സലാക്കാ സലാക്കാ

ചെടിയുടെ ഇനം

വനാതിർത്തിയിലെ വന്യമൃഗശല്യത്തെ തടയാൻ ഫലപ്രദമെന്നു കരുതുന്ന ഇന്തോനേഷ്യൻ മുൾച്ചെടിയാണ് സലാക്കാ സലാക്കാ. തേൻവരിക്കയ്ക്ക് തുല്യം നിൽക്കുന്ന രുചിയുള്ള ഇതിന്റെ പഴം അന്താരാഷ്ട്ര വിപണിയിൽ പ്രിയംകരമാണ്.

സലാക്കാ സലാക്കാ
Salak fruit
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. zalacca
Binomial name
Salacca zalacca
(Gaertn.) Voss
Synonyms

Calamus zalacca
Salacca edulis

സലാക്ക കൃഷി

പ്രത്യേകതകൾ തിരുത്തുക

പനയുടെ വർഗ്ഗത്തിൽ പെട്ടതാണ് രണ്ടാൾപൊക്കംവരെ വളരുന്ന ഈ ചെടി. സലാക്കാ സലാക്കാ എന്നത് ശാസ്ത്രനാമം. രണ്ടരയിഞ്ച് നീളമുള്ള കൂർത്ത കട്ടിയുള്ള മുള്ളുകൾ ഇതിന്റെ എല്ലാഭാഗത്തുമുണ്ട്. ഈ മുള്ളുകൾ വന്യമൃഗങ്ങളെ അകറ്റുമെന്ന് പറയപ്പെടുന്നു. പനയോലപോലെയുള്ള ഇല ഒടിച്ച് തിന്നാനുള്ള ആദ്യശ്രമത്തിൽ തന്നെ കാട്ടാനയ്ക്ക് പിന്തിരിയേണ്ടിവരും. ഇലയിലുള്ള ഇടതൂർന്ന മുള്ളുകൾ തന്നെ കാരണം. അരമീറ്റർ ഇടവിട്ട് രണ്ടു വരിയായി ഈ ചെടി വനാതിർത്തിയിൽ നട്ടാൽ ശക്തമായ ഒരു ജൈവവേലി തീർക്കാമെന്നത് കാട്ടാനശല്യമൊഴിവാക്കാൻ ഒന്നാന്തരം മാർഗ്ഗമാണെന്ന് വിലയിരുത്തപ്പെടുന്നു.[1]

പഴങ്ങൾ തിരുത്തുക

ഇരു വർഗ്ഗത്തിലുംപെട്ട ചെടികളും പൂക്കും. എന്നാൽ പെൺസലാക്കയിലാണ് പഴങ്ങളുണ്ടാവുക. പഴം ഭക്ഷ്യയോഗ്യമാണെന്ന് കെ.എഫ്.ആർ.ഐ.ശാസ്ത്രജ്ഞൻ ഡോ. പി.സുജനപാൽ പറഞ്ഞു. തവിട്ടുനിറമുള്ള പഴത്തിന് സാമാന്യം നല്ലൊരു മാങ്ങയുടെ വലിപ്പമുണ്ടാകും. ഓറഞ്ചിനേക്കാൾ പോഷകമൂല്യവുമുണ്ട്. ജനവരി, ഫിബ്രവരി മാസങ്ങളിലാണ് സലാക്കാപ്പഴം വിളയുന്നത്. ഒരു ചെടിയിൽനിന്ന് രണ്ടുകിലോയോളം വിളവെടുക്കാം.

ഇന്തോനേഷ്യ, തായ്‌ലാൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കിലോയ്ക്ക് രണ്ട് ഡോളറിനു (നൂറു രൂപയോളം) മുകളിലാണ് വില. ഈ രാജ്യങ്ങൾ സലാക്കാപ്പഴം കയറ്റുമതിചെയ്ത് വിദേശനാണ്യവും ഉണ്ടാക്കുന്നുണ്ട്.

കേരളത്തിൽ തിരുത്തുക

ആർദ്രമായ കാലാവസ്ഥയാണ് ചെടിക്കനുയോജ്യം. ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ, തൃശ്ശൂർ,തുടങ്ങിയ ജില്ലകളിലെ വനപ്രദേശങ്ങളിൽ സമൃദ്ധമായി വളരും. വരണ്ടപ്രദേശങ്ങൾ അത്രയ്ക്ക് അനുകൂലമല്ല. 2009 ൽ വനംവകുപ്പുമന്ത്രി ബിനോയ് വിശ്വം നിയമസഭയിൽ സലാക്കായെപ്പറ്റി പറഞ്ഞിരുന്നു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-10. Retrieved 2012-08-17.

അധിക വായനയ്ക്ക് തിരുത്തുക

  • Supriyadi; Suhardi; M. Suzuki; K. Yoshida; T. Muto; A. Fujita; and N. Watanabe (2002). "Changes in the Volatile Compounds and in the Chemical and Physical Properties of Snake Fruit (Salacca edulis Reinw) Cv. Pondoh during Maturation". J. Agric. Food Chem. 50 (26): 7627–7633. doi:10.1021/jf020620e. PMID 12475281.{{cite journal}}: CS1 maint: multiple names: authors list (link)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സലാക്കാ_സലാക്കാ&oldid=3646897" എന്ന താളിൽനിന്ന് ശേഖരിച്ചത്