പ്രമുഖ ബംഗാളി, ഹിന്ദി, മലയാള ചലച്ചിത്ര പിന്നണി ഗായികയായിരുന്നു സബിത ചൗധരി. സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ ഭാര്യയായിരുന്നു. ഭർത്താവിന്റെ ഈണത്തിൽ അവർ പാടിയ എട്ട് മലയാള ചലച്ചിത്ര ഗാനങ്ങളും നിത്യഹരിതങ്ങളാണ്.

സബിത ചൗധരി
ജനനം
സബിത

(1940-07-21)ജൂലൈ 21, 1940
മരണംജൂൺ 29, 2017(2017-06-29) (പ്രായം 76)
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര പിന്നണി ഗായിക

ജീവിതരേഖതിരുത്തുക

സലീൽ ചൗധരിയുടെ രണ്ടാമത്തെ ഭാര്യയായിരുന്നു സബിത. 1940-ൽ കൊൽക്കത്തയിൽ ജനിച്ച സബിത 1965-ലാണ് സലിൽ ചൗധരിയുമായി പരിചയപ്പെടുന്നത്. ചിത്രകാരിയായിരുന്ന ആദ്യഭാര്യയുമായുള്ള സലിൽ ചൗധരിയുടെ വിവാഹബന്ധത്തിന്റെ പരാജയത്തിനുശേഷമായിരുന്നു അത്. പിന്നീട് ഇവർ വിവാഹിതരായി.. അന്തര, സഞ്ചാരി, സഞ്‌ജോയ് ചൗധരി, ബോബി ചൗധരി എന്നിവരാണ് മക്കൾ. [1]

അവസാനകാലത്ത് അർബുദം മൂലം ബുദ്ധിമുട്ടിയ സബിത 2017 ജൂൺ 29-ന് 77-ആം വയസ്സിൽ കൊൽക്കത്തയിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു.

മലയാള ഗാനങ്ങൾതിരുത്തുക

സലീൽ ചൗധരി സംഗീത സംവിധാനം നിർവഹിച്ച എട്ട് മലയാള ചലച്ചിത്ര ഗാനങ്ങളിൽ അവർ പാടിയിട്ടുണ്ട്. തോമാഗ്ലീഹയിൽ യേശുദാസിനൊപ്പം വൃശ്ചികപ്പെണ്ണേ, മദനോത്സവത്തിൽ യേശുദാസിനൊപ്പം മേലേ പൂമല, നീ മായും നിലാവോ, ഏതോ ഒരു സ്വപ്‌നത്തിൽ ഒരു മുഖം മാത്രം, ഈ ഗാനം മറക്കുമോയിൽ യേശുദാസിനൊപ്പം രാക്കുയിലേ ഉറങ്ങൂ എന്നിവയാണ് സബിത ആലപിച്ച മലയാള ഗാനങ്ങൾ.

അവലംബംതിരുത്തുക

  1. http://www.mathrubhumi.com/movies-music/news/salilchowdhury-sabithachowdhury-filmsong-1.2049549
"https://ml.wikipedia.org/w/index.php?title=സബിത_ചൗധരി&oldid=2657480" എന്ന താളിൽനിന്ന് ശേഖരിച്ചത്