സർ സയ്യിദ് എന്ന് പരക്കെ അറിയപ്പെട്ട സർ സയ്യിദ് അഹമ്മദ് ഖാൻ ബഹദൂർ, ജി.സി.എസ്.ഐ. (സയ്യിദ് അഹമ്മദ് ഖാൻ എന്നും അറിയപ്പെടുന്നു)(ഉർദു: سید احمد خان بہا در; ഒക്ടോബർ 17 1817മാർച്ച് 27 1898) ഒരു ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണനും രാഷ്ട്രീയ നേതാവും, ഇസ്ലാമിക പരിഷ്കർത്താവും നവോത്ഥാന വാദിയുമായിരുന്നു[1][2]. പിൽക്കാലത്ത് അലിഗഡ് മുസ്ലിം യൂനിവേഴ്‍സിറ്റി ആയി പരിണമിച്ച മുഹമ്മദൻ ആംഗ്ലോ-ഓറിയെന്റൽ കോളെജ് സ്ഥാപിക്കുന്നതു വഴി സർ സയ്യിദ് ആണ് ഇന്ത്യയിലെ മുസ്ലീം സമുദായത്തിൽ ആധുനിക വിദ്യാഭ്യാസം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി ഒരു പുതിയ തലമുറ മുസ്ലീം ചിന്തകരും രാഷ്ട്രീയക്കാരും രൂപപ്പെട്ടു, ഇന്ത്യയിലെ മുസ്ലീങ്ങളുടെ രാഷ്ട്രീയ ഭാവി ഉറപ്പിക്കുന്നതിനുള്ള അലിഗഡ് പ്രസ്ഥാനം അദ്ദേഹമാണ് ആരംഭിച്ചത്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി വാദിച്ചു

സയ്യിദ് അഹമ്മദ് ഖാൻ
കാലഘട്ടംആധുനിക കാലഘട്ടം
പ്രദേശംതെക്കേ ഏഷ്യ
ചിന്താധാരസുന്നി; മുഗൾ
പ്രധാന താത്പര്യങ്ങൾവിദ്യാഭ്യാസം, രാഷ്ട്രീയം
ശ്രദ്ധേയമായ ആശയങ്ങൾAligarh Muslim University, ദ്വിരാഷ്ട്ര വാദം
സ്വാധീനിക്കപ്പെട്ടവർ
  1. Glasse, Cyril, The New Encyclopedia of Islam, Altamira Press, (2001)
  2. Encyclopedia of Islam and the Muslim World, Thompson Gale (2004)


പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സയ്യിദ്_അഹമ്മദ്_ഖാൻ&oldid=4015684" എന്ന താളിൽനിന്ന് ശേഖരിച്ചത്