഷിഅവാമി ലീഗ്‌
ജീവിതപങ്കാളി(കൾ)അവിവാഹിത
കുട്ടികൾഇല്ല
വെബ്സൈറ്റ്albd.org/autoalbd/index.php/

ആദ്യകാല ജീവിതം തിരുത്തുക

1943 മാർച്ച് ഒന്നിന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ കുർമിതോലയിൽ ജനിച്ചു. അബ്ദുൽ അസീസ്, തുർജന് നിസ എന്നിവരുടെ മകളാണ്.[4] ബി.എ ബിരുദവും എൽഎൽബിയും പൂർത്തിയാക്കി. അവാമി ലീഗിന്റെ പ്രിസീഡിയം അംഗമാണ്. ബംഗ്ലാദേശ് അവാമി ഐൻജിബി പരിഷത്തിന്റെ സ്ഥാപക പ്രസിഡന്റ്, ബംഗ്ലാദേശ് മഹിള സമിതി ജനറൽ സെക്രട്ടറി, ഇന്റർനാഷണൽ വിമൻസ് ലോയേഴ്‌സ് അസോസിയേഷൻ അംഗം, ഇന്റർനാഷണൽ വിമൻസ് അലയൻസ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ബംഗ്ലാദേശ് സുപ്രീംകോടതിയിൽ കേസ് വാദിച്ചാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

രാഷ്ട്രീയ ജീവിതം തിരുത്തുക

വിദ്യാർഥി ജീവിത കാലം മുതൽ രാഷ്ട്രീയത്തിൽ പങ്കാളിയായി.[1] നിലവിൽ പാർലമെന്റ് അംഗമാണ്. ഇപ്പോൾ ബംഗ്ലാദേശ് മന്ത്രിസഭയിൽ തപാൽ, വാർത്താ പ്രക്ഷേപണ മന്ത്രിയാണ്.[1][5]

1991ലെ പൊതുതിരഞ്ഞെടുപ്പ് തിരുത്തുക

1991ൽ നടന്ന അഞ്ചാമത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവാമി ലീഗ് സ്ഥാനാർഥിയായി മത്സരിച്ചു,ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. എന്നാൽ, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവും മുൻ പ്രധാമന്ത്രിയുമായ ഖാലിദ സിയയോട് തോറ്റു. ആ തിരഞ്ഞെടുപ്പിൽ ജയിച്ച ഖാലിദാ സിയ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി.[1]

2008ലെ പൊതുതിരഞ്ഞെടുപ്പ് തിരുത്തുക

നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അറസ്റ്റിനെ തുടർന്ന് ഖാതൂൻ വീണ്ടും സജീവമായി. ഹസീനക്ക് അനുകൂലമായി നിയമപരവും രാഷ്ട്രീയവുമായ പോരാട്ടത്തിന് മുൻനിരയിൽ നിന്നു. തത്ക്കാലിക ഭരണകൂടത്തിന്റെ കാലത്ത് ഖാതൂനിനെതിരെ രാഷ്ട്രീയ പ്രേരിതമായ കേസുകൾ ചുമത്തി.[6] 2008ൽ നടന്ന ബംഗ്ലാദേശ് പൊതു തിരഞ്ഞെടുപ്പിൽ ധാക്ക-18 പാർലമെന്റ് മണ്ഡലത്തിൽ നിന്ന് അവാമി ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.[1][2] 2009 ജനുവരി ആറിന് ബംഗ്ലാദേശ് സർക്കാരിൽ ആഭ്യന്തര മന്ത്രിയായി.[7] 2012ൽ മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോൾ ആഭ്യന്തര വകുപ്പിന് പുറമെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും അവർ കൈകാര്യം ചെയ്തു.[5]

മന്ത്രി പദവിയിൽ തിരുത്തുക

ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയായിരിക്കെ നിരവധി വിവാദങ്ങൾക്ക് സഹാറ ഖാതൂൻ ഇരയായിട്ടുണ്ട്.

