കേരളീയനായ ചിത്രകാരനാണ് സന്തോഷ് ആശ്രാമം(ജനനം : 1970). കേരള ലളിത കലാ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

സന്തോഷ് ആശ്രാമം
Artist Asramom Santhosh.jpg
സന്തോഷ് ആശ്രാമം
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ

ജീവിതരേഖതിരുത്തുക

കൊല്ലം ജില്ലയിൽ ജനിച്ചു. ചിത്രകലയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. വൈലോപ്പിള്ളി സാംസ്കാരിക സമിതി അംഗമായി പ്രവർത്തിച്ചു. 2000ൽ ഇടപ്പള്ളിയെയും വാൻഗോഗിനെയും കഥാപാത്രങ്ങളാക്കി 17 പെയിന്റിങ്ങുകൾ രചിച്ചത്. അനശ്വര ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെയും കവി ഇടപ്പള്ളിയുടെയും മാനസിക വ്യാപാരങ്ങളും ചിന്താപദ്ധതികളും തമ്മിലുള്ള അപൂർവ സാദൃശ്യങ്ങളാണ് ചിത്രങ്ങളുടെ ഉള്ളടക്കം. 'ഇടപ്പള്ളിയും വാൻഗോഗും' എന്ന പുസ്തകം പുറത്തിറക്കി. സന്തോഷിന്റെ പടയണി പരമ്പരയിലെ ഏഴു ചിത്രങ്ങൾ സൈപ്രസിലെ നിക്കേഷ്യആർട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.[1]

പുരസ്കാരങ്ങൾതിരുത്തുക

  • കേരള ലളിത കലാ അക്കാദമി പുരസ്കാരം (1994)

അവലംബംതിരുത്തുക

  1. "ഇടപ്പള്ളിയും വാൻഗോഗും ചിത്രസ്മൃതിക്ക് 17 വയസ്". ദേശാഭിമാനി. July 5, 2017. ശേഖരിച്ചത് August 21, 2020.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സന്തോഷ്_ആശ്രാമം&oldid=3418842" എന്ന താളിൽനിന്ന് ശേഖരിച്ചത്