സൈനിക കലാപം തിരുത്തുക

2009ലെ സൈനിക കലാപം സമയത്ത്, സഹാറ ഖാതൂന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൈനിക സമരക്കാരുമായി ചർച്ച നടത്തിയത് ഏറെ വിവാദങ്ങൾക്കിടയാക്കി.[8] സമരക്കാർ ബെംഗ്ലാദേശ് റൈഫിൾസിലെ ഉദ്യോഗസ്ഥർക്ക് എതിരെ പ്രക്ഷോഭം ആരംഭിച്ചത്. ബെംഗ്ലാദേശ് റൈഫിൾസിന്റെ കാംപിന് അകത്ത് പ്രവേശിച്ച് സമരക്കാരുമായി ചർച്ച നടത്തിയ ഖാതൂൻ, സമരക്കാരോട് ആയുധം താഴെവെക്കാൻ ആവശ്യപ്പെട്ടു.[8] ഈ കലാപത്തിൽ 53 മുതിർന്ന സൈനിക ഉദ്യോഗസ്ഥരും 3 സൈനികരുടെ കുടുംബങ്ങളും കൊല്ലപ്പെട്ടു.[9] ഈ കൂട്ടക്കൊല തടയുന്നതിൽ സഹാറ ഖാതൂൻ പരാജയപ്പെട്ടുവെന്ന് വിമർശനമുയർന്നു. ഹിസ്ബു ത്താഹിറിർ എന്ന നിരോധിത സംഘടനയുടെ പ്രവർത്തകരുടെ മരണവുമായി ബന്ധപ്പെട്ടും ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.[10][11] എ്‌നാലും, സൈനിക കലാപം നിയന്ത്രിക്കുന്നതിൽ സഹാറ ഖാതൂന്റെ ശ്രമങ്ങൾ ഏറെ സഹായകരമായതാണ് ഔദ്യോഗിക വിലയിരുത്തൽ. സമരക്കാരുമായി സന്ധി സംഭാഷണം നടത്തുകയും അവർ ആയുധം വെച്ച് കീഴടങ്ങുകയും ചെയ്തതിനാൽ 40ഓളം മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിക്കാനായി.[12][13]

നിയമവിരുദ്ധമായ കോലപാതകങ്ങൾ തിരുത്തുക

സഹാറ ഖാതൂൻ ആഭ്യന്തര മന്ത്രിയായിരിക്കെ സുരക്ഷാ സൈന്യം നടത്തിയ നിയമ വിരുദ്ധമായ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വഴിയും ഖാതൂൻ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടിവന്നു. ബംഗ്ലാദേശ് പേലീസ്, റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ എന്നിവർ നിരവധി നിയമവിരുദ്ധമായ കൊലപാതകങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. 2010ൽ മാത്രം 127 പൗരൻമാരെ നിയമ വിരുദ്ധമായി സുരക്ഷാ സൈന്യം കൊലപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നുണ്ട്.[14] തങ്ങൾ അധികാരത്തിലെത്തിയാൽ ഇത്തരം കൊലപാതകങ്ങൾ അവസാനിപ്പിക്കുമെന്ന് അവാമി ലീഗ് 2008ൽ തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിരുന്നെങ്കിലും അതുണ്ടായില്ല. അവാമി ലീഗ് തങ്ങളുടെ വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ടു ചെയ്തിരുന്നു.[14][15] അതേസമയം, താൻ ആഭ്യന്തമന്ത്രിയായിരുന്ന കാലയളവിൽ നിയമവിരുദ്ധമായ കൊലപാതകങ്ങൾ നടന്നിട്ടില്ലെന്നാണ് 2011ൽ സഹാറ ഖാതൂൻ പറഞ്ഞത്.[14] വിവിധ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾക്ക് കടകവിരുദ്ധമായിരുന്നു അവരുടെ പ്രഖ്യാപനം.

ജന്മാഷ്ടമി വിവാദം തിരുത്തുക

ഹിന്ദു ആചാരമായ ജന്മാഷ്ടമിയെ കുറിച്ച് 2010 ഓഗസ്റ്റിൽ സഹാറ ഖാതൂൻ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്കിടയാക്കി. റമദാൻ മാസത്തിൽ ഭൂരിപക്ഷ സമുദായമായ മുസ്ലിംകൾക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിൽ ജന്മാഷ്ടമി ഉത്സവം നടത്തരുതെന്നായിരുന്നു അവരുടെ പ്രസ്താവന.[16] മുസ്‌ലിംകൾ ഇഫ്താർ നടത്തുന്ന സൂര്യാസ്തമയ സമയത്ത് ഉച്ചത്തിൽ ആഘോഷപരിപാടികൾ നടത്തി സമുദായങ്ങൾ തമ്മിൽ സംഘർഷത്തിനിടയാക്കരുതെന്നും അതു കൊണ്ട് ജന്മാഷ്ടമി ആഘോഷങ്ങൾ വെട്ടിച്ചുരുക്കണമെന്നുമായിരുന്നു പ്രഖ്യാപനം. അവരുടെ പ്രസ്താവന വിവേചനപരമായിരുന്നുവെന്ന് ആരോപണം ഉയർന്നു.[16]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 "About Honourable Minister". Ministry of Home Affairs. MHA. Retrieved 11 April 2011.
  2. 2.0 2.1 "List of 9th Parliament Members". Bangladesh Parliament. Archived from the original on 2016-03-04. Retrieved 11 April 2011.
  3. "Bangladesh Awami League – Central Committee". Bangladesh Awami League. Archived from the original on 2011-06-29. Retrieved 11 April 2011.
  4. "Profile of Ministers". The Daily Star. Retrieved 11 April 2011.
  5. 5.0 5.1 "Minister Message". Ministry of Posts & Telecommunications. Archived from the original on 29 March 2013.
  6. Kumar, Anand (18 April 2007). "Bangladesh: Caretaker Government Targets Dynastic Politics". Archived from the original on 2010-06-13. Retrieved 11 April 2011. {{cite journal}}: Cite journal requires |journal= (help)
  7. "The President appointed Sheikh Hasina as the Prime Minister". Bangabhaban. Archived from the original on 2011-09-04. Retrieved 11 April 2011.
  8. 8.0 8.1 Manik, Julfiker Ali (26 February 2009). "Mutiny, bloodshed at BDR HQ". The Daily Star. Retrieved 14 April 2011.
  9. Manik, Julfiker Ali (3 March 2009). "6, not 72, army officers missing". The Daily Star. Retrieved 14 April 2011.
  10. "The BDR Massacre In Bangladesh - Khilafah.com". Khilafah.com. Retrieved 3 April 2016.
  11. S. M. Anwar Hossain. "My Open Voice". Archived from the original on 2016-10-31. Retrieved 3 April 2016.
  12. "BDR men killed one after another in the custody after mutiny". Modern Ghana. Retrieved 3 April 2016.
  13. http://www.buzzle.com/articles/amnesty-international-2010-report-chapter-on-bangladesh.html
  14. 14.0 14.1 14.2 "No extra-judicial killing so far: Sahara". The Daily Star. 26 January 2011. Retrieved 14 April 2011.
  15. "Election Manifesto of Bangladesh Awami League-2008". Bangladesh Awami League. Archived from the original on 2011-06-13. Retrieved 14 April 2011.
  16. 16.0 16.1 "Bangladesh minister Sahara Khatun slammed for comments on Janmashtami". World Snap. 31 August 2010. Archived from the original on 2011-08-23. Retrieved 14 April 2011.
"https://ml.wikipedia.org/w/index.php?title=സഹാറ_ഖാതൂൻ&oldid=3800406" എന്ന താളിൽനിന്ന് ശേഖരിച്ചത